അപരാജിതന്‍ 32 [Harshan] 8686

അവനെ കണ്ടതും മാമ എന്ന് പറഞ്ഞു ഗൗരി ഓടിവന്നു.

അവനവളെ അല്പം നേരം കൊഞ്ചിച്ചു.

“,മാമാ ,വാവയ്ക്ക് വേറെ കിങ്ങിണിയെ ആൻറി തന്നല്ലോ ,, ” എന്ന് പറഞ്ഞു കൊണ്ട് അവന്‍റെ താടിയിൽ പിടിച്ചു വലിച്ചു

അവൻ കസ്തൂരിയെ നോക്കി

“എന്താ ഇവളീ പറയുന്നത് ചേച്ചി ?”

“അനിയാ ,,പാർവ്വതി മോൾ ഇവിടെ വന്നിരുന്നു ”

അതുകേട്ടപ്പോൾ അവന്‍റെ മുഖത്തൊരു അനിഷ്‌ട൦ പ്രകടമായി

“നൂറ്റി അമ്പതു പശുക്കളെയും മുപ്പതോളം കിടാക്കളെയുമാ ഇങ്ങോട്ട് സമ്മാനമായി തന്നത് ”

അതുകേട്ടു അവനൊന്നമ്പരന്നു

“ഇങ്ങോട്ടോ ,?”

“അതേയനിയാ ,, അനിയൻ പോയ സമയത്താ വന്നത് ”

“ഓ ,,,അങ്ങനെ ,, ”

“അനിയനെ കാണണമെന്നു ആഗ്രഹവും പറഞ്ഞു ”

“എനിക്കാരെയും കാണണ്ട ”

“അതെന്താ ,,,ഒരു തവണ കണ്ടാൽ പിന്നെ അനിയൻ പാർവതി മോളുടെ അടുത്തു നിന്ന് മാറില്ല ,,അത്രക്കും സുന്ദരിയാ”

“ഓ ,,ഒരു സൗന്ദര്യം ,,”

അതുകേട്ടു കസ്തൂരി ചിരിച്ചു

“മാമാ ,,മാമാ ,,” ഗൗരി മോൾ വിളിച്ചു

“എന്താടാ പൊന്നെ ”

“ആൻറി വാവേ  കുറെ ഉമ്മ വെച്ചല്ലോ ,, “അവൾ കൊഞ്ചലോടെ പറഞ്ഞു

“മാമൻ ഉമ്മ വെക്കുന്നതാണോ ,,അതോ ആ ആൻറി ഉമ്മവെക്കുന്നതാണോ എന്‍റെ പൊന്നിന് ഇഷ്ടം ”

അവൾ അല്പംനേരം ആലോചിച്ചു

എന്നിട്ടവൾ ഇടത്തെ കുഞ്ഞിക്കവിളിൽ തൊട്ടു

“മാമൻ ഇവിടെ ”

എന്നിട്ട് വലത്തേ കവിളിൽ കൂടെ തൊട്ടുകൊണ്ട് “ആൻറി ഇവിടെ ,, ”

അതുകേട്ടു കസ്തൂരി വായ് പൊത്തി ചിരിച്ചു

ഗൗരി ആദിയുടെ മടിയിൽ നിന്ന് കൊണ്ട് അവന്‍റെ മീശ പിരിച്ചു മുകളിലേക്ക് വെച്ചു.പിന്നെ താഴേക്ക്

അവൾ അത്രയേറെ ഹൃദയം കൊണ്ട് ആദിയുമായി അടുത്ത് പോയിരുന്നു.

“മാമാ ,,,,,,,,” അവൾ സ്വകാര്യമായി അവന്‍റെ കാതിൽ പറഞ്ഞു

“എന്താ പൊന്നെ ”

“വാവേടെ ആൻറിയെ മാമൻ മംഗലം കയിക്കൊ ?”

ഒരു നടുക്കത്തോടെ അവൻ കസ്തൂരിയെ നോക്കി

“അടികൊള്ളും നിനക്ക് ,,,,,” കസ്തൂരി ഉറക്കെയവളെ ശാസിച്ചു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.