അപരാജിതന്‍ 32 [Harshan] 8655

പരസ്യമായി അവനത് പറഞ്ഞപ്പോള്‍ അപമാനത്താല്‍ അയാള്‍ക്കു കോപം എറിവന്നു.

“സാറേ ,, കമ്മോര്‍വാഡയിലെ കൊല്ലന്‍റെ ആലയില്‍ പോയി ഒരു  കൊഴലൊറ ,,ഇരുമ്പിന്റെ കൊഴലൊറ ഉണ്ടാക്കി വെച്ചോ ,,ഈ കത്തിയും വാളും ഇട്ടു വെക്കണ പോലെ ,,എന്നിട്ട് ആ തൊലിഞ്ഞ  സാമാന൦ അതില്‍ ഇറക്കി  ലോക്കിട്ട് വെച്ചോ ,,താക്കോല് ഭാര്യയെയോ അല്ലേ ചിന്നവീട്ടുകാരിയെയോ ഏല്‍പ്പിച്ചാ മതി “ഞങ്ങടെ സര്‍ക്കാര്‍  ആ സാമാനത്തുമ്മേ എന്താ കണ്ടേക്കുന്നത് എന്നറിയില്ലല്ലോ അതുകൊണ്ട് പറഞ്ഞതാ ,, എന്നോടു ഒന്നും തോന്നരുത്“

അത് കേട്ട്  കസ്തൂരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.

ഗുണശേഖരൻ നെറ്റിയിലെ വിയർപ്പ് ഒപ്പി കൊണ്ട് വേഗം ജീപ്പിൽ കയറി

കൂടെ മറ്റുള്ളവരും.

അയാള്‍ മുന്നിലിരുന്നു കൊണ്ട് കോപത്തോടെ അവനെ നോക്കി പല്ലിറുമ്മി.

“വണ്ടിയെടുക്കടൊ “ എന്നലറി പറഞ്ഞു.

പോലീസ് ജീപ്പ് വന്നതിലും വേഗത്തിൽ പിൻതിരിഞ്ഞു പോയി.

അവൻ വേഗം സ്വാമി മൂത്തശ്ശന്‍റെ അടുത്തേക്ക് വന്നു.

“മുത്തശ്ശാ ,,,,ഒക്കെയൊരു പരീക്ഷണമാണെന്ന് കൂട്ടിയാൽ മതി ,,ഇനി ഒരാളെയു൦ സര്‍ക്കാര്‍ ഈ മണ്ണിൽ കാലുകുത്തിക്കില്ല ,,,നമുക്ക് രുദ്രതേജനെ വരാത്തതുള്ളൂ , പക്ഷേ നമ്മുടെ സങ്കടമറിയുന്ന ഒരു സര്‍ക്കാര്‍ നമുക്കുണ്ട് ,,,”

ആ വാക്കുകൾ ആ പാവം മനുഷ്യനു ആശ്വാസം പകർന്നു.

“എവിടെയോ സര്‍ക്കാര്‍ ഉണ്ട് എന്ന ധൈര്യമാ എനിക്കും ഉള്ളത് , അതുകൊണ്ടാ ഇത്രയും എനിക്കു ഈ നാറികളോട് പറയാന്‍ സാധിച്ചത് , ശങ്കരനുണ്ട് മുത്തശ്ശാ ,,ഒപ്പം നമ്മുടെ സര്‍ക്കാരും “

അവൻ എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നു

പോകും വഴി ആരും കാണാതെ തന്‍റെ  ഉടപ്പിറന്നോളുടെ മുഖത്തു നോക്കി ഒരു കണ്ണിറുക്കി കാണിച്ചു.

കസ്‌തൂരി അത് കണ്ടു ആരും കാണാതെ- എല്ലാം ചെയ്തുവെച്ച തന്‍റെ അനിയന്‍റെ  ഓരോരോ അഭിനയങ്ങൾ കണ്ട് അതിശയപ്പെട്ടതിനാൽ-അവനെ നോക്കി  ചിരിച്ചു

<<<<O>>>>

ആദി വീട്ടിൽ നിന്നും ഇറങ്ങുന്ന നേരം അവനുള്ള ഭക്ഷണവുമായി കസ്തൂരി അവിടെയെത്തി.

“അനിയാ ,,ഇത് കഴിച്ചു പോ ”

“അയ്യോ ചേച്ചി ഇത്തിരി തിരക്കുണ്ടായിരുന്നല്ലോ ”

“സാരമില്ല ,,ഇത് കഴിച്ചു പോയാൽ മതി ” അവളുടെ സ്നേഹപൂർണ്ണമായ നിർബന്ധത്തിൽ അവനാ പാത്രം വാങ്ങി തിണ്ണയിൽ ഇരുന്നു

ചോറും വെള്ളുള്ളി രസവും ഏത്തക്ക ഉപ്പേരിയുമായിരുന്നു.

അവനതു കഴിച്ചപ്പോൾ അല്പം നേരം കസ്തൂരിയുടെ മുഖത്തേക്കൊന്നു നോക്കി.

“എന്താ അനിയാ നോക്കുന്നെ ,,അയ്യോ കണ്ണ് തുളുമ്പുന്നുണ്ടല്ലോ ” ശങ്കയോടെ കസ്തൂരി ചോദിച്ചു.

അവനൊന്ന് പുഞ്ചിരിച്ചു

“‘അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ രസത്തിന്‍റെ രുചിയോർമ്മ വന്നു , ഇത് കഴിച്ചപ്പോൾ ”

“അയ്യോ ,,ഇഷ്ടായില്ലേ ?”

“ഇഷ്ടമായല്ലോ ,,കഴിച്ചപ്പോ ആ കൈപ്പുണ്യം അനുഭവിച്ചറിയാൻ സാധിച്ചു ”

അതുകേട്ടു കസ്തൂരി പുഞ്ചിരിച്ചു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.