ഒരു ബൈക്ക് യാത്രികൻ [Sajith] 1358

അത്മഗതം കുറച്ച് ഉറക്കെയായിരുന്നെന്ന് എനിക്ക് മനസ്സിലായി. അത് വളരെ വ്യക്തമായി അഫ്ലഹ് കേക്കുകയും ചെയ്തു.

അഫ്ലഹ്: ആ… ഞാൻ കണ്ട് പിടിച്ചോളാ.

 

അന്ന് ക്ലാസ് കഴിഞ്ഞ് ഞാനും അഫ്ലഹും ഇറങ്ങി. മിന്നു നേരത്തേ പോയിരുന്നു. കൂനി കൂടി ആണ് അവള് നടക്കാറ് പുറത്തോരു കറുത്ത ബാഗും ഉണ്ടാവും. ചിരി ഒക്കെ കാണാൻ നല്ല ഭംഗിയാണ്. ഞാൻ ഇപ്പൊ ശരിക്കും ഒരു ലക്ഷണമൊത്ത കോഴിയായി. ആ… സാഹചര്യങ്ങളല്ലേ മനുഷനെ കൊണ്ട് ഓരോന്നൊക്കെ ചെയ്യിക്കുന്നത്. 

അന്ന് വൈകിട്ട് അഫ്ലഹ് പട്ടരുടെ പറമ്പിൽ കയറി കട്ടു പറിച്ച മാങ്ങയും കടിച്ച് പിടിച്ച് ഇരിക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ കാരണമില്ലാത്ത ഒരു സന്തോഷം ഉടലെടുക്കുന്നത് ഞാനറിഞ്ഞു. അത് എന്റെ മുഖത്ത് പ്രതിഫലിക്കുന്നും ഉണ്ടായിരുന്നു. 

 

അഫ്ലഹ്: എന്താണ് ഒരു കിളി.

 

 ഏഹേ ആര് കേൾക്കാൻ.

 

അഫ്ലഹ്: ടാ….

ഞാൻ: ആ… എന്താടാ? എന്തിനാ കെടന്ന് കാറ്ണെ?

അഫ്ലഹ്: കാറാതെ പിന്നെ ഞാൻ ചോദിച്ചത് എന്തേലും കേക്ക്ണ്ണ്ടോ.

ഞാൻ: എന്താ?

അഫ്ലഹ്: ബെസ്റ്റ്. ഇന്നെന്താണ് ഒരു ചിരിയൊക്കെ. 

ഞാൻ: ഏയ് ഒന്നുല്ല.

അഫ്ലഹ്: പറയടാ.

ഞാൻ: അത്.

അഫ്ലഹ്: ആരാ ആള്.

കാര്യം മനസിലാക്കിയ സ്ഥിതിക്ക് ഇനി ഒന്നും ഒളിക്കാനില്ല.

ഞാൻ: നമ്മളെ ക്ലാസിലെയാ.

അഫ്ലഹ്: നമ്മള ക്ലാസിലോ. റിൻഷ.

ഞാൻ: അല്ല.

അഫ്ലഹ്: സുഭിഷ്ണ.

ഞാൻ: അയ്യേ അല്ല.

അഫ്ലഹ്: കൃഷ്ണപ്രിയ്യ.

ഞാൻ: ഒന്ന് പോയേടാ. 

അഫ്ലഹ്: നിഖില, നിമ്മി, മിനിമോൾ, സിനു, റിസ്വാന, ലിയ.

ഞാൻ: മിന്നു ആണ്.

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.