അപൂർവരാഗം 6( രാഗേന്ദു) 861

അങ്ങനെ നോക്കി നിന്നപ്പോൾ ആണ് എന്റെ നേർക്ക് അവളുടെ നോട്ടം എത്തിയത്.. എന്നെ കണ്ടതും അവൾ അവളുടെ നെറ്റി ചുളിച്ചു.. കണ്ണുകൾ ദേഷ്യം കൊണ്ട് ആളികത്തുന്നത് കണ്ട് ഞാൻ വിറച്ചു..

“മാം തിസ് വേ പ്ലീസ്..”

ആ ശബ്ദം ആണ് അവളെ ഉണർത്തിയത്.. എംഡിയുടെ ക്യാബിൻലേക്ക് നടക്കവേ അവൾ എന്നെ ഒരു കത്തുന്ന നോട്ടം നോക്കി..ഞാനും അവളെ കണ്ണ് എടുക്കാതെ നോക്കി നിന്നു..

കുറച്ചു നേരം കഴിഞ്ഞതും അവൾ ആ ക്യാബിൻ തുറന്ന് പുറത്തേക്ക് വന്നു..

എന്റെ അടുത്തേക്ക് വന്നതും ഞാൻ ചുറ്റും നോക്കി.. ഭാഗ്യത്തിന് ആരും അടുത്തില്ല..

“സോ.. യു ഗോട്ട് അ ജോബ് ഹിയർ..!”

കൈ രണ്ടും കെട്ടി ചോദിക്കുന്നവളെ ഞാൻ ഒന്ന് നോക്കി..ഒന്ന് പുഞ്ചിരിച്ചു..

“പിന്നെ എന്ത് വിചാരിച്ചു എനിക്ക് വേറെ നല്ല ജോലി കിട്ടില്ലന്നോ..നിന്നെ പേടിച്ച് ഞാൻ ഒളിച്ചോടുമെന്നോ”

അവളുടെ ചുണ്ടിൽ വന്യമായ പുഞ്ചിരി.. പക്ഷെ ഞാൻ അതിനു ശ്രദ്ധ കൊടുത്തില്ല..

“ഓക്കെ.. ഹോപ് ഐൽ സീ യു അറൗണ്ട്..”

ഒരു ചിരിയോടെ പറഞ്ഞ് എന്നെ ഒന്ന് നോക്കി അവൾ പുറത്തേക്ക് ഇറങ്ങി പോയി..

അവൾ പോയതും ഞാൻ ശ്വാസം ഒന്ന് ആഞ്ഞു വിട്ടു.. ഇത്രേം നേരം ഞാൻ അത് പിടിച്ചു വച്ചത് പോലെ തോന്നി എനിക്ക്..കൂടെ മനസിന് വല്ലാത്ത അസ്വസ്ഥതയും.. അവളുടെ മുഖഭാവം കണ്ടിട്ട് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ..

“ശിവദേവ്..!!”

ശബ്ദംകേട്ട് ഞാൻ ഞെട്ടി.. സ്വബോധം വീണ്ടെടുത്ത് ഒരു പുഞ്ചിരിയോടെ ഞാൻ എംഡി യുടെ ക്യാബിനിലേക്ക് നടന്നു..

തുടരും.

 

ഒരു nb വെക്കുന്നുണ്ട് കേട്ടോ.ഒന്ന് രണ്ട് പേര് കോമെന്റിൽ ഒരു തെറ്റ് ചൂണ്ടി കാട്ടിയിരുന്നു. ബാംഗ്ലൂരിൽ ബീച്ച് ഉണ്ടോ എന്ന് ചോദിച്ച്. അവിടെ ബീച്ച് ഇല്ല എന്ന് ഞാൻ നിങ്ങൾ ചോദിച്ചപ്പോഴാ മനസിലാക്കിയത്. അറിയാതെ എഴുതിപോയതാണ്. ആരോടും ചോദിച്ചും ഇല്ല ഗൂഗിളും തപ്പിയുമില്ല. സോ നിങ്ങൾ എല്ലാവരും അത് ആ ഒരു സെൻസിൽ എടുക്കണം. അത് ഇനി മാറ്റാൻ പറ്റില്ല അത് കൊണ്ടാണ്. ആ ബീച്ച് കഥയെ ബാധിക്കുന്നില്ല എന്ന ഞാൻ വിശ്വസിക്കുന്നത്. അടുത്ത ഭാഗങ്ങളിൽ ഞാൻ ശ്രദ്ധിക്കാം . സ്നേഹത്തോടെ❤️

165 Comments

  1. മറുവാക്കുപറയാതെ നീ പോയതല്ലേ….
    എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!

    ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ്‌ എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു

    മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്

    അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?

  2. ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട്‌ ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??

    1. Athinu vazhi undaakaam

  3. ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
    ഇനീം കാത്തിരിപ്പിക്കല്ലേ…
    ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
    ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…

  4. കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി

  5. എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?

  6. മൃത്യു

    ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
    കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
    ഒരു അപ്ഡേറ്റ് എങ്കിലും തായോ…
    സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
    അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!

  7. Ith stope aaki enn thonunnu

  8. Chechi….. ?

  9. എവിടെയാണ് ചേച്ചി ബാക്കി??

  10. Ee kadha nirthiyo… Nalla kadhayaayirunnu❗️

Comments are closed.