രാമനാഥൻ: “നിങ്ങൾ എത്തിയിട്ട് കുറേ നേരമായോ……..”
അച്ചുതൻ: ” കുറച്ച് സമയമായി…….. നീ എന്താ നേരം വൈക്കിയേ……..”
രാമനാഥൻ: “ഇവനെ ഒരുക്കി ഭാമയൊന്നു തരണ്ടേ……… ഒരു ഡ്രെസ് ഉടുപ്പിച്ച് കൊള്ളില്ല എന്നും പറഞ്ഞ് അടുത്തത് നോക്കും………”
മാധവൻ: “നീ ഇവനേയും കൊണ്ട് ഒന്നു തൊഴുതു വാ……… ചടങ്ങ് തുടങ്ങാനായി………”
രാമൻ മകനേയും പിടിച്ച് തൊഴാൻ നടന്നു…….. തൊഴുതു കഴിഞ്ഞ് ചടങ്ങു നടക്കുന്ന സ്ഥലത്തേക്ക് പോയി……… അവിടെ കുറേ പേരു തടിച്ച് കൂട്ടിയിരുന്നു…….. രാമനെ കണ്ടത്തും ആളുകളൊക്കെ വഴി കൊടുത്ത് മുന്നിലേക്ക് എത്തിച്ചു……… അമ്പലത്തിലെ ശാന്തിയും പിന്നെ ജോത്സ്യനും പൂജ കർമ്മങ്ങൾ എല്ലാം തുടങ്ങിയിരുന്നു………
ജോത്സ്യൻ: “ദേവിയുടെ ഉടവാൾ എടുക്കാനുള്ള അർഹനെ ദർശിക്കാൻ പോവുകയാണ്……… ”
ജോത്സ്യൻ പറഞ്ഞതും നാട്ടുക്കാരെല്ലാവരും അക്ഷമയോടെ നിന്നു………
പൂജിച്ച് വച്ചിരുന്ന ഭരണിയിലെ വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ച് മന്ത്രം ജപിച്ച് ജോത്സ്യൻ രണ്ടു തുളസിയില അതിലേക്കിട്ടു…….. എന്നിട്ട് അതിലേക്ക് നോക്കി………
വെള്ളത്തിൽ നോക്കി മുഖം ദർശിച്ച ശേഷം ജോത്സ്യൻ മുഖമുയർത്തി ആദ്യം നോക്കിയത് രാമന്റെ മടിയിൽ ഇരിക്കുന്ന അപ്പുവിനെയാണ്……… ഒരു പ്രവാശ്യം കൂടി വെള്ളത്തിലേക്ക് നോക്കി അദ്ദേഹം നാട്ടുക്കാരെ നോക്കി പറഞ്ഞു……..
ജോത്സ്യൻ: “ഈ വർഷത്തെ ഉത്സവത്തിന് ഉടവാളെടുക്കാനുള്ള അർഹൻ ചെമ്പ്രശ്ശേരി തറവാട്ടിലെ രാമന്റെ മകനാണ്………”
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
❤
Waiting for next part
❤️❤️❤️
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
Kollam bro ❤️❤️❤️ nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…