അപരാജിതന്‍ 32 [Harshan] 8686

“പോട്ടെ നേരമായി ,, നമ്മൾ പാർവതി മോളുടെ കാര്യം പറഞ്ഞൊടുവിൽ ഒരു പ്രാന്തന്‍റെ കഥ വരെ എത്തി ”

കസ്തൂരി അവിടെ നിന്നും എഴുന്നേറ്റു

ചേച്ചി ഒരു നിമിഷം എനിക്കൊന്നു പുറത്തു വരെ പോകാനുണ്ട്

ഇപ്പോ വരാം എന്നുപറഞ്ഞു കൊണ്ട് ആദി പോയി വസ്ത്രം മാറി വന്നു

ജീപ്പിൽ അവരെ കൂടെ കയറ്റി കവാടത്തിലേക്ക് വണ്ടിയോടിച്ചു

അവൻ തികച്ചും മൗനത്തിലായിരുന്നു.

ഉള്ളിൽ ഹൃദയം നീറുകയായിരുന്നു.

“അനിയാ ,,നമ്മൾക്ക് അർഹിക്കുന്നത് മാത്രം ആഗ്രഹിക്കണം ,  അർഹിക്കാത്തത് ഒരിക്കലും കിട്ടിയില്ലെങ്കിൽ എന്നും സങ്കടമേ ഉണ്ടാകൂ ,,അത് മനസിലാക്കാതെ എന്തൊക്കെയോ ആ ചെറുക്കൻ കാട്ടികൂട്ടി സങ്കൽപിച്ചു വെച്ചു. അതവന്‍റെ തെറ്റ് മാത്രം  ,,അത് പോട്ടെ എന്നിട്ടെന്തായി …”

“എന്താവാനാ ചേച്ചി ,,അവളെ നഷ്ടമായ ദുഖ൦ അവന് കുറച്ചു നാളത്തേക്ക് ഉണ്ടായിരുന്നു , പിന്നെ എല്ലാം മറന്നു കളഞ്ഞു ,, ഇപ്പൊ സ്വന്തം അസ്തിത്വത്തെ തേടി വലിയൊരു യാത്രയിലാണ് ,, ”

“അനിയന് അറിയുന്ന പയ്യനാണോ ”

“ആ ചെറുതായി അറിയാം ,,”

“പിന്നെയൊരു സംഭവം കൂടെയുണ്ടായി ,, ആ പെൺകുട്ടി ആ പയ്യനെ കുറിച്ച് കൂടുതൽ മനസിലാക്കി , അവൻ അവളെ രക്ഷിച്ചതുമെല്ലാം ,, അപ്പോ അവൾക്കു ആകെ മനോവിഷമമായി ,, അവളിപ്പോൾ ആ പയ്യനെയാണ് ആഗ്രഹിക്കുന്നുണ്ട് “

അതുകേട്ടു കസ്തൂരി അമ്പരപ്പോടെ അവനെ നോക്കി

“അതെങ്ങനെ ,ശരിയാകും ,???  അവൾ കൊതിച്ചതും സ്വന്തമാക്കിയതും അവൾ പ്രണയിച്ച ആളെ തന്നെയല്ലേ ,,പിന്നെ എന്തിനാ  ആ പ്രാന്തൻ ചെക്കനെ ആഗ്രഹിക്കുന്നത് ,, നേടിയ സ്വർഗ്ഗത്തിന്‍റെ മൂല്യമറിയാതെ ചുടലക്കാട് തേടി പോകുന്ന പോലെയല്ലെ അത് ,, അതൊരിക്കലും ഒരു പ്രണയമല്ല ,,അത് വെറുമൊരു സഹതാപം മാത്രമാണ് ,, പണ്ട് തന്നെ സ്നേഹിച്ചിരുന്നു എന്നറിഞ്ഞപ്പോൾ  അല്ലെങ്കില്‍ എന്തോ ആപത്തില്‍ നിന്നും സംരക്ഷിച്ചു എന്നറിഞ്ഞപ്പോള്‍  ഉണ്ടായ ഒരു സഹതാപ൦ മാത്രം, അവള്‍ക്ക് എന്നും ഉത്തമനായത് ആ രാജകുമാരന്‍ തന്നെയാണ്,, അല്ലാതെ ആ പാഴ്ജന്‍മമല്ല ,,  അത് ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കിക്കണം,,അനിയാ ”

“ചേച്ചി പറഞ്ഞത് തന്നെയാ ശരി ,, അവളാരെ മോഹിച്ചുവോ അയാള്‍ അവള്‍ക്കു സ്വന്തായിയുണ്ട് , പിന്നെയെന്തിനാ ഒരു പാഴ് ജന്‍മത്തെ മോഹിക്കുന്നത് ,, “ ആദിയും ശരി വച്ചു

അപ്പോളേക്കും അവർ കവാടത്തിലെത്തി

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.