അപരാജിതന്‍ 32 [Harshan] 8687

“വിടമാറ്റേൺടാ ഉന്നെ ,,,സൊല്ലടാ യാര് നീ ” തിമ്മയ്യ ഉഗ്രകോപത്തോടെ ചോദിച്ചു.

ആദി അതുകേട്ടു പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു.

“നാനാ ,,,

നാന്‍ യാരെന്റ് തെരിയണമാടാ….

ഹ ഹ ഹഹ

സില പേര്‍ എന്നൈ സിവനെന്‍റ്ര് അഴൈക്കിറാര്‍ഗള്‍

സില പേര്‍ എന്നൈ രുദ്രനെന്‍റ്രും അഴൈക്കിറാര്‍ഗള്‍

ആനാല്‍, നാന്‍ എന്നൈ സണ്ഡാലന്‍ എന്‍റ്ര് താന്‍ അഴൈക്കിറേ൯

സണ്ഡാലന്‍ മട്ടുമല്ലൈ

“സർക്കാർ ,,”

ഇന്ത മണ്ണൊടെ  സര്‍ക്കാര്‍ ,,,

ഉന്നോടെ തലയെ എടുക്കപ്പോറ സര്‍ക്കാര്‍

ഫോണ്‍ വെയ്ടാ ,,,,,,,,,,,,,,,,മൈരെ ,,,,,,,,,,,,,,,,,,,,,,,”

ആദി കര്‍ണ്ണ കഠോരശബ്ദത്തില്‍ അലറി ക്കൊണ്ടു ആ ഫോണ്‍ വലിച്ചെറിഞ്ഞു.

സിഗരറ്റ് ലൈറ്റർ കത്തിച്ചുകൊണ്ട് ചാരായത്തില്‍ മുങ്ങിയ ചാക്കിന് മുകളിലേക്കു എറിഞ്ഞു.

ചാക്കുകൾക്കു അതിവേഗംതീപിടിച്ചുപടര്‍ന്ന് കൊണ്ടിരുന്നു.

അവിടെ തീ പിടിച്ചാൽ  ആ വരിയിലെ തിമ്മയ്യന്‍റെ കടകൾ എല്ലാം നശിക്കും

വേറെ കടകൾ ആ വരിയിൽ ഇല്ല

അതുകൊണ്ട് മറ്റുള്ളവരുടെ കടകൾക്ക് ദോഷവുമുണ്ടാകില്ല

അപ്പോളേക്കും വെയർഹൗസിൽ നല്ലപോലെ തീ പടർന്നു കഴിഞ്ഞിരുന്നു

അവന്‍ ഒരു പഴംചാക്കില്‍ തീ കത്തിച്ച് അയാളുടെ മറ്റ് കടകളിലും ചാരായം ഒഴുക്കിയ ഇടത്തു തീ കൊളുത്തി.

അതോടെ സകലയിടങ്ങളിലും വലിയ ആളലോടെ തീ പിടിച്ചു.

അവന്‍ തന്‍റെ മുന്നില്‍ എരിഞ്ഞു കത്തുന്ന തിമ്മയ്യന്‍റെ സാമ്രാജ്യത്തില്‍ നോക്കി കോപം നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.

“അപ്പോ തിമ്മയ്യാ ,,, ഇനി നിന്നെ ഇങ്ങനെ ഞാന്‍ കത്തിക്കും , അതിനു മുന്നേ നിന്‍റെ കൂട്ടാളികളെ ഞാന്‍ തീര്‍ക്കട്ടെ ,,അതല്ലേ അതിന്റെയൊരു ശരി “

വലിയ ശബ്ദത്തോടെ വെയര്‍ ഹൌസ്നുള്ളില്‍ സ്ഫോടനം നടന്നു

ഭയങ്കരമായി തീ ആളിപടര്‍ന്ന് കൊണ്ടിരുന്നു.

അവിടെ നിന്നും ആദി വേഗം  ജീപ്പിനടുത്തേക്ക് ഓടി.

അവിടെ നിന്നും പലയിടങ്ങളിൽ ചുടല പറയുന്നയിടത്തേക്ക് ആദി ജീപ്പ് പായിച്ചു.

വളരെ തന്ത്രപൂർവ്വം ഓരോരുത്തരെയും ഒടിച്ചു കൂട്ടി ജീപ്പിലേക്ക് ഇട്ടു കൊണ്ടിരുന്നു.

എതിർക്കാൻ ശ്രമിച്ചവരെ നെറ്റിയിൽ ഇടിച്ചു ബോധം കെടുത്തി.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.