അപരാജിതന്‍ 32 [Harshan] 8687

“എന്തഭിപ്രായം ,, ആ പെൺകുട്ടി ചെയ്തത് തന്നെയാ ശരി ,, ശിവനാഡി പറഞ്ഞത് തന്നെ സംഭവിച്ചില്ലേ ,, ആ കുട്ടിക്ക് ഉത്തമനായ രാജകുമാരനെ കിട്ടിയില്ലേ ,, അവർ തമ്മിലുള്ള ആ പ്രണയം അത് സാക്ഷാൽ മഹാദേവൻ തീരുമാനിച്ചത് തന്നെയാ ,,”

“അല്ല ,,അപ്പൊ കഥാനായക൯ ,, ???”

“ഛെ ,,അവനൊരു നായകനാണോ ,, പടുവിഡ്ഡി ,,ഈ കഥയിലെ നായകൻ ആ രാജകുമാരനാ നായിക ആ പെൺകുട്ടിയും ,, അനിയൻ പറഞ്ഞ ആ ചെറുക്കനെ വല്ല വിദൂഷകനാക്കാം ,കഥയറിയാതെ ആട്ടം കാണുന്ന കോമാളി  ,, അവനെ അടിമപണിക്ക് തന്നെ കൊള്ളാം ,, വെറുതെ പ്രേമിച്ചു നടക്കുന്ന കഴുത,,അവന്‍റെ അമ്മ സ്വപ്നത്തില്‍ പറഞ്ഞതൊക്കെ വിശ്വസിച്ചു നടക്കുന്ന കഴുത “

ആദി ചായ കുടിച്ചു കൊണ്ട് പൊട്ടിച്ചിരിച്ചു

“ബാക്കി പറ അനിയാ ,,

“രസം പിടിച്ചല്ലേ ,,, ”

“ഉവ്വ് ,,കഥയൊക്കെ എനിക്കിഷ്ടമാ ,, ”

“അതിനിടയിൽ അവനെ അവരുടെ വീട്ടിൽ നിന്നും പുറത്താക്കി , വേറെയൊന്നും കൊണ്ടല്ല ആ പെൺകുട്ടിയുടെ ഒരു തമാശ അത് അവന്‍റെ ജീവനെ വരെ അപകടമുണ്ടാക്കി ,, ആ ദേഷ്യത്തിൽ തല്ലിയതാ ,അക്കാരണം കൊണ്ട് അവനെ ആ വീട്ടുകാർ രാത്രി തല്ലി പുറത്താക്കി ”

“അത് നന്നായുള്ളു ,, വളരെ നല്ല കാര്യം ,, ആ പെൺകുട്ടിയുടെ തമാശയിൽ ആ വിഡ്ഡി  അങ്ങോട്ട് മരിച്ചു പോകുന്നതായിരുന്നു നല്ലത് ,, ഇങ്ങനെയൊക്കെ ഒരു പരാജയമായി ജീവിക്കുന്നതിലും നല്ലത് അത് തന്നെയാ ,”

“അതെയതെ ,,അത് ചേച്ചി പറഞ്ഞത് കറക്ട് ”

“അതിനിടയിൽ അവരുടെ ഓഫിസിലും ചില അപകടങ്ങൾ ഉണ്ടായി , അല്ലാതെയും ആ വീട്ടുകാർക്ക് മറ്റു അപകടങ്ങൾ ,,അതിൽ നിന്നുമൊക്കെ എല്ലാവരെയും ആ ചെറുക്കൻ തന്നെ രക്ഷിച്ചു ”

“ഓ അതൊന്നും അത്ര വലിയ കാര്യമല്ല ,, “

“അപ്പോളും അവൻ ജീവനെ പോലെ ആ പെൺകുട്ടിയെ സ്നേഹിച്ചു , അവൾ തന്‍റെ  സ്വന്തമാകുമെന്നു ഒരുപാട് സ്വപ്നം കണ്ടു ,,അപ്പോളേക്കും രാജകുമാരനും രാജകുമാരിയും പ്രണയത്തിന്‍റെ കൊടുമുടിയിൽ എത്തിയിരുന്നു ,അങ്ങനെ ഒരുനാൾ അവനെ പെണ്ണിന്‍റെ അച്ഛനും അമ്മയും പെണ്ണും കൂടെ വന്നു നിശ്‌ചയം ക്ഷണിച്ചു അവനറിയാതെ തന്നെ അവരുടെ നിശ്‌ചയം തീരുമാനിച്ചിരുന്നു”

 

അതുകേട്ടു കസ്തൂരിയാണ് പൊട്ടിചിരിച്ചത്

എത്ര ശ്രമിച്ചിട്ടും അവൾക്ക് ചിരിയടക്കാനായില്ല

തലയിൽ കൈകൊണ്ടു അടിച്ചു തന്നെ അവൾ ചിരിച്ചു.

അവളുടെ ചിരി കണ്ടു ഗൗരിമോളും ചിരിച്ചു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.