അപരാജിതന്‍ 32 [Harshan] 8656

ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“അനുഭവിക്കില്ല ചേച്ചി ,, അനുഭവിക്കില്ല ”

കസ്തൂരി മനസിലാകാതെ ആദിയുടെ മുഖത്തേക്കു നോക്കി

“ഞാൻ ചേച്ചിക്ക് ആരാ ?” അവൻ ചോദിച്ചു

“എന്‍റെ കൂടപ്പിറപ്പ് ”

 

“എങ്കിൽ ഞാനൊരു കഥ പറഞ്ഞു തരട്ടെ ”

“പറഞ്ഞോളൂ :

“ഒരു പയ്യന്‍റെ കഥ പറഞ്ഞു തരാം ,, എന്നിട്ട് അഭിപ്രായം ചോദിക്കാം ”

“ശരി ,,അനിയന്‍ പറഞ്ഞോ ”

“ഒരു ചെറുപ്പക്കാരന്‍റെ കഥയാ ,, അവന് ‘അമ്മ മരിച്ചു പോയി , അച്ഛൻ എവിടെയെന്നറിയില്ല , അച്ഛന്‍റെ മേൽ ഒരു മോഷണം ആരോപിച്ചുകൊണ്ടു അവന് സ്വന്തമായതൊക്കെ എഴുതി വാങ്ങി , അതും കൂടാതെ അവന്‍റെ അച്ഛനോടുള്ള പക തീർക്കാൻ അവനെ അച്ഛ൯ ജോലി ചെയ്തിരുന്ന ആളുടെ വീട്ടിൽ ഒരു കാളയെ പോലെ ഒരു  അടിമയാക്കി നിർത്തി , അവനവിടെ മാടിനെ പോലെ പണിയെടുത്തു , അന്ന് ആ വീട്ടിലെ പെൺകുട്ടിയോട്  അവന് വല്ലാത്ത പ്രണയമായിരുന്നു , ആ കുട്ടിക്ക് വെറുപ്പു൦ ,, കള്ളന്‍റെ മകനല്ലേ ,, അങ്ങനെ  അഞ്ചുകൊല്ലം അവനവിടെ അടിമയായി ജോലി എടുത്തുകൊണ്ടിരുന്നു , ആ കുട്ടി അവനെ ഓരോരോ രീതിയിലും ദ്രോഹിച്ചു കൊണ്ടിരുന്നു , അപ്പോളും അവന്‍റെ ഉള്ളിൽ അവളോട്  പ്രണയമായിരുന്നു അവൾക്കു അവനോടു ദേഷ്യവും വെറുപ്പുമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല ,, അവൻ പ്രാണനെ പോലെ അവളെ സ്നേഹിച്ചു കൊണ്ടിരുന്നു ,, പക്ഷെ അവളാ പ്രണയം കണ്ടതുമില്ല  അവന്‍റെ മനസ്  മനസിലാക്കിയതുമില്ല ,, ”

അവനൊന്നു നിർത്തി

എന്നിട്ട് ശ്രദ്ധയോടെ തന്നെ കേൾക്കുന്ന കസ്തൂരിയോട് അവൻ ചോദിച്ചു

“ഇതിൽ ചേച്ചി ആരുടെ പക്ഷത്താണ് ”

കസ്തൂരി ആലോചന പോലുമില്ലാതെ പറഞ്ഞു

“ഞാനാ പെൺകുട്ടിയുടെ കൂടെ ”

“അതെന്താ ?”

“അവന് ആ പെൺകുട്ടിയെ ഇഷ്ടപെട്ടു എന്ന് കരുതി ആ പെൺകുട്ടി അവനെ ഇഷ്ടപെടേണ്ട ഒരു ആവശ്യവുമില്ല  ,, ഒരു അടിമയുടെ സ്നേഹത്തിനു വില കൊടുക്കേണ്ട കാര്യവുമില്ല ,, അവനെന്തു അർഹതയുണ്ട് അവിടത്തെ കുട്ടിയെ മോഹിക്കാൻ ”

“റൈറ്റ് ,,,,ചേച്ചി പറഞ്ഞത് തന്നെയാ ശരി ,,”ആദി തുടർന്നു.

“അല്പം നാൾ കഴിഞ്ഞപ്പോൾ അവന് അവരുടെ കമ്പനിയിൽ തന്നെ ദയവു തോന്നി ഒരു ജോലി കൊടുത്തു , ഇതിനിടയിൽ ആ കുട്ടിയെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ നോക്കി , പക്ഷെ ആ കുട്ടിയുടെ ഭാഗ്യം കൊണ്ട് ആ ചെറുക്കൻ അവിടെയെത്തി , അക്രമികളിൽ നിന്നും അവളെ രക്ഷിച്ചു കൊണ്ടുപോയി ഹോസ്പിറ്റലിലാക്കി,, അതൊന്നും ആ കുട്ടിക്ക് അറിയില്ലായിരുന്നു , അവൻ മനസിൽ അവളെ തന്‍റെ  പ്രാണന്‍റെ പാതിയായി തന്നെ കൊണ്ട് നടന്നു , അത്രക്കും ഭ്രാന്തു പിടിച്ച പ്രണയം ,,പക്ഷെ അവളുടെയുള്ളിൽ അപ്പോളും അവനോടു ഒരു സ്നേഹവും ഉണ്ടായിരുന്നില്ല ,, പക്ഷേ അവർ തമ്മിൽ ഒരു സൗഹൃദം അപ്പോളേക്കും ആരംഭിച്ചിരുന്നു  ,, പക്ഷെ അവളുടേത് വെറുമൊരു അഭിനയം മാത്രമായിരുന്നു , ഇവിടെ ചേച്ചി ആരുടെ പക്ഷത്താ ”

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.