അപരാജിതന്‍ 32 [Harshan] 8654

“അയ്യോ ,,അങ്ങനെയൊന്നും പറയല്ലേ ,മോളെ  ” അവൻ അവളുടെ കൈയിൽ പിടിച്ചു .

“നീ പോയാ പിന്നെ ഈ ചെറുക്കന് ആരാ ,, ”

വിഷമിച്ചു നിൽക്കുന്ന ശങ്കരനെ നോക്കി അവൻ പറഞ്ഞു

“നിനക്ക് വേണ്ടിയല്ലേ ഈ പാവം ,, ഇത്രയും ബുദ്ധിമുട്ടുന്നത് ,,എന്നിട്ടിങ്ങനെ പറയാമോ ,, ”

“അറിയാം അപ്പുവേട്ടാ ,,,എന്നാലൂം എനിക്ക് പേടിയാ,,പേടിച്ചാ ഇവിടെ ജീവിക്കുന്നെ ,, കണ്ണും കടപ്പയുമില്ലാത്ത എന്നെ ഇനിയും ആരെങ്കിലും വന്നു ദോഷം ചെയുമൊന്നു പേടിയാ ,,,,”

ആദി അല്പം നേരം നിശബ്ദനായി.

‘ഇപ്പോ എന്താ ഇങ്ങനെ തോന്നാൻ ,, ” ആദി ചോദിച്ചു

അവൾ ഒന്നും മിണ്ടാതെ നിന്നു

“അപ്പുവേട്ടാ ,,, ”

“എന്താടാ ”

“മുൻപ് ചന്തയിൽ ഞാനും എച്ചിയും കൂടെ പോകുന്ന സമയം മുതലേ ,,,,” ശങ്കര൯ ഒന്ന് അമാന്തിച്ചു

“എന്താ നിർത്തിയത് ,, നീ പറയടാ ,,,,,”

ശങ്കരൻ തന്‍റെ  ഓർമ്മകളെ അപ്പുവിന് മുന്നിൽ തുറന്നു.

==========

 

ശങ്കരന്‍റെ ഓര്‍മ്മകളില്‍

ചന്ദ്രവല്ലി ചന്തയില്‍

ചുങ്കം പിരിക്കുന്ന കങ്കാണികളുടെ മുന്നിൽ രണ്ടു കുട്ടകളിൽ പച്ചക്കറികൾ തലയിൽ വെച്ച്

ശങ്കരനും ശിവാനിയും നിൽക്കുകയായിരുന്നു.

അവിടെ വില തീരുമാനിച്ചു പതിപ്പിച്ചിട്ടു വേണം ശിവശൈലത്തുള്ളവർ ഇരിക്കുന്ന കുക്കതറകളിലേക്ക് പോകുവാൻ.

വായിൽ പാൻ ചവച്ചു കൊണ്ട് കങ്കാണികളിൽ പ്രമുഖൻ ഇദയക്കനി ശിവാനിയുടെ ദേഹത്തേക്കു ചൂഴ്ന്നു നോക്കുകയാണ് ഒരു വഷളചിരിയോടെ.

അവിടെ നിന്നും പതിപ്പിച്ചു കൊണ്ട് ശങ്കരൻ ശിവാനിയെയും വിളിച്ചു കൊണ്ട് തറയിൽ പോയിരുന്നു.

അല്പം കഴിഞ്ഞപ്പോൾ ഇദയക്കനി , ഒറ്റയ്ക്ക് അവരുടെ സമീപത്തേക്ക് വന്നു.

ഇരുവരും ഏറെ ഭയത്തിലായിരുന്നു.

ശിവാനിയുടെ മുന്നിൽ വെച്ചിരുന്ന കുട്ടയിൽ നീണ്ട പച്ചവഴുതനങ്ങയായിരുന്നു.

അയാൾ ചിരിച്ചു കൊണ്ടു ഒരു വഴുതന കൈയിലെടുത്തു

“അമ്മാ ,,, ഇത് കത്തിരിക്കാ അല്ലെയാ ?” അയാൾ ദുരുദ്ദേശത്തോടെ ചോദിച്ചു

അവൾ പേടിയോടെ തലയാട്ടി

മോശം ഉദ്ദേശത്തോടെ അയാൾ വഴുതനയിൽ ഉഴിയുന്നത് പോലെ കാണിച്ചു

അവളുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ഇടത്തെ കയ്യിൽ വഴുതന വെച്ച് കൊടുത്തു.

“വേണ്ടാ അയ്യാ ,,ഒന്നും ചെയ്യല്ലേ അയ്യാ ,,.” എന്നുപറഞ്ഞപേക്ഷിച്ചു കൊണ്ട് ശങ്കരൻ എഴുന്നേൽക്കാൻ പോയപ്പോൾ  “ഇരിയെടാ മവനേ  ,,” എന്ന് പറഞ്ഞു കൊണ്ട് ഇദയക്കനി അലറി

“ഇരിക്ക് ശങ്കരാ ” എന്ന് പേടിയോടെ ശിവാനി പറഞ്ഞു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.