അപരാജിതന്‍ 32 [Harshan] 8659

Views : 799620

കസ്തൂരി  ഒരു ഇടിവെട്ടേറ്റ പോലെ  നടുങ്ങിത്തരിച്ചു  ആദിയെ നോക്കിനിന്നു  പോയി

അവനപ്പോഴും പുഞ്ചിരിക്കുകയായിരുന്നു.

കസ്തൂരിയുടെ കൈകാലുകള്‍ തളര്‍ന്ന് പോകുന്ന പോലെ അനുഭവപ്പെട്ടു.

“അപ്പോ ,,അപ്പോ ,, പാര്‍വ്വതി മോള്‍ ആഗ്രഹിക്കുന്ന ശങ്കരന്‍ ,, അനിയനാണോ “  ഇടമുറിഞ്ഞ വാക്കുകള്‍ കൊണ്ട് കസ്തൂരി ചോദിച്ചു.

ആദി കവാടത്തിന് മുന്നിലെ ശിവനെ നോക്കി ചിരിച്ചു കൊണ്ട് കസ്തൂരിയോട് പറഞ്ഞു

“അന്ന് കാണിച്ചതൊക്കെ വെറും ഭ്രാന്തു തന്നെയാ ചേച്ചി ,  ആരുമില്ലാത്ത കാലത്ത് ഉള്ളിലെ സങ്കടങ്ങളില്ലാതെയാക്കിയത്  അവളോടുള്ള അടങ്ങാത്ത ഇഷ്ടം മാത്രമായിരുന്നു,  ഇഷ്ടമൊക്കെ ഒരു വികാരമല്ലേ അത് എപ്പോ വരുമെന്ന് ആർക്കും പറയാനാവില്ലല്ലോ , എനിക്കൊരു  തെറ്റ്  സംഭവിച്ചതാ ,, അർഹതപെടാത്തതിനെ ഇഷ്ടപ്പെട്ടു പോയി,,

എന്‍റെ സ്നേഹത്തെ അവളോട് പറയാനെനിക്ക് സാധിച്ചില്ല ,

അവൾക്കതൊന്നു൦  മനസിലാക്കാനും സാധിച്ചില്ല,

എന്നാലും സന്തോഷമുണ്ട് എന്നെക്കാളും മികച്ച, എന്‍റെ സ്നേഹത്തെക്കാളും അമൂല്യമായ  ശിവശക്തി പ്രണയത്തെ അവള്‍ കണ്ടെത്തിയില്ലേ .. ശിവരഞ്ജൻ ജ്വലിച്ചു നില്‍ക്കുന്ന സൂര്യനാ , എരിഞ്ഞു തീരുന്ന വെറുമൊരു വിറകുകൊള്ളിയാ അവന് മുന്നില്‍ ഈ ആദിശങ്കരൻ”

കസ്തൂരി , താന്‍ പരിഹസിച്ചത് തന്‍റെ അനിയനെയാണ് എന്നറിഞ്ഞപ്പോള്‍ , ഉള്ളില്‍ അത്രയും വിഷമം കൊണ്ട് നടക്കുന്ന അവനെയാണ് പാഴ്ജന്മമെന്നും , വിദൂഷകനെന്നും അമ്മയുടെ ഭ്രാന്ത് പകര്‍ന്നവനെന്നും നാളെ കാലില്‍ ചങ്ങല ഇടേണ്ടവനെന്നും പറഞ്ഞതോ൪ത്തപ്പോള്‍ ദേഹമാകെ വിറയലോടെ ഉള്ളൂ വിങ്ങുന്ന സങ്കടത്തോടെ ആദിയെ നോക്കി.

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

ഒന്നു മുഖം പൊത്തികരയണമെന്നവള്‍ ആഗ്രഹിച്ച പോയി

ആദി ദുഖാര്‍ദ്രമായ ഒരു മന്ദസ്മിതത്തോടെ  വേഗം തന്നെ ജീപ്പിലേക്ക് കയറി.

“ഭ്രാന്തെന്ന് പറയാന്‍ എളുപ്പമാ ചേച്ചി , ആ അസുഖം വന്നു മാറിയാലും , അവരെ ഭ്രാന്തരായി മാത്രമേ ഈ ലോകം കാണുകയുള്ളൂ ,,ആര്‍ക്കും ഒരു ഭാരമാകാതെ കുറെ നാള്‍ കൂടെ ജീവിക്കണമെന്നൊരുപാട് ആഗ്രഹമുണ്ട് , എന്‍റെ അമ്മയോ പോയി , ഇനിയാകെയുള്ളത് അച്ഛനാ, എവിടെയോ ഉണ്ട് , എവിടെയെന്നോ ഏത് അവസ്ഥയിലെന്നോ എനിക്കറിയില്ല ചേച്ചി , അച്ഛനെ തേടി കണ്ടുപിടിക്കണം, ഇനി വയ്യാത്ത അവസ്ഥയിലാണെങ്കിൽ ജീവിതകാല൦ മുഴുവനും എനിക്കദ്ദേഹത്തേ എനിക്കൊരു കുറവും വരാതെ സംരക്ഷിക്കണം “

അവന്‍റെ കണ്ണുകള്‍ നിറഞൊഴുകുകയായിരുന്നു.

“ അതുകൊണ്ട് എന്‍റെ കാലില്‍, എന്‍റെ അമ്മയുടെ പോലെ  പ്രാന്ത് വന്നു ചങ്ങല വീഴാതെയിരിക്കാന്‍  ഒന്ന് … പ്രാര്‍ത്ഥിക്കണേ ചേച്ചി“

ഇടര്‍ച്ചയോടെ അവനത് പറഞ്ഞവളെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ടുതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുടച്ചവന്‍ ജീപ്പെടുത്തു അതിവേഗം  മുന്നോട്ടു പോയി,

കവാടത്തില്‍ ആദിശങ്കരനെന്ന തന്‍റെ അനിയനായ അറിവഴകനെ

അറിയാതെ മുറിപ്പെടുത്തുന്ന വാക്കുകള്‍ കൊണ്ട്   നോവിപ്പിച്ചതിന് മനസ് കൊണ്ട് ക്ഷമചോദിച്ച് അവന് വേണ്ടി പ്രാര്‍ത്ഥനകളോടെ , ആദിയുടെ ജീപ്പിന്‍റെ വെളിച്ച൦ ദൂരേക്ക് അകന്നു പോകുന്നത് അവള്‍  വിഷമത്തോടെ നോക്കി നിന്നു.

<<<<O>>>>

 (തുടരും)

അറിവിലേക്ക് :

നാല് ഭാഗങ്ങൾ കൂടെ കൈയിലുണ്ട്.
33 34 35 36
പക്ഷെ , ഇത്തവണ ചെയ്തത് കഥയുടെ ഗതി അല്പം മാറ്റിയാണ്.
എഴുതി വെച്ചിരുന്നത് കസ്തൂരിയോട് ആദി രുദ്രതേജൻ ആണ് എന്ന് പറയുന്നതായി ആയിരുന്നു.
പക്ഷെ പിന്നീട് അതിൽ മാറ്റം വരുത്തിയാണ് സർക്കാർ എന്നതിന് പ്രധാന്യം കൊടുത്തത്.
ആദി ആണ് രുദ്രതേജൻ എന്ന് എല്ലാരും എന്തായാലും അറിയും
അതിനുള്ള സമയം ആകുന്നെയുള്ളൂ
ഇപ്പോ സർക്കാർ മതി.
പക്ഷെ അത് കൊണ്ട് തന്നെ എഴുതിയ പല സീനുകളും വെട്ടിമാറ്റേണ്ടിയും കൂട്ടിചേർക്കേണ്ടിയും വരും
അപ്പൊ കൈയിലുള്ള ഭാഗങ്ങളിലും അതിനനുസരിച്ചു വ്യത്യാസം ഉണ്ടാക്കണം.

സർക്കാർ vs  (ചീള് കേസുകൾ & പ്രജാപതികൾ)

terror രുദ്രതേജൻ vs _____ ?????

എന്തായാലും അടുത്ത ആഴ്‌ച പബ്ലിഷ് ചെയ്യാൻ ശ്രമിക്കും.

 

 

 

 

 

 

Recent Stories

The Author

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി🥺

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും🔥.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം😍.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ😂.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.💔🥺

  2. ❤️❤️❤️😍❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി 🙏🙏

    👍👍👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com