ഒരു ബൈക്ക് യാത്രികൻ [Sajith] 1358

പണ്ട് കോളേജിൽ പഠിക്കുമ്പോ കൂടെ പടിച്ച അഭിക്കുട്ടൻ അവന്റെ ചുമതലയിലുണ്ടായിരുന്ന വിദ്യാർത്ഥി സംഘടനയുടെ ലോക്കൽ കമ്മിറ്റി ഉൽസവത്തിന് കുടമാറ്റം നടത്തുന്ന പോലെ എന്റെ പെടലിക്ക് വെച്ചു തന്നത്. ഇതിന്റെ എ ബി സി ടി അറിയാത്ത എനിക്കന്ന് ഇതൊരു സുഗമുള്ള ഏർപ്പാടായി തോന്നുകയും ചെയ്തു. പിന്നെയാണ് അതിലെ ചതി എനിക്ക് മനസ്സിലായത്.  എന്നെ ഇതിലേക്ക് വലിച്ചിട്ട് അവന്റെ മൂട്ടിലെ പൊടി തട്ടി പോവാനായിരുന്നു പ്ലാൻ. ഒരാഴ്ച്ചയിൽ മൂന്നും നാലും ജില്ലാതല പരിപാടികൾ ഏറ്റെടുക്കുന്ന റിച്ച് സംഘടനയുടെ ചെറിയ ഒരു മുട്ടനാടായിരുന്നു ഞാൻ. ദിവസം പോവും തോറും എന്റെ സ്റ്റഡി ടേബിളിൽ പിരിവ് കുറ്റികൾ അട്ടിയിട്ട് പെരുകാൻ തുടങ്ങി. നാട്ടുകാരുടെ സഹായ ഹസ്തങ്ങൾ തേടി തേടി ഉളുപ്പെന്ന സാധനം എന്റെ ജീവിത്തിന്റെ ഡിഷ്നറിയിൽ നിന്ന് ജീവനും കൊണ്ടോടി. ഓരോ ജാതക്കും കോട്ടറും ഫുള്ളും കാട്ടി പിള്ളേരെ പിടിക്കണ്ട ഗതിവരെ എത്തി. കുറ്റി പിരിച്ച ഫണ്ട്പോരാഞിട്ട് കൈയ്യിൽ നിന്നും പൈസ ഇറക്കി തീറ്റി പോറ്റണ്ട തലത്തിലേക്ക് എന്റെ രാഷ്ട്രീയ ഭാവി എത്തിയപ്പോഴേക്കും ഞാൻ വല്ല്യ ശ്രദ്ധകൊടുക്കാതായി. അതൊന്നും മുകൾ കമ്മറ്റിക്ക് അറിയേണ്ടതുണ്ടായില്ല ഒരോ ദിവസം ഇടവിട്ട് വിളിക്കാൻ തുടങ്ങി അത് തെറികളായി രൂപാന്തരപ്പെടാൻ അധികം സമയം വേണ്ടി വന്നില്ല. അവസാനം പത്തൊൻപതാം അടവ് എടുത്തു പൂഴികടകൻ സിം ഞാൻ മാറ്റി. വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിക്കുന്ന ആരേലും വായിച്ചാൽ മാമനോടൊന്നും തോന്നല്ലേ എന്ന് അപേക്ഷിക്കുന്നു. 

അങ്ങനെ പ്രവർത്തനം ഗംഭീരമായി പൊയ്ക്കൊണ്ടിരുന്ന സമയത്താണ് ക്ലാസിൽ കള്ളനും പോലീസും കളിച്ചിരുന്ന എനിക്ക് പ്രിൻസിപ്പലിന്റെ ക്ഷണം കിട്ടുന്നത്. കിട്ടിയപാടെ ഞാൻ ഓഫീസിലേക്കോടി. ഗെയ്റ്റിന്റെ ഫ്രണ്ടിൽ ബിരിയാണി കൊടുക്ക്ണ്ടന്ന് കേട്ടിരുന്നു ഇനി എങ്ങാനും അതിലൊരു പൊതി എനിക്കർഹിക്കുന്നതാണെങ്കിലോ ഒന്നും നോക്കീല മണ്ടി പാഞ്ഞ് ഓഫീസിലെത്തി. ദേ നിൽക്കുന്നു എന്റെ ഇയറിലെ അടക്കം പതിനാലു പേർ ഓഫീസിൽ തന്നെ ഇത്രം പേർക്ക് ബിരിയാണി കിട്ടുമോ എന്ന സംശയത്തിൽ നിക്കുമ്പോഴാണ് പ്രിൻസിപ്പൽ എന്നെ കണ്ടത്. 

” നീ ഏതാടാ”

“ഞാൻ ഇവടെ ഒക്കെ ഒള്ളെയേ സാറെ”

“ഡിപ്പാർട്ട്‌മെന്റ് എതാടാ” 

“ബി കോം”

“നീ ആ മുലക്ക് പോയി നിന്ന് മോൻ അക്കൗണ്ടൊണ്ടാക്ക്”

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.