അപരാജിതന്‍ 32 [Harshan] 8687

ശിവശൈലത്ത്

ഗ്രാമീണർ ചിരാതുകളിൽ ദീപം തെളിയിച്ചു ഗ്രാമകവാടത്തിന് മുന്നിലുള്ള ശിവപ്രതിഷ്ഠയ്ക്ക് മുന്നിൽ നിരത്തി വെച്ചിരുന്നു.

പണ്ടൊരിക്കൽ ശിവപൂജ നടത്തിയതിനു കുലോത്തമനും കൂട്ടരും വന്നു ആക്രമണം നടത്തിയതിനു ശേഷം ആദ്യമായാണ് ഇങ്ങനെ പരസ്യമായി പൂജ ചെയ്യുന്നത്.

ആദി വീടിനു മുന്നിൽ ജീപ്പ് നിർത്തി.

അവൻ വേഗം വീട്ടിൽ കയറി തോർത്തും വസ്ത്രങ്ങളും എടുത്തുകൊണ്ടു വന്നു.

അവൻ ആറിലേക്ക് നടന്നു.

അവിടെ ചെന്ന് കുളിച്ചു വസ്ത്രം മാറി , ധരിച്ച വസ്ത്രങ്ങൾ കഴുകി പിഴിഞ്ഞ് അതും കൊണ്ട് തിരികെ നടന്നു വരുമ്പോൾ  മുത്തശ്ശന്മാർ അവിടെ നിൽക്കുന്നത് കണ്ടു.

അത് കൂടാതെ അവിടത്തെ ഗ്രാമീണർ കുട്ടികളടക്കം ചിരാതുകൾ എടുത്തു  നമഃശിവായ ജപിച്ചു കൊണ്ട്  പ്രദക്ഷിണം ചെയ്തു തിരികെ പോകുന്നതും കണ്ടു.

അവനെ കണ്ടപ്പോൾ കസ്തൂരി ഒരു ചിരാത് അവന് കൊടുത്തു

അവൻ എന്തെന്നറിയാൻ മുത്തശ്ശനെ നോക്കി

“മോനെ ,,,ഇന്നൊരു പ്രത്യേക പൂജയുണ്ടായിരുന്നു.”

“എന്ത് പൂജയാ മുത്തശ്ശാ ,,?”

“അതൊക്കെ പിന്നെ പറയാം , മോൻ ഈ ദീപവും കൊണ്ട് ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചേ ,,”

“ഓ അതിനെന്താ ,,,,,”

എന്നുപറഞ്ഞു കൊണ്ട് അവൻ നടക്കാൻ ആരംഭിച്ചപ്പോൾ

“മോനെ ,,മനസ്സിൽ ശങ്കരനോട് പ്രാർത്ഥിക്കണം ,”

“എന്താ പ്രാർത്ഥിക്കേണ്ടത് മുത്തശ്ശാ ,,,,”

“ഈ മണ്ണിന്‍റെ അവ്വയാരുടെ മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കണം , അവ്വയാർക്ക്  അവ്വയാരുടെ ശങ്കരനെ ലഭിക്കണം,ജീവിതകാലം മുഴുവന്‍ അവര്‍ അര്‍ദ്ധനാരീശ്വരരെ പോലെ സസന്തോഷം വാഴണം  ”

ആദി സംശയത്തോടെ  മുത്തശ്ശന്മാരെ നോക്കി

“അല്ലാ,, ആരാ ഈ അവ്വയാർ , അതൊരു പുതിയ കഥാപാത്രമാണല്ലോ ”

“ചെയ്തോളൂ അനിയാ ,,ഇന്ന് ഈ ഗ്രാമത്തിലുള്ള എല്ലാവരും ഈ പ്രാർത്ഥനയോടെയാണ് പൂജകൾ ചെയുന്നത്  “കസ്തൂരി പറഞ്ഞു.

ശരി ,,,” എന്നുപറഞ്ഞു കൊണ്ട് ആദി മഹാദേവന് മുന്നിൽ തല കുമ്പിട്ടു

മനസ്സിൽ പ്രാർത്ഥിച്ചു

“എന്‍റെ ഈ പ്രിയപ്പെട്ടവർ എന്താണോ പ്രാർത്ഥിക്കുന്നത് , അത് നടത്തികൊടുക്കണേ എന്‍റെ മഹാദേവാ ,,,ഈ മണ്ണിന്‍റെ  അവ്വയാർക്ക് എത്രയും പെട്ടെന്ന് ശങ്കരനെ നേടാന്‍ കഴിയണം  ”

എന്ന് ആത്മാർത്ഥമായി  പ്രാർത്ഥിച്ചു കൊണ്ട് അവൻ മൂന്നു വട്ടം പ്രദക്ഷിണം ചെയ്തു

മഹാദേവന് മുന്നിൽ ദീപം സമർപ്പിച്ചു സാഷ്ടാ൦ഗം നമസ്കരിച്ചു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.