അപരാജിതന്‍ 32 [Harshan] 8656

പേടി മാറ്റാൻ അവൾ നമഃശിവായ എന്ന് ജപിച്ചു കൊണ്ട് വിറയ്ക്കുന്ന ദേഹത്തോടെ കാലിൽ തളയണിഞ്ഞ പാദങ്ങളെ അവൾ ഇമചിമ്മാതെ നോക്കിനിന്നു.

സകലതും മറന്നവൾ നമഃശിവായ എന്ന് ശ്വാസം പോലുമെടുക്കാതെയുരുവിട്ടു കൊണ്ടിരുന്നു.

അന്നേരമവളുടെ മനസ്സിൽ ഭൂതകാലസംഭവങ്ങളെല്ലാം ഓരോന്നായി തെളിഞ്ഞു കൊണ്ടിരുന്നു.

അവൻ വന്നത് മുതൽ ഇന്ന് വരെയുള്ള സകലസംഭവങ്ങളും. പ്രകൃതിയിൽ പോലും സംഭവിച്ച മാറ്റങ്ങളെല്ലാം.

നിറമിഴികളോടെ ആദിയുടെ കാൽപാദത്തിൽ സ്പർശിക്കാൻ ശ്രമിച്ചപ്പോൾ

അവൻ വേഗമവളെ എഴുന്നേല്പ്പിച്ചു

“അരുത് ,,,,,എന്‍റെ കൂടപ്പിറപ്പാണ്  ,,, ആ കരുതൽ എനിക്കുള്ളത് കൊണ്ടു മാത്രമാണ്  ആർക്കുമറിയാത്ത ഈ രഹസ്യം ഞാൻ വെളിപ്പെടുത്തിയത് .. ”

ആദി അവൾക്കു നേരെ നടന്നു

എന്നിട്ട് കൈകൾ നീട്ടി

“ശങ്കരനെ സത്യം ചെയ്യ് ,,,,,ആരോടും പറയില്ല എന്ന് ,,,,”

അവൾ വിറച്ചു കൊണ്ട് ആദിയുടെ കൈകളിൽ മെല്ലെ കൈ കൊണ്ട് വന്നു വെച്ചു.

ഭയത്തോടെ ആദിയെ നോക്കി പറഞ്ഞു

“അ ,,അ നിയാ ,,,സത്യ൦ ,,,,,ശങ്കരൻ സത്യം ,,,,,ആരുമറിയില്ല ,,,

ഇതൊന്നും അറിഞ്ഞില്ല ,,,അറിയാനുള്ള അറിവുണ്ടായിരുന്നില്ല , മാപ്പ് തരണം ,,”

ആദി അതുകേട്ടു പുഞ്ചിരിച്ചു.

“ഈ മണ്ണ് ശങ്കരന്‍റെയാണ് ,, അതായത് എന്‍റെ,,,ഇനി കൂടുതലായി ഞാൻ പറയണോ ,,,”

ആദി  പല്ലുകൾ കടിച്ചു പിടിച്ചു ചിരിച്ചു കൊണ്ട് കസ്തൂരിയെ നോക്കി.

“അപ്പോള്‍ ,,,അപ്പോള്‍ ,,,ഇവിടെ “ഞങ്ങൾക്ക് റേഷനും ശുചിമുറികളും തൊഴിലും വൈദ്യുതിയുമൊക്കെ ,, ?” അവിശ്വസനീയയോടെ മുഴുമിപ്പിക്കനാകാതെ കസ്തൂരി ചോദിച്ചു

“കനകാംബര മുതലിയാരെയും കുടുംബത്തെയും മൂന്നു ദിവസം പൂട്ടിയിട്ടു , നിങ്ങൾക്ക് അസുഖം വരുത്തിയ അതെ അരി തീറ്റിച്ചു.

നിങ്ങൾക്ക് സർക്കാർ പാസാക്കിയ ശുചിമുറികൾ തരാതെ പറ്റിച്ച ഉദ്യോഗസ്ഥരെയും കോൺട്രാക്ടറെയും പിടിച്ചു കൊണ്ട് വന്നു മൃഷ്ടാന്നം തീറ്റിച്ചു പശ കൊണ്ട് പിൻഭാഗം അടച്ചു വെച്ച് പീഡിപ്പിച്ചു

നിങ്ങളെ അടിമകളാക്കി മില്ലിൽ കാളകളെ പോലെ പണിയെടുപ്പിക്കുകയും നിങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ തരാതെയുമിരുന്ന ശൗരിയെ കൊണ്ട് വന്നു കാളകളോടൊപ്പം നിലമുഴുവിപ്പിച്ചു , ഭൂതകാരം തീറ്റിപ്പിച്ചു .

ഈ ഓരോ വീട്ടിലെയും വൈദ്യുതിയും എന്‍റെ പണം കൊണ്ട് തന്നെ ,,,”

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.