അപരാജിതന്‍ 32 [Harshan] 8656

ദേവർമഠത്തിൽ

ഒരു ദിവസം നീണ്ടു നിന്ന ജലപാനമില്ലാത്ത ഉപാസനയിൽ ക്ഷീണിതയായിരുന്ന പാർവ്വതി സുഖകരമായ നിദ്രയിലായിരുന്നു.

അതിന്‍റെ തെളിവായി അവൾപോലുമറിയാതെയൊരു  മൃദുമന്ദഹാസമവളുടെ അധരങ്ങളിൽ കളിയാടിയിരുന്നു.

ശാന്തമായ മഹാസമുദ്രം

ആ സമുദ്രത്തിൽ മനോഹരമായ ഇളം കാറ്റ് വീശുന്നു .

ജലോപരിതലത്തിൽ മൽസ്യങ്ങൾ ഉയർന്നു ചാടുന്നു.

അവൾ പായക്കപ്പലിനുള്ളിലെ മുറിയിൽ കണ്ണുകൾ തുറന്നുകിടക്കുകയായിരുന്നു.

വില കൂടിയ രാജകീയമായ പട്ടുവസ്തങ്ങൾ അണിഞ്ഞിട്ടുണ്ട്.

കാൽ ശബ്ദം കേട്ടവൾ എഴുന്നേറ്റിരുന്നു.

ഒരു പുഞ്ചിരിയോടെ അവളുടെ സമീപം അവളുടെ പ്രിയപ്പെട്ട അപ്പു വന്നു.

അവളുടെ കൈ പിടിച്ചു മുകളിലേക്ക് കൊണ്ട് പോയി

ആദ്യമായാണ് അവൾ പായക്കപ്പൽ കാണുന്നത്.

വലിയ മരസ്തംഭത്തിൽ നെടുകെയും കുറുകേയു൦ പായകൾ വലിച്ചു കെട്ടി നൂറുകണക്കിന് കയറുകൾ കപ്പലിന്‍റെ  ഇടം വലമുള്ള ഭിത്തികളിൽ വരിഞ്ഞു കെട്ടിയിരിക്കുന്നു.

ശാന്തമായ കാറ്റായിരുന്നു അപ്പോളുണ്ടായിരുന്നത്.

അവൾ അവന്‍റെ കൈ  പിടിച്ചു കപ്പലിന് പിന്ഭാഗത്തേക് പോയി.

പുറകെ നിരവധി പായ്ക്കപ്പലുകൾ അതിനു പുറകിലായി വരുന്നു.

“എല്ലാം എന്‍റെ തന്നെയാ ,,” ഒരു ചിരിയോടെ അവൻ പറഞ്ഞു.

അവൾ അത്ഭുത്തോടെ അവനെ നോക്കി.

“ഇത്രയും കപ്പലുകളോ ?”

“അതെ ദേവി ,, ഇത് കൂടാതെ മറ്റു കപ്പലുകളുമുണ്ട് അവ ദീർഘകാലത്തേക്ക് പാട്ടം കൊടുത്തിരിക്കുന്നു, ചില ഉരുക്കൾ നിർമ്മാണഘട്ടത്തിലുമാണ്”

“ഇത്രയ്ക്കും ധനികനാണോ ?”

“അല്ല ദേവി ,,,സമുദ്രമാർഗ്ഗ വാണിജ്യം നടത്തുന്ന വെറുമൊരു വ്യാപാരി,,ഒരു കച്ചവടക്കാരന്‍ ” ഒരു ചിരിയോടെ അവൻ പറഞ്ഞു.

“ആ കാണുന്നത് കണ്ടുവോ ,,,,,” അവൻ കൈ ചൂണ്ടി മങ്ങിയ കാഴ്ചയിൽ കാണുന്ന ഒരു ദ്വീപിനെ കാണിച്ചു കൊടുത്തു.

അവൾ നെറ്റിയിൽ കൈ വെച്ച് പ്രകാശം മറച്ചു കൊണ്ട് നോക്കി.

അവൾക്കു വ്യക്തമായി കാണാൻ സാധിക്കുന്നില്ലെന്ന് മനസിലാക്കിയപ്പോൾ

അവൻ ഒരു ഭൃത്യനെ കൈ കാണിച്ചു വിളിച്ചു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.