അപരാജിതന്‍ 32 [Harshan] 8654

“എന്നാലും ശങ്കരന്‍റെ കാരുണ്യം കൊണ്ട് ഇപ്പോ അവന് ഒരുകുഴപ്പവുമില്ല മോളെ , ഇന്നവന്‍ പോലീസ്കാരെ വരെ ഇവിടെ നിന്നും വിരട്ടിയോടിച്ചു “ അഭിമാനത്തോടെ വൈദ്യര്‍ മുത്തശ്ശന്‍ പറഞ്ഞു.

“മുത്തശ്ശാ ,,”

“എന്താ മോളെ ,,,?’

“എനിക്കാ ഏട്ടനെയൊന്നു കാണാൻ സാധിക്കുമോ ?”

‘ആരെ ,,,?” വൈദ്യർ മുത്തശ്ശൻ ചോദിച്ചു

“അറിവഴക൯ എട്ടനെ  ,,,”

അവൾ ഒരുപാടു ബഹുമാനത്തോടെ ആ നാമം ഉച്ചരിച്ചു

“ഇവിടെയുണ്ടായിരുന്നു മോളെ ,, ഇപ്പോ എങ്ങോട്ടോ പോയതാ ,, ”

സ്വാമി മുത്തശ്ശൻ മറുപടി പറഞ്ഞു

അപ്പോളേക്കും കസ്തൂരി എല്ലാവർക്കുമുള്ള ചായ കൊണ്ട് വന്നു

“ഞങ്ങൾക്ക് വേണ്ടി കരയുവാൻ ,, ദേവർമ്മഠത്തെ തമ്പുരാട്ടി ,,അല്ല ഞങ്ങളുടെ പാര്‍വ്വതി മോളുണ്ടല്ലോ”

വൈദ്യർ മുത്തശ്ശൻ അവളെ നോക്കി ഏറെ സ്നേഹത്തോടെ പറഞ്ഞു.

“എന്നും ദുരിതമായിരുന്നു മോളെ ,, അറിവഴകൻ വന്നപ്പോൾ കുറെ ദുരിതങ്ങൾ മാറിയതാ  , പക്ഷെ എന്ത് ചെയ്യാനാ ,,പശുക്കളെയും  തിമ്മയ്യന്‍ മുതലാളി കൊന്നൊടുക്കി,  ഞങ്ങളുടെ ജോലിയും റേഷനും ഒക്കെ കൊട്ടാരത്തെ തമ്പുരാക്കന്മാർ ഇല്ലാതെയാക്കി ,, അതെ ഒരു സങ്കടമുള്ളു”

“എന്തിനാ മുത്തശ്ശാ വിഷമിക്കുന്നെ ,, , എന്തായാലും ഗോശാലയില്‍ നിറയെ പശുക്കള്‍ വന്നില്ലേ,,ഇനി മറ്റൊന്നുമോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട , ഈ മണ്ണില്‍ ഒരാളും പട്ടിണികിടക്കില്ല “ അവള്‍ ഒരുപാട് സ്നേഹത്തോടെ പറഞ്ഞു

അവൾ പറയുന്നത് കേട്ട് എല്ലാവരും ആദരവോടെ  അവളെ നോക്കി.

” ഞങ്ങടെ അന്നപൂര്‍ണ്ണേശ്വരി ദേവിയാ,,,” സ്വാമി മുത്തശ്ശന്‍ നിറയുന്ന കണ്ണുകളോടെ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു.

സ്വാമി മുത്തശ്ശൻ ഇമ ചിമ്മാതെ പാർവ്വതിയുടെ മുഖത്തു തന്നെ നോക്കിയിരുന്നു.

അവൾ അദ്ദേഹത്തെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു

“എന്താ മുത്തശ്ശാ എന്നെയിങ്ങനെ നോക്കുന്നെ ”

അദ്ദേഹം അതുകേട്ടു വൈദ്യരെ നോക്കി

“വൈദ്യരെ ,,ഒന്ന് വരൂ ,,എനിക്കൊരു കാര്യം പറയാനുണ്ട് ”

അതുകേട്ടു തല കുലുക്കി വൈദ്യർ മുത്തശ്ശനും എഴുന്നേറ്റു.

അവർ വീടിനുള്ളിലേക്ക് നടന്നു.

 

വീടിനുള്ളിൽ

“വൈദ്യരെ ”

“എന്താ സ്വാമി ?”

“വൈദ്യരെ ,, എന്‍റെയുള്ളിൽ പെട്ടെന്നുണ്ടായ തോന്നലാ, അതൊന്നു തന്നോട് പറയണമെന്നു തോന്നി”

“എന്താ സ്വാമി , എന്താണെങ്കിലും പറയൂ”

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.