കൃഷ്ണവേണി X[രാഗേന്ദു] 2026

അദ്ദേഹം പറഞ്ഞപ്പോൾ അവൾ ഒന്ന് ഭയന്നു.. അവളുടെ അച്ഛന് ഇനിയും ആപത്ത് വരുമോ എന്നോർത്ത്..

“മ്മ്മ്.. അച്ഛൻ പൊക്കോളു.. ഇവിടെ ‘അമ്മ ഉണ്ടല്ലോ പിന്നെ എങ്ങനെ ആണ് ഒറ്റക്ക് ആവ.. സമാധാനമായി പോയിട്ട് വാ..”

അവൾ അത് പറഞ്ഞപ്പോൾ അദ്ദേഹം എണീറ്റ് ബാഗ് എടുത്ത് മുറി വിട്ട് പുറത്തേക്ക് ഇറങ്ങി..
ആഷ്‌ലിയോടും ഭാര്യയോടും യാത്ര പറഞ്ഞ് അദ്ദേഹം ഇറങ്ങി..

*******

കബോർഡിൽ നിന്നും ഡ്രസ്സ് എടുക്കാൻ ഞാൻ അവൾ കിടക്കുന്ന മുറിയിൽ കയറി..അവൾ കണ്ണുകൾ അടച്ച് ചാരി കിടക്കുന്നു..

അവളെ ഡിസ്റ്റർബ് ചെയ്യാതെ ഞാൻ ഒരു പാന്റും ഷർട്ടും എടുത്ത് പുറത്തേക്ക് ഇറങ്ങി..വാതിൽ മെല്ലെ അടച്ചു..

ജിം റൂമിൽ പോയി ഞാൻ ഡ്രെസ് മാറി.. പുറത്തേക്ക് ഇറങ്ങി.. ഫുഡ് വാങ്ങി വരാൻ ഞാൻ സെക്യൂരിറ്റിക്ക് കോൾ ചെയ്തിരുന്നു..

“ആന്റി.. സെക്യൂരിറ്റി ഫുഡും കൊണ്ട് ഇപ്പൊ വരും.. ഇന്നലെ പറഞ്ഞ ലിസ്റ്റ് എഴുതി അയാൾക്ക് കൊടുത്താൽ വേണ്ട സാധങ്ങൾ മേടിച്ചു തരും.. എനിക്ക് കോളേജിൽ പോവാൻ സമയം ആയി.. പോർഷൻസ് ഒന്നും എടുത്തു തീർന്നട്ടില്ല അതുകൊണ്ടാണ്..”

ഞാൻ അവരോട് പറഞ്ഞപ്പോൾ അവർ ശരി എന്ന് തലയാട്ടി.. ഞാൻ റെഡി ആയി ഹെൽമറ്റും ചാവിയും എടുത്ത് പുറത്തേക്ക് ഇറങ്ങി..സെക്യൂരിറ്റി അപ്പോഴേക്കും അവർക്കുള്ള ഫുഡ് ആയി വരുന്നത് ഞാൻ കണ്ടു.. അയാളോട് കാര്യങ്ങൾ പറഞ്ഞു..ആര് എന്റെ ഫ്ലാറ്റ് അന്വേഷിച്ച് വന്നാലും എന്നെ ഇൻഫോം ചെയ്യാൻ പറഞ്ഞു..

ബൈക്ക് എടുത്ത് നേരെ കോളേജിലേക്ക്..

മിഷേൽ അവളുടെ കാര്യങ്ങൾ ഒക്കെ തിരക്കി..ലിനുവും രേവതിയും ക്ലാസിൽ വന്നു തുടങ്ങിരുന്നു.. അവർ എന്റെ അടുത്ത് വന്ന് അവളുടെ കാര്യം അന്വേഷിച്ചു.. കോളേജിൽ വേറെ ആരും ഈ കാര്യം അറിയരുത് എന്ന് ഞാൻ അവരോട് പറഞ്ഞു..

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.