അമ്മ: “ഇതും കൂടെ കഴിക്ക്……. ഇനി നാളെ അടുത്ത അടിയുണ്ടാക്കണ്ടേ……. അതിനു ആരോഗ്യം വേണം…….”
കഴിച്ചോണ്ടിരിക്കുമ്പോഴായിരുന്നു അമ്മയുടെ പ്രകടനം……. സാധരാണ ഈ കാര്യത്തിൽ അമ്മ കുറച്ച് നേരമേ ദേഷ്യപ്പെട്ടാറുള്ളൂ……. ഇതിപ്പോ എന്തു പറ്റി…….
പാർവ്വതിയമ്മായി: ” ഭാമേട്ടത്തി ഒന്നു മിണ്ടാത്തിരുന്നേ……. കഴിക്കുന്ന നേരത്താണോ ഇതു പറയുന്നേ……..”
കൃഷ്ണൻ മാമൻ: ” നീ ചേച്ചി പറയുന്നതൊന്നും ശ്രദ്ധിക്കണ്ട……. കഴിക്കാൻ നോക്ക്…..”
ചെറിയച്ചൻ: “എങ്ങനെയാ അപ്പൂ…… ശരിക്കും കൊടുത്തോ…….”
ചെറിയ്യച്ചൻ ചോദിച്ചത്തും ഞാൻ അമ്മയെ അറിയാതെ നോക്കി…… അമ്മ എന്നെ കണ്ണൂരുടി നോക്കുന്നുണ്ട്…… ഞാൻ ഒന്നും മിണ്ടാത്തെ കഴിച്ചു……
ശ്രുതി: ” സൂപ്പർ ഇടിയായിരുന്നു അച്ചാ…….”
ചെറിയ്യച്ചൻ: ” അതു നിനക്ക് എങ്ങനെ അറിയാം…..”
ശ്രുതി: ” അല്ലു പറഞ്ഞ് തന്നു…… അവൻ നേരിട്ട് കണ്ടു……”
ലളിതമ്മായി: ” ആണോടാ അല്ലു…… നീ കണ്ടോ……”
അവൻ അതെ എന്ന് തലയാട്ടി……
ചെറിയ്യച്ചൻ: ” എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു…….”
അവൻ കൈ കൊണ്ട് സൂപ്പറാണെന് കാണിച്ചു……. വ്യൂവേഴ്സ് സാറ്റിസ്ഫൈഡ് ആയ സ്ഥിതിയ്ക്ക് ഞാനും ഹാപ്പിയായി…… മുഖത്ത് ഒരു സന്തോഷം വന്നെങ്കിലും എന്നെ തന്നെ നോക്കിയിരുന്ന അമ്മയെ കണ്ടപ്പോൾ ഞാൻ പെട്ടെന്ന് കഴിച്ച് എഴുന്നേറ്റു…….
മുത്തശ്ശി: ” എന്റെ ഭാമേ….. നീ അവനെ നോക്കി പേടിപ്പിച്ചിട്ടാ അവൻ മര്യാദയ്ക്ക് കഴിക്കാതെ പോയത്……”
അതു കേട്ടതും അമ്മയും എന്റെ പിന്നാലെ എഴുന്നേറ്റു……. ഞാൻ അവിടെ നിക്കാത്തെ റൂമിയിൽ പോയി……..
***********************
കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട് ആയിരുന്നു ഇത്
അടിപൊളി കഥ ?… Next പാർട്ടിന് waiting ??
ഉഗ്രൻ കഥ ❤️
Waiting for next part
E site nalla kathakal mention cheyamo
നിനിലാലിയാൻ
Bro next part enna