കൃഷ്ണവേണി X[രാഗേന്ദു] 2025

Views : 234849

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഞാൻ നേരെ ഫ്ലാറ്റിലേക്ക് ചെന്നു.. കോളിങ് ബെൽ അടിച്ചപ്പോൾ ആന്റി വന്ന് വാതിൽ തുറന്നു.. ഞാൻ അവരെ നോക്കി ചിരിച്ച് അകത്തേക്ക് കയറി..

“സാധങ്ങൾ ഒക്കെ കിട്ടിയില്ലേ..സെക്യൂരിറ്റിയെ രാവിലെ കണ്ടപ്പോൾ ഞാൻ പറഞ്ഞിരുന്നു.. പിന്നെ കൃഷ്ണക്ക് ഇപ്പൊ എങ്ങനെ ഉണ്ട്.. ?”

“ആ അത് കിട്ടി.. അവൾ കിടക്കുന്നു.. ഇന്ന് വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല.. ”

“ഓക്കെ.. ഞാൻ ഫ്രഷ് ആയി വരാം.. ”

ഒന്ന് ചിരിച്ച് അവൾ കിടക്കുന്ന മുറിയിൽ കയറി.. ആവിശ്യം ഉള്ള ഡ്രസ് ഞാൻ എടുത്തു.. ഇടക്ക് ഇടക്ക് ഇങ്ങോട്ട് കയറണ്ടല്ലോ എന്ന് ഞാൻ ചിന്തിച്ചു.. പുറത്തേക്ക് ഇറങ്ങി ഞാൻ ജിം റൂമിൽ പോയി.. ഡ്രെസ് അവിടെ ഉള്ള ഷെൽഫിൽ വെച്ചു.. ബാത്റൂമിൽ കയറി ഒന്ന് കുളിച്ചു വന്നു..
മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ അവളുടെ അമ്മ എനിക്ക് ചായ തന്നു..

ഞാൻ അത് വാങ്ങി.. അവരുടെ മുഖത്തേക്ക് നോക്കി..

“ആന്റി.. എന്റെ കാര്യങ്ങൾ ഞാൻ ചെയ്തുകൊള്ളാം.. പണ്ട് മുതലേ ഉള്ള ശീലം ആണ്.. അത് മറ്റൊരാൾ ചെയ്‌യുന്നത് എനിക്ക് ഇഷ്ടം അല്ല.. ആൻഡ് ഹിയർ യു ആർ മൈ ഗസ്റ്റ്.. കൃഷ്ണയുടെ കാര്യങ്ങൾ നോക്കിയാൽ മതി.. എന്റെ വേണ്ട.. ”

ഞാൻ ശാന്തമായ്‌ അവരോട് കാര്യം പറഞ്ഞു..

അവർ ഒന്നും മിണ്ടാതെ അവൾ കിടക്കുന്ന മുറിയിലേക്ക് പോയി.. രാത്രി എനിക്കുള്ള ഭക്ഷണം ഞാൻ ഉണ്ടാക്കി.. വർക്ക്ഔട്ട് ചെയ്തു..കുളിച്ച് പുറത്തേക്ക് ഇറങ്ങി.. അവർ പ്ലേറ്റുമായ് മുറിയിൽ നിന്നും പുറത്തേക്ക് വരുന്നത് ആണ് കണ്ടത്..

Recent Stories

The Author

343 Comments

  1. അടുത്തത് എപ്പഴാ

  2. Iniyum 13 min und..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com