അപരാജിതന്‍ 32 [Harshan] 8656

“അനിയാ ,, ഒരാൾ രക്ഷിച്ചു എന്നത് കൊണ്ട് പ്രണയിക്കാൻ അതൊരു യോഗ്യതയാണോ, അവനർഹിക്കാത്തത് ആഗ്രഹിക്കുന്ന ഒരു വങ്കൻ മാത്രമല്ലേ ”

അത് കേട്ട് ചിരിച്ചു കൊണ്ട് ആദി പറഞ്ഞു

” അവനപ്പോളും തന്‍റെ  ഉള്ളിലെ പ്രണയം അവളോട് പറഞ്ഞിരുന്നില്ല ,,ഭയം കൊണ്ട് ”

“അത് നന്നായി ,, ഞാനായിരുന്നു ആ കുട്ടിയുടെ സ്ഥാനത്തെങ്കിൽ  എങ്ങാനും അവൻ പറഞ്ഞാൽ ,, അപ്പോൾ തന്നെ അവനെ ഞാൻ തല്ലി വീടിനു വെളിയിൽ തള്ളിയേനെ,, അവനവന്‍റെ അർഹത നോക്കണ്ടേ  ” ആവേശത്തോടെ കസ്തൂരി പറഞ്ഞു

ആദി കുറച്ചു നേരം നിർത്താതെ ചിരിച്ചു കൊണ്ടിരുന്നു

“അനിയൻ ചിരിക്കാതെ ബാക്കി പറ ,, ആ പൊട്ടൻ ചെറുക്കന്‍റെ കഥ കൊള്ളാം ,,”

ആദി അതുകേട്ടു വീണ്ടും ചിരിച്ചു

“അയ്യോ അനിയന് ഞാൻ ചായ ഇട്ടു തരാം ” എന്നുപറഞ്ഞു കൊണ്ട് കസ്തൂരി ഉള്ളിലേക്ക് കയറി ചായയും ഇട്ടുകൊണ്ട് വന്നു അവന് കൊടുത്തു.

“ആ കുട്ടിക്ക് ഒരു ജ്യോൽസ്യൻ ശിവനാഡി നോക്കി  വെളിപാടു പറഞ്ഞു , ആ കുട്ടിയുടെ പൂർവ്വ ജന്മത്തിൽ ഒരു രാജകുമാരി ആയിരുന്നു എന്ന് , അവൾക്ക് ഈ ജന്മത്തിൽ അവൾക്കു  പൂർവ്വജന്മത്തിൽ നഷ്ടമായ പ്രണയം പൂർത്തീകരിക്കുമെന്നും അവൾക്കു ഗൗരിശങ്കര പ്രണയം പോലെ തന്നെ തീവ്രമായ പ്രണയം  നൽകുന്ന ഒരു രാജകുമാരനെ തന്നെ ലഭിക്കുമെന്നും ,, അയാൾക്ക് പേരിൽ ശിവനാമം കൂടെ ഉണ്ടാകുമെന്നും ”

“എന്നിട്ട് ,,”

“എന്നിട്ടെന്താ ,,അവൾ പഠിക്കുന്ന കോളേജിൽ ഒരു അദ്ധ്യാപകൻ വന്നു , ശിവനാമം പേരിലുള്ള ,ഒരു വലിയ രാജകുടുംബത്തിലെ ഇളമുറതമ്പുരാൻ ,, കാണാൻ അതിസുന്ദരൻ ,,ഏതു പെണ്ണ് കണ്ടാലും മോഹിച്ചു പോകുന്ന അത്രക്കും സൗന്ദര്യ൦ ,,മണ്ണിൽ ഇറങ്ങി വന്ന ഗന്ധർവ്വൻ എന്ന് പറയാം ,, അവർ തമ്മിൽ കണ്ടു അടുത്തു ,,ഇരുവരും സംഗീതത്തിൽ താല്പര്യമുള്ളവർ ,, അവർ പരസ്പരം ഹൃദയം കൈമാറി , ഇതൊന്നുമറിയാതെ  നമ്മടെ കഥാനായക൯ ആ പെൺകുട്ടിയെ തീവ്രമായി തന്നെ പ്രണയിച്ചു കൊണ്ടിരുന്നു . അവന്‍റെ പ്രാണനും ആത്മാവും എല്ലാം അവൾ തന്നെ , അവൾക്കായി മരിക്കാൻ പറഞ്ഞാൽ മരിക്കും ,, അത്രക്കും സ്നേഹം  ,, അപ്പോളും ഉള്ളിലെ പ്രണയം പറഞ്ഞിരുന്നേ ഇല്ല ,,

പക്ഷെ അവനറിയാതെ അവർ രണ്ടുപേരും  പരസ്പരം അഗാധപ്രണയത്തിലായി കിട്ടിയില്ലെങ്കിൽ മരിക്കുമെന്ന അവസ്ഥയിലേക്ക് വന്നു ,,അത്രക്കും ദിവ്യമായ പ്രണയം ,,,ഇടയ്ക്കിടെ അവന്‍റെ മരിച്ചു പോയ അമ്മ വന്നു സ്വപ്നത്തില്‍ പറയുമായിരുന്നു,, ആ കുട്ടി അവന്ള്ളതാണെന്ന് ,,,,അപ്പോ അവന്‍ കൂടുതല്‍ ആശിച്ചു ,,,,,,ഇതിൽ എന്താ ചേച്ചിയുടെ അഭിപ്രായം ”

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.