അപരാജിതന്‍ 32 [Harshan] 8657

അത് കേട്ടപോൾ അവൾ വിങ്ങി വിതുമ്പി കരയാൻ തുടങ്ങി

“എന്താ ചേച്ചി ഇത് ” ആദി അല്പം ദേഷ്യപ്പെട്ടു

“കുഞ്ഞല്ലേ അവള് ,”

“ഇന്ന് ആ കുട്ടിയോടും ഇതേ ചോദ്യം ചോദിച്ചു , കുരുത്തക്കേട് ഒരുപാട് കൂടുന്നുണ്ട് ”

ഗൗരി തിണ്ണയിൽ കമഴ്ന്നു കിടന്നു കരയാൻ തുടങ്ങി, ആദിയവളെ വാരിയെടുത്ത് ആശ്വസിപ്പിച്ചു

എന്നിട്ടു മൊബൈലിൽ ഗെയി൦ എടുത്തു കൊടുത്തു

അത് കിട്ടിയപ്പോൾ കരച്ചിലൊക്കെ നിന്ന് ചിരിയോടെ തിണ്ണയിൽ ഒരു മൂലയിലിരുന്നു ഗൗരിമോൾ ഗെയി൦ കളിച്ചു തുടങ്ങി”ഓ ,,അപ്പോ അവളായിരിക്കും നിങ്ങടെ പുതിയ  അവ്വയാരല്ലേ ?’

“അതെ ,, ഈ മണ്ണിന്‍റെ  അമ്മയും അന്നപൂര്‍ണ്ണേശ്വരിയുമായ   അവ്വയാർ ”

“അപ്പൊ ഞാൻ പുറത്തായല്ലേ ,, ” അവൻ ഉള്ളിലെ കുശുമ്പ് വെളിവാക്കി

“അങ്ങനെ ആരെങ്കിലും പറഞ്ഞോ ” കസ്തൂരി ചോദിച്ചു

“ഇല്ല ,, പറഞ്ഞെന്നെയുള്ളൂ ,, ”

“എന്നാൽ അങ്ങനെയൊന്നും പറയണ്ട ,,കാരണം അനിയൻ ഈ ശിവശൈലത്തിന്‍റെ സര്‍ക്കാരല്ലേ  ”

അവനൊന്നു പുഞ്ചിരിച്ചു

അപ്പോളാണ് അവൻ ഓർത്തത്”താനും പ്രാർത്ഥിച്ചിരുന്നു ,, അവ്വയാർക്ക് ശങ്കരനെ ലഭിക്കുവാനായി ”

“ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ പോയി പ്രാർത്ഥിക്കില്ലായിരുന്നു,,”

‘ഓ ,,അതോ ,,അത് ഇന്ന് പാർവതി മോൾ ഒരുപാട് വിഷമത്തിലായിരുന്നു , പാവം ,, ആരെയോ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നാ തോന്നുന്നത് ,,അയാളെ നഷ്ടപ്പെടാതെയിരിക്കാൻ പ്രാർത്ഥിക്കുമോ എന്ന് ചോദിച്ചു ”

“ഹമ് ,,,അങ്ങനെയൊക്കെയാണോ “

“അതേ അനിയാ ,, എന്നാലും അയാളെന്തു മനസലിവില്ലാത്ത ദുഷ്ടനായിരിക്കും .  മൃഗങ്ങള്‍ക്കു പോലും സ്നേഹം തിരിച്ചറിയാനുള്ള കഴിവുണ്ടാകും , ഇത് അതിലും കഷ്ടമാ ഇങ്ങനെ ഒരു സാധുപെൺകുട്ടി അതും ഇത്രയും സൗന്ദര്യവും സ്വഭാവഗുണവും ഒക്കെയുള്ള പെൺകുട്ടിയുടെ മനസ്സും ഇഷ്ടവും പോലും തിരിച്ചറിയാതെ ഇരിക്കാൻ ശ്രമിക്കാത്ത മനുഷ്യൻ ,, കഷ്ടമാണ് ,ഒരു അമ്മയ്ക്ക് ജനിച്ചവന്‍ തന്നെയല്ലേ അയാള്‍ “ കസ്തൂരി ഉള്ളിലെ ദേഷ്യം വെളിവാക്കി.

“അതൊക്കെ തോന്നുന്നതല്ലേ ചേച്ചി ,,വെറും തോന്നൽ  ”

“അല്ല അനിയാ ,, ഒരു പെണ്ണിനെ മറ്റൊരു പെണ്ണിന് എളുപ്പം മനസിലാക്കാം ,, അതനിയന് മനസിലാകില്ല,,ആ കുട്ടി ഇവിടെ വന്നപ്പോൾ മുതൽ ആ സുന്ദരമായ മുഖത്ത് ഒരു വിഷാദം നിഴൽപോലെയുണ്ടായിരുന്നു, ആ കണ്ണുകൾ മാത്രം കണ്ടാൽ മതിയല്ലോ ,, ചിരിക്കുമ്പോൾ പോലും ഒരു വിരഹം  എനിക്ക് തോന്നിയിരുന്നു , അന്ന് ശങ്കരന് എന്നെ വേണ്ടാ എന്ന് ആ കുട്ടി പറഞ്ഞപ്പോൾ അതങ്ങു മനസിലായില്ല പക്ഷെ ഇന്നാണ് കൂടുതൽ വ്യക്തമായത് ,, പാവം ,, അതിനെയൊക്കെ ഇങ്ങനെ സങ്കടപ്പെടുത്തുന്നവർ ആരായാലും അനുഭവിക്കും ,, എന്ത് ദുഷ്ടമനസായിരിക്കും ”

ആദി അതുകേട്ടു കസ്തൂരിയുടെ മുഖത്തേക്ക് നോക്കി

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.