അപരാജിതന്‍ 32 [Harshan] 8682

“അയ്യോ ,,എനിക്ക് വയ്യ ,, ആ പൊട്ടൻ ചെറുക്കനു അങ്ങനെ വേണം ,, ”

“അതെന്താ ചേച്ചി ,,,,”

“അനിയാ ,, ഒരു കഥാപാത്രമാകുമ്പോൾ അയാളുടെ സ്വഭാവമോ പെരുമാറ്റമോ അതെന്തുമാകട്ടെ അത് കേൾക്കുന്നവർക്ക് വിശ്വാസ്യതയുണ്ടാകുന്നതായിരിക്കണം ,, ഇഷ്ടമാണ് പ്രണയമാണ് എന്നുപറഞ്ഞിട്ടു കാര്യമില്ല , കേൾക്കുമ്പോ അതിനൊരു വിശ്വാസ്യത വേണ്ടേ ,, കേൾക്കുന്നവർക്ക് ബോധ്യം വരണ്ടേ ,, അത് ആ രാജകുമാരനും രാജകുമാരിക്കും ഉണ്ട് ,, കാരണം അവരുടെ പ്രണയത്തിനു കാരണമുണ്ട് , രണ്ടു പേരും ശിവനാഡി പ്രകാരം ഒന്ന് ചേരേണ്ടവർ തന്നെയാണ് , അതുപോലെ കുലമഹിമയുണ്ട് , സൗന്ദര്യമുണ്ട് , ആഢ്യത്വമുണ്ട് , എല്ലാം കൊണ്ട് പൊരുത്തപെട്ടവർ തന്നെ ,, മറ്റേ ആ പൊട്ടന് ,,,ഇതെന്തെങ്കിലുമുണ്ടോ ?”

“അല്ല ചേച്ചി ,,എല്ലാത്തിനും കാരണം വേണോ ,,അപ്പോ അവൻ ഇക്കാലമത്രയും ആ രാജകുമാരിയെ ഇഷ്ടപ്പെട്ടത്,,അവന്‍റെ ആഗ്രഹങ്ങൾ ,,അവന്‍റെ സ്വപ്ങ്ങൾ ,,, അതിനൊന്നും ഒരു വിലയുമില്ലേ ,,,”

“ഇല്ല ,,, ഒന്നുമില്ല ,,ഒരു വിലയുമില്ല ,,ഉണ്ടെങ്കിൽ തന്നെ വെറും മണ്ണാ൦കട്ടയുടെ വില മാത്രം , ഒരാളെ വട്ടു പിടിച്ചു  സ്നേഹിക്കണമെങ്കിൽ അവന് പ്രാന്തായിരിക്കും ,, അല്ല ഒരു കാര്യം ചോദിച്ചോട്ടേ അവന്‍റെ കുടുംബത്തിൽ  ആർക്കെങ്കിലും പ്രാന്തുണ്ടായിരുന്നോ ?” ചിരിയോടെ കസ്തൂരി ചോദിച്ചു

ആദിയുടെ മുഖം അല്പം മങ്ങി

“ഉവ്വ്,,അവന്‍റെ അമ്മയ്ക്ക് പ്രാന്തായിരുന്നു ,, ചങ്ങലയ്ക്ക് ഒക്കെ ഇട്ടിട്ടുണ്ട് ,, പ്രാന്ത് മൂത്ത് ആളുകൾ ഒക്കെ ഓടിച്ചിട്ട്  കല്ലെറിഞ്ഞിട്ടുണ്ട് ,,തല്ലിയിട്ടുണ്ട്, പ്രാന്ത് മൂത്ത് സ്വയം തീ കൊളുത്തി മരിച്ചതാ  ”

അവനതു പറഞ്ഞപ്പോൾ അല്പം നേരം കസ്തൂരി മൗനിയായി .

“പ്രാന്തിയുടെ മകനല്ലേ ,,ഇപ്പോ മനസിലായി അവനെന്താ ശരിക്കും  അസുഖമെന്ന് ,,,അവന് തനിപ്രാന്താ ,അമ്മയുടെ പ്രാന്ത് പകര്‍ന്നത് ,  അവന് പ്രാന്തായത് കൊണ്ട് മാത്രമാ അവന്‍ അമ്മയെ സ്വപ്നം കണ്ടത് , അവനെയാണ് ചങ്ങലയ്ക്ക് ഇടേണ്ടത് ,, അവന് വേണം ചികിത്സ കൊടുക്കാൻ “ ആദി അല്പം നേരം മിണ്ടാതെയിരുന്നു

എന്നിട്ട് ചിരിച്ചു

“ബാക്കി പറ അനിയാ ,,, എന്നിട്ട് ,,?

‘കഥയെങ്ങനെ ഉണ്ട് ചേച്ചി ”

 

‘നല്ല കഥയല്ലേ ,, ഒരു പ്രാന്തന്‍റെ കഥ ,,എനിക്കിഷ്ടമായി ” കസ്തൂരി ആവേശത്തോടെ പറഞ്ഞു

“എന്നിട്ട് ബാക്കി എന്തായി അനിയാ  ”

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.