അപരാജിതന്‍ 32 [Harshan] 8686

“ബാക്കിയോ ,, ആ ചെറുക്കൻ  ആകെ വിഷമത്തിലായി , കഴിഞ്ഞ ആറു കൊല്ലത്തോളം മനസ്സിൽ കൊണ്ട് നടന്നവൾ മറ്റൊരാളുടെതായി മാറുമ്പോൾ ഉള്ള വിഷമം ,, പക്ഷെ വേറെ നിവൃത്തിയില്ലാതെ അവനാ വിവാഹനിശ്ചയചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചു .അവർക്കുള്ള സമ്മാനമായി അർദ്ധനാരീശ്വര വിഗ്രഹവും വാങ്ങി അവിടെ പോയി , എല്ലാ ചടങ്ങുകളും കണ്ടു , പണം കൊണ്ടും പ്രതാപം കൊണ്ട് പ്രശസ്തി കൊണ്ടും വലുതായ രണ്ടു വലിയ കുടുംബങ്ങൾ.നിശ്‌ചയത്തിലുള്ള അവരുടെ വേഷം പോലും രാജകീയമായതായിരുന്നു. എല്ലാം ഒരു മൂലയിൽ ഇരുന്നവ൯ കണ്ടു , ഒടുവിൽ സദസിൽ പോയി ഇരുവർക്കും സമ്മാനവും നൽകി ,, അർദ്ധനാരീശ്വരന്‍റെ വിഗ്രഹം അത് തന്നെ അവർക്കുള്ള പ്രതീകമല്ലേ ,, ഏറ്റവും ശ്രേഷമായ സമ്മാനവും , അവൻ തന്‍റെ  പ്രണയം വെറും വിഡ്ഢിത്തമെന്നു തിരിച്ചറിഞ്ഞു , ഒരിക്കലും ആഗ്രഹിക്കാത്തത് തന്നെയാണ് ആഗ്രഹിച്ചതെന്നു മനസിലാക്കി,, അവൾ തനിക്ക് പൂർണ്ണമായും നഷ്ടമായി എന്ന തിരിച്ചറിവോടെ അവൻ ആ സദസ്സ് വിട്ടു പുറത്തേക്ക് വന്നു ,, ചേച്ചി പറഞ്ഞ പോലെ അവന്‍റെ സ്നേഹത്തിനു വിലയില്ലല്ലോ … അവൾക്കു അമൂല്യമായതു അവളുടെ രാജകുമാരന്‍റെ ഇഷ്ടമാണ് , അവൾക്കു ശിവശക്തിമാരുടെ അനുഗ്രഹത്താൽ അത് കിട്ടിയില്ലേ ,, ”

കസ്തൂരി എല്ലാം കേട്ടതിനു ശേഷം

“അനുഗ്രഹമുണ്ട് ആ പെൺകുട്ടിക്ക് ,,അതുകൊണ്ട് തന്നെ അവൾക്ക് ശിവനാഡി പറഞ്ഞ പോലെ രാജകുമാരനെ  തന്നെ കിട്ടിയില്ലേ ,,അതുപോലെ ആ രാജകുമാരനും അത്രയും നല്ല കുട്ടിയെ അദ്ദേഹത്തിനും കിട്ടിയില്ലേ ,, ഇതിൽ കൂടുതലെന്താ വേണ്ടത് ,,നമഃശിവായ ” കസ്തൂരി കൈകൾ കൂപ്പി

“അല്ല നമ്മുടെ മെയിൻ നായകൻ ,,അവനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ ,,അവന്‍ ജീവിതത്തില്‍ ആദ്യമായി ആത്മാര്‍ഥമായി ഇഷ്ടപ്പെട്ടതാ ”

“അവനെ കുറിച്ച് എന്ത് പറയാൻ ,, അവനല്ല ഈ കഥയിലെ നായകൻ എന്ന് നേരത്തെ പറഞ്ഞില്ലേ ,, ഒരു വിലയില്ലാത്ത കഥാപാത്രം , അവനിതിലെന്താണ് പ്രധാന്യം ,, ഒരു പ്രാധാന്യവുമില്ല ,, വെറുതെ അവനെ കുറിച്ച് കേട്ട് എന്‍റെ സമയം പോയി ,, അവന് ശരിക്കും പ്രാന്താ,,ജീവിതമെന്തെന്നറിയാത്തവൻ ,,സ്വയം അങ്ങോട്ട് എല്ലാം തീരുമാനിച്ചു , എന്നിട്ടങ്ങോട്ടു സ്നേഹിച്ചു , പരിധികൾ ഇല്ലാത്ത സ്നേഹം എന്ന് വീമ്പിളക്കി ,,അതൊന്നും സ്നേഹമേ അല്ല,, സ്നേഹം എന്നത് ആ നായകനും നായികയും തമ്മിലാ ,, എന്നിട്ട് കിട്ടാതെ ആയപ്പോൾ തന്‍റെ  പ്രണയത്തിന്‍റെ മഹത്വം പൊക്കിപറഞ്ഞു കൊണ്ട് നടക്കുന്ന ഒരു പാഴ് ജന്മ൦ ,,”

ആദി എല്ലാം പുഞ്ചിരിയോടെ കേട്ടിരുന്നു

“ഞാനൊരു കാര്യം കൂടെ പറയട്ടെ അനിയാ ,,,”

“പറഞ്ഞോ ചേച്ചി ”

‘സത്യത്തിൽ ആ ചെക്കന്  ,അവന്‍റെ കാലിലും  ഒരുനാൾ ചങ്ങല വീഴും അവൻ മുഴുപ്രാന്തനാകും ,,അതിനുള്ള സാധ്യതയൊക്കെ കാണുന്നുണ്ട് ”

ആ വാക്കുകള്‍ അവനെ വല്ലാതെ നോവിപ്പിച്ചു , എങ്കിലു൦ പുഞ്ചിരിയോടെ അവന്‍ പറഞ്ഞു

“ശര്യാ ,,,,അവനായിരുന്നു ശരിക്കും ഭ്രാന്ത് ,,”

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.