അപരാജിതന്‍ 32 [Harshan] 8686

കസ്തൂരി ഗൗരിയെയും കൊണ്ട് കവാടത്തിനുള്ളിലേക്ക് കയറി

അവൻ അപ്പോളേക്കും ജീപ്പിൽ നിന്നുമിറങ്ങി കവാടം വരെ എത്തിയിരുന്നു

അവനോടു യാത്ര പറഞ്ഞു കൊണ്ട് അവൾ വാതിലടക്കാൻ തുടങ്ങി

അപ്പോളേക്കും ആദി തിരിഞ്ഞു നടന്നിരുന്നു

“അനിയാ ,,,,,,,” എന്ന് കസ്തൂരി വിളിച്ചു

അവൻ തിരിഞ്ഞുനോക്കി

“എന്താ അവരുടെ പേരുകൾ ,,അറിയാനൊരു താല്പര്യമുണ്ട് ”

“ആരോടെങ്കിലും പറയുമോ ??”

 

“എന്‍റെ അനിയൻ പറഞ്ഞ കാര്യങ്ങൾ ഞാനാരോടും പറയില്ല ”

ആദി ചിരിച്ചു കൊണ്ട് പോക്കറ്റിൽ നിന്നും ടൗവൽ എടുത്തു മുഖം തുടച്ചു

“രാജകുമാരന്‍റെ പേര് ശിവരഞ്ജൻ “ നല്ല പേരല്ലേ”

“ഉവ്വ് നല്ല പേരാ ,,ശിവരഞ്ജന്‍ , അപ്പോ ആ രാജകുമാരിയുടെയോ “

“അതും നല്ല പേരാ ,, പാര്‍വ്വതി , പാര്‍വ്വതിയും ശിവരഞ്ജനു൦ നല്ല ചേര്‍ച്ചയുള്ള പേരല്ലേ “

“പിന്നില്ലേ ,,എനിക്കൊരുപാട് ഇഷ്ടായി , എന്നാ ഞാന്‍ പോട്ടെ അനിയാ “

കസ്തൂരി യാത്ര ചോദിച്ചു

“അല്ല , നമ്മുടെ പാഴ്ജന്മമായ വിദൂഷകന്‍ ,  അമ്മയുടെ പ്രാന്ത് പകര്‍ന്നു കിട്ടിയ,  കാലില്‍ ചങ്ങല വീഴാന്‍ പോണ ആ പൊട്ടന്‍റെ പേര് അറിയണ്ടേ “

 

“ഓ ,,വേണ്ടാ അനിയാ ,, എനിക്കു നായകന്റെയും നായികയുടെയും പേര് മാത്രം മതി :

പാര്‍വ്വതിയും ശിവരഞ്ജനു൦ അത് മതി , ആ പൊട്ടനെ വല്ല ചങ്ങലയ്ക്കും ഇട്ടോ “

അവനത് കേട്ടു ചിരിച്ചു. ഉറക്കെ ചിരിച്ചു.

 

“ആ രാജകുമാരിയെ ചേച്ചി അറിയും “

“ഞാനോ ,, ആരാ അനിയാ ,,” ആകാംക്ഷയോടെ കസ്തൂരി തിരക്കി

“നിങ്ങളിപ്പോള്‍ വാഴ്ത്തി പാടുന്ന നിങ്ങളുടെ അവ്വയാർ ”

ഒരു ഞെട്ടലോടെ കസ്തൂരി അവനെ നോക്കി ” നമ്മുടെ പാർവതി മോളോ ????”

അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് മിഴിഞ്ഞിരുന്നു.

“അതേ നമ്മുടെയല്ല നിങ്ങളുടെ  പാർവതി മോള്‍,,”

ഇനി ആ  അർഹിക്കാത്തത് ആഗ്രഹിച്ച ആ വിദൂഷകനില്ലേ ,, കഥയറിയാതെ ആട്ടം കണ്ട പടുവിഡ്ഡി ,, വട്ടൻ പാഴ്ജന്മം  , അവന്‍റെ പേര് കൂടെ എന്തിനാ കേള്‍ക്കാതെ പോകുന്നത് , അതും പറയാം “

കസ്തൂരി അങ്ങേയറ്റം ഔത്സുക്യത്തോടെ അവനെ  കണ്ണിമ ചിമ്മാതെ നോക്കി നിന്നു.

” ചേച്ചി പറഞ്ഞ പോലെ ഭ്രാന്തിയായ അമ്മയുടെ ഭ്രാന്ത് അതുപോലെ കിട്ടിയ മകൻ ,

നാളെ ഒരുനാള്‍  കാലില്‍ ചങ്ങല വീഴേണ്ടവന്‍,

ആ പാഴ്ജ ജന്മത്തിന്റെ പേര്

ആദിശങ്കര൯

അത് ഞാനാ

ഈ കൂടപ്പിറപ്പ് തന്നെയാ ,, “

പുഞ്ചിരിയോടെ അതേ സമയം അല്പം നനവാര്‍ന്ന കണ്ണുകളോടെ കസ്തൂരിയെ നോക്കി ആദി പറഞ്ഞു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.