അപരാജിതന്‍ 32 [Harshan] 8687

അതിനു പിറ്റേന്ന് രണ്ടു ദിവസം ശിവാനി പോയില്ല

സാധനങ്ങൾ അധികം ഉണ്ടായതു കൊണ്ട് പോയ ദിവസം

ഇദയക്കനി ഉണ്ടായിരുന്നില്ല

അന്ന് തിരികെ വരും വഴിയാണ് ശിവാനിയെ മറ്റുള്ളവർ ആക്രമിച്ചതും

കാള വന്നു രക്ഷിച്ചതും

————–

“”അതില്‍ പിന്നെ ,,പേടിച്ചിട്ടു ഏച്ചിയെ ഞാന്‍ കൊണ്ടുപോയിട്ടില്ല അപ്പുവേട്ടാ ,,,”

ഹമ് ….” ആദി മൂളികേട്ടുകൊണ്ടിരുന്നു

“അതിനു ശേഷം ചന്തയിൽ പോകുമ്പോൾ ഇദയക്കനി അണ്ണൻ അവിടെ ഇല്ലെങ്കിൽ എനിക്ക് ഭയമായിരുന്നു ,,അയാൾ ഇവിടെ വന്നു ഏച്ചിയെ ഉപദ്രവിക്കുമോ എന്ന് ,, ഇപ്പോളും പേടിയാ ,,”

അവന്‍ വിങ്ങിപ്പറഞ്ഞു

“ശിവാനി ,,,,,,,”

“എന്താ അപ്പുവേട്ടാ ,,,,?”

“നിനക്ക് ഇപ്പോളും പേടിയുണ്ടോ ,,?”

“ഉവ്വ് ,,,ഉവ്വപ്പുവേട്ടാ …”

“ശരി ,,, നിനക്ക് ശങ്കരനെ വിശ്വാസമുണ്ടോ ,,,”

“അത് മാത്രേ ഉള്ളു അപ്പുവേട്ടാ ,,,,,”

“എങ്കിൽ ഒരു കാര്യം ചെയ്യ് ,,, പോകും വഴി കവാടത്തിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിഷ്ടയോടു പ്രാർത്ഥിക്കുക ,, നിന്‍റെ സകല ഭയത്തെയും സംഹരിച്ചു അനുഗ്രഹിക്കണമെന്ന് ,,അങ്ങേ൪ക്ക് ശക്തിയുണ്ടെങ്കിൽ ,അങ്ങേര് സര്‍ക്കാറിനെ അറിയിച്ചോളും ,, നീ പിന്നെ ഭയക്കില്ല ,, ചെല്ല് ….”

ശിവാനിയും ശങ്കരനും തല കുലുക്കി

അവനെ ശിവാനി തൊഴുതു

“പോട്ടെ അപ്പുവേട്ടാ ,,,” എന്ന് പറഞ്ഞു കൊണ്ട് അവർ അവിടെ നിന്നും തിരിച്ചു

ആദി അല്പം നേരം കണ്ണടച്ചിരുന്നു

“ഇദയക്കനി ,,,മുന്‍പൊരിക്കല്‍ പാർക്കിങ് നു കൂടുതൽ കാശു വാങ്ങിയവൻ ,, അവനല്ലേ ഉമാദത്തൻ  മാമനെ വെട്ടാൻ കൂടിയത് ,, ഇന്നലെയവ൯ മിസ്സായി ,, അപ്പോ അവന്‍റെ വഴുതനങ്ങ വെട്ടി ചാപ്സ് ആക്കാനുള്ള നേരമായി, ശിവനെ “

അവന്‍ സ്വയം പറഞ്ഞു കൊണ്ടിരുന്നു

അന്നേരം

ഗൗരിമോളെയും എടുത്തുകൊണ്ടു കസ്തൂരി അവിടേക്ക് വന്നു.

അന്നത്തെ ദിവസം കസ്തൂരിയാകെ വിഭ്രമിച്ചു പോയ അവസ്ഥയിൽ തന്നെയായിരുന്നു.

എല്ലാവരെയും ചിരിപ്പിച്ചും രസിപ്പിച്ചും സഹായിച്ചും ഇവിടെ കഴിഞ്ഞിരുന്ന അറിവഴകൻ എന്ന തന്‍റെ  അനിയൻ , സര്‍ക്കാര്‍ ആണെന്ന പരമാർത്ഥം അവന്‍റെ നാവിൽ നിന്നും അറിഞ്ഞപ്പോൾ ഉണ്ടായ പകച്ചിൽ അതിപ്പോഴും വിട്ടുമാറിയിട്ടില്ല.

അത് കൊണ്ട് തന്നെ ഒരു ബഹുമാനവും ആദരവും എല്ലാം അവനോടു കൂടിയിരുന്നു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.