അപരാജിതന്‍ 32 [Harshan] 8655

ആദി ഗുണശേഖരനെ പിടിച്ച് പിന്നിലേക്ക് തള്ളി എന്നിട്ട്

“മുത്തശ്ശനെ വിടടാ ,,,”  എന്ന് സിംഹം ഗർജ്ജനം പോലെ അവൻ ഷണ്‍മുഖനെ നോക്കിയലറി

കേട്ടവർ പേടിച്ചു വിറച്ചു

ഷണ്മുഖൻ ആ ആജ്ഞാശക്തിയിൽ ഭയത്തോടെ  പിടി അയച്ചു.

ആദി നടന്നു ചെന്നു മുത്തശ്ശന് സമീപം ചെന്നു നിന്നു.

“ഒന്നും പറ്റിയില്ലല്ലോ ,,,” എന്നു അദ്ദേഹത്തിന്റെ കഴുത്തില്‍ തടവി ചോദിച്ചു കൊണ്ട് തിരിഞ്ഞു.

“ഇവിടത്തെ ആളുകളെ  ആ തെണ്ടികൾ  വെട്ടിയപ്പോള്‍   , ഇവിടെ കയറി ഞങ്ങളെ  ഉപദ്രവിച്ചപ്പോൾ , ഇവിടത്തെ പെൺകുട്ടികളെ ബലാൽസംഗം ചെയ്തപ്പോ , ഇവിടത്തെ കുഞ്ഞുങ്ങളെ കിഡ്നാപ് ചെയ്തപ്പോൾ ,, നിനക്കൊന്നും  ഒരു വിഷമവും ഇല്ലായിരുന്നു ,,എല്ലാം അനുഭവിച്ചത് ഞങ്ങളാ ,, വേദന തിന്നത് ഞങ്ങളാ ..

ഇപ്പോ അവര് ഇല്ലാതെ ആയപ്പോ അതിനു കാരണം തേടി വന്നിരിക്കുന്നു ,, അവരെ കൊന്നത് ദേ ഈ നിൽക്കുന്നയാളാ ..ഞങ്ങടെ സര്‍ക്കാര്‍ . പറ്റുമെങ്കിൽ അറസ്റ്റ് ചെയ്യ് ………”

ആദി പിന്നിലെ വലിയ ശിവലിംഗം കാണിച്ചു പറഞ്ഞു

“മനസിലായില്ലേ ,,, സാക്ഷാൽ ശങ്കരന്‍  ,, നിങ്ങടെ നായ ഓടി കയറിയത് കോവിലിലേക്കല്ലേ , അല്ലാതെ ഈ ശിവശൈലത്തേക്കല്ലല്ലോ ,, അപ്പോ  നിങ്ങളയാളെ അറസ്റ്റ് ചെയ്യ് ശങ്കരനേ   ,, അല്ലാതെ ഞങ്ങടെ മേക്കിട്ട് കേറാതെ ”

ഗുണശേഖരൻ ദേഷ്യത്തോടെ പല്ലിറുമ്മി

അവനെ നോക്കി കൈ ചൂണ്ടി

“എടാ ,,,,,,എടാ ,,,”

“താന്‍ പോടോ ,, “  അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

അയാള്‍ ആകെ നിയന്ത്രിക്കാന്‍ പറ്റാത്ത നിലയിലായിരുന്നു.

” കഴിഞ്ഞ ദിവസംഈ പാവത്തിനെ തുണിയില്ലാതെ നിർത്തി ഉപദ്രവിച്ചു ,, ഓർത്തു  വെച്ചോ ,,, ഈ മണ്ണിലെ ആരെ ദ്രോഹിച്ചാലും അവൻ തീരും ,,തീർന്നിരിക്കും ,,രാവിലെ  കണ്ടല്ലോ ഉടലില്ലാതെയും തലയില്ലാതെയും ,, ഒക്കെ ശങ്കരന്‍റെ കളിയാ ,,,സാക്ഷാൽ ശിവശങ്കരനയച്ച സര്‍ക്കാരിന്‍റെ കളി ,,ഒരു നേരംപോക്ക്  “

അത് കേട്ടതും ഗുണശേഖരന്‍റെ മുഖത്തു അല്പം ഭയം വന്നു

” ഞാനൊരു തെറ്റും ചെയ്തിട്ടില്ല , ഈ ശരീരം ഉണ്ടെന്നേ ഉള്ളു ,, എനിക്കൊരാളെയും അടിക്കാൻ പോലുമുള്ള ധൈര്യമില്ല ,, എന്തായാലും ഞാന്‍ ഒറ്റയ്ക്ക് ഇത്രയും പേരെ കൊല്ലാന്‍ പോകുന്നില്ല ,,നിങ്ങള്‍ക്ക് വേണമെങ്കില്‍  എന്നെ അറസ്റ്റ് ചെയ്തോ എനിക്കൊരു കുഴപ്പവുമില്ല ,,എന്നിട്ട് എല്ലാ കുറ്റവും എന്‍റെ മേലെ എഴുതി വെച്ചോ ,,” അവനൊന്നു നിര്‍ത്തി

എന്നിട്ടോന്നു ചിരിച്ചു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.