കൃഷ്ണവേണി X[രാഗേന്ദു] 2025

Views : 234849

“ഇതെന്താ.. മാം ഡ്രസ് മാറ്റിയോ..? മുടിയൊക്കെ നനഞ്ഞല്ലോ..!”

വേണി ഒരു സംശയത്തോടെ ചോദിച്ചപ്പോൾ.. ആഷ് വേണിയെ നോക്കി.. അവളുടെ മുഖത്ത് മിഷേലിനോട് അസൂയ പോലെ അവനു തോന്നി..

“ആ നിങ്ങളുടെ സാറിനെ ഒന്ന് സഹായിക്കാൻ നോക്കിയതാ.. അവൻ എന്നെ കുളിപ്പിച്ചു തന്നു..”

മിഷേൽ അതുപറഞ്ഞു ചിരിച്ചപ്പോൾ വേണിയുടെ ഉള്ള് ഒന്ന് പാളി..അവളുടെ കണ്ണുകൾ നിറയുന്നതാണ് ആഷ്‌ലി കണ്ടത്..

“എന്തായാലും മാമിന് ഈ ഡ്രെസ് നന്നായി ചേരുന്നുണ്ട്.. അല്ലെടി.. അല്ല ഇത് ആരുടെ ഡ്രസ് ആണ്..”

രേവതി വേണിയെ നോക്കി പറഞ്ഞപ്പോൾ അവൾ ആരും കാണാതെ കണ്ണ് തുടച്ച് ചിരിച്ചുകൊണ്ട് തലയാട്ടി..

“വേറെ ആരുടെ എന്റെ തന്നെ.. ഇവിടെ കഴിഞ്ഞ പ്രാവിശ്യം വന്നപ്പോൾ  ഇവിടെ ഊരി ഇട്ട് പോയതാണ്..”

മിഷേൽ പറഞ്ഞത് കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി.. കണ്ണുകൾ നിറഞ്ഞ് ഒഴുകി.. കണ്ണിനീർ നിയന്ത്രിക്കാൻ കഴുന്നതിലും അപ്പുറം ആയിരുന്നു.. അഷ്‌ലിയും ലിനുവും അത് ശ്രദ്ധിച്ചു.. അവർ പരസ്പരം നോക്കി..

“എനിക്ക്.. എനിക്ക് ഒന്ന് കിടക്കണം.. നല്ല വേദന തോന്നുന്നു..”

വേണി അത് പറഞ്ഞ് മെല്ലെ നടന്ന് അകത്തേക്ക് ചെന്നു.. എന്തോ വല്ലാതെ നഷ്ടബോധവും വിഷമവും അവൾക്ക് തോന്നി..

ഉച്ചക്ക് എല്ലാവരും കൂടി ഭക്ഷണം ഉണ്ടാക്കി ഒന്നിച്ച് ഇരുന്ന് കഴിച്ചു.. വേണി ഇതൊക്കെ കണ്ട് പുറമെ സന്തോഷം കാട്ടുന്നുണ്ടെങ്കിലും ഉള്ളിൽ അവൾ കരയുക ആയിരുന്നു.. അവൾ എന്തോ കഴിച്ചു എന്നു വരുത്തി എണീറ്റു.. നേരെ മുറിലേക്ക് നടന്നു.. കുറച്ച നേരം ഇരുന്ന് ലിനുവും രേവതിയും അവളോട് യാത്ര പറഞ്ഞുഇറങ്ങി..

Recent Stories

The Author

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com