അപരാജിതന്‍ 32 [Harshan] 8687

“പറ ചുന്ദരി ,,,,എന്തിനാ ”

“വാവേടെ മാമനെ മംഗലം കയിച്ച ആൻറി ഇവിടെ എപ്പളും ഉണ്ടാവൂല്ലോ ”

“ആഹാ ,,അതിനു വേണ്ടിയാണോ കള്ളി ”

അവൾ കുഞ്ഞരിപല്ലുകൾ കാണിച്ചു ചിരിച്ചു

“അപ്പോ എന്നെ ഇഷ്ടമാണല്ലേ ” പാർവ്വതി അവളോട് ചോദിച്ചു

അവളൊന്നും പറയാതെ പാർവ്വതിയെ കെട്ടിപിടിച്ചു ഇരു കവിളിലും മുത്തം കൊടുത്തു.

“വാവേടെ മാമനെ മ൦ഗലം കയിക്കോ ,,,?”

വീണ്ടും അവള്‍ ചോദിച്ചു.

“കഴിക്കാട്ടോ  ചുന്ദരീ “ പാര്‍വതിയൊരു പുഞ്ചിരിയോടെ അവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു.

“ക്ഷമിക്കണേ മോളെ ,, കുസൃതി കൂടുതലാ” കസ്തൂരി അവളോട് മാപ്പു ചോദിച്ചു

“അയ്യോ ,,എന്താ ചേച്ചി അവള് കുഞ്ഞല്ലേ ,,എന്നെ എപ്പോളും കാണാൻ വേണ്ടിയല്ലേ ”

പാർവ്വതി ഗൗരിയെ താഴെ നിർത്തി

എല്ലാരോടും യാത്ര ചോദിച്ചവിടെ നിന്നും പുറപ്പെട്ടു

<<<<O>>>

 

ശ്മാശാനഭൂമിയിൽ

മരണമടഞ്ഞവരുടെ ബന്ധുക്കളുടെ വിലാപങ്ങൾ മാറത്തലച്ചുള്ള കരച്ചിൽ

ഒന്നും ഒന്നുമവനിൽ ഒരു മാറ്റവും വരുത്തിയില്ല.

കാരണം വിത്ത് വിതച്ചവൻ തന്നെ വിളവ് കൊയ്യണം.

ശിവശൈലത്തെ ഒരു സാധുവും നൂറ്റാണ്ടുകളായി ഒഴുക്കിയ കണ്ണുനീരിനു പകരമാവില്ലയൊന്നും എന്ന തത്വത്തെ മുറുകെ പിടിച്ചു കൊണ്ട് തന്നെ ചുടല നേതൃത്വം വഹിച്ച ശവദാഹകർമ്മങ്ങളിൽ ആദിശങ്കരനെന്ന

രാജരാജ രുദ്രതേജ നയനാരും ഭാഗമായിരുന്നു.

ചുടല കർമ്മ൦ ചെയ്യുന്ന ഒരു ചണ്ടാലനായി തന്നെ.

ശിവശൈലത്തിനോട് എന്തിനു അനീതി അവർ കാണിച്ചു

എന്തിനു അക്രമം കാണിച്ചു.

ഏതൊരു ഗൃഹനാഥനും ചെയ്യുന്നതേ അവനും ചെയ്തിട്ടുള്ളു.

തന്‍റെ  വീട്ടിൽ ഒരു പാമ്പോ പഴുതാരയോ എലിയോ കയറിയാൽ അതിനെ അങ്ങ് തല്ലികൊല്ലും.

ആദിശങ്കരൻ എന്ന ശിവശൈലത്തിന്‍റെ നാഥനും ചെയ്തത് അത് തന്നെ.

ഇനി ഒരു ഉപദ്രവം ഇല്ലാതെയിരിക്കാൻ ഹിംസ്രമൃഗങ്ങളെ ഭൂമിയിൽ നിന്നും ഇല്ലായ്മ ചെയ്തു.

ജന്മചക്രങ്ങളിൽ നിന്നും വിമോചനം നൽകി.

 

സമയം ഏഴുമണിയോടെ

ശ്മശാനഭൂമിയിൽ

ആദിയും ചുടലയും ലോപമുദ്രയും കാളിചരൺ മാമനും ഭ്രാന്തനായ വൃദ്ധനും മാത്രം.

നിരവധി ചിതകൾ കത്തിയൊടുങ്ങി കൊണ്ടിരുന്നു.

ലോപമുദ്ര കൈ കൊണ്ട് മാവ് കുഴച്ചു കൈയിൽ പരത്തി വലിയ റൊട്ടികൾ ഒരു ചിതയിൽ കാണിച്ചു ചുട്ടുകൊണ്ടിരിക്കുകയായിരുന്നു.

കാളിചരൺ മാമൻ ബാവുൽ വരികൾ മൂളികൊണ്ടു കിഴങ്ങുകൾ ചുടുകയായിരുന്നു

 

ആദി ചിതകൾക്കിടയിലൂടെ നടന്നു കൊണ്ട് ഓരോ ചിതകളും നിരീക്ഷിച്ചു കൊണ്ടിരുന്നു.

കൈയിൽ ഒരു മദ്യക്കുപ്പിയുമുണ്ടായിരുന്നു.

ഇടയ്ക്ക് അതിൽ നിന്നും ഓരോ കവിൾ കൂടെ ഇറക്കികൊണ്ടിരുന്നു.

ചുടല കത്തിതീർന്ന ചിതകളിൽ നിന്നും ചിതാഭസ്മവും അസ്ഥി കഷണങ്ങളും എടുത്ത് മണ്ണിന്കുടത്തിലാക്കി അതാത് ചിതയ്ക്ക് മുന്നിൽ വെച്ചുകൊണ്ടിരുന്നു.

പിറ്റേന്ന് , വരുന്നവർക്ക് കൊടുത്തുവിടാനായി.

ചുടല ആദിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന് സമീപം വന്നു

“ശങ്കരാ ” എന്ന് വിളിച്ചു

ആദി തിരിഞ്ഞു ചുടലയെ നോക്കി

“മണ്ണിൽ ഒരു ശ്വാസമെടുത്തു ജീവിതത്തിലേക്ക് കാൽ വെക്കുന്ന  മനുഷ്യൻ ഒടുവിൽ ഒരു ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് അവന്‍റെ ജീവിതത്തിൽ നിന്നും പുറത്തേക്ക് തിരിക്കും.

രണ്ടു ശ്വാസങ്ങൾക്കിടയിലുള്ള ദൂരം അത് മാത്രമാണ് ഒരുവന്‍റെ ജീവിതം

അതിൽ അവൻ ജീവിക്കുന്ന അത്രയും ദിവസങ്ങളിൽ നാലിലൊന്നു ഉറങ്ങാനെടുക്കും

നാലിലൊന്നു പഠിക്കാനും ജോലിചെയ്യാനുമെടുക്കും വളരാനും എടുക്കും

പിന്നെയുള്ള പാതി ദിവസങ്ങളിൽ മാത്രമേ അവനൊന്നു ജീവിക്കുന്നുള്ളു.

താൻ വെറും ചാരമായി പോകാനുള്ളവനെന്ന ബോധ്യമില്ലാതെ ജീവിക്കും

കാമവും ക്രോധവും ലാഭവും മദവും മാത്സര്യവും നിറഞ്ഞ മനസ്സോടെ അവൻ ജീവിക്കും.

അതിനിടയിൽ പണം വാരിക്കൂട്ടും

മക്കളെയുണ്ടാകും

മാളികകൾ പണിയും

സകലസൗഭാഗ്യങ്ങളും അനുഭവിക്കും

അതിൽ പലരും കൂടെ തന്‍റെ  സമൂഹത്തിൽ തന്നോടൊപ്പം മറ്റുള്ളവരും ജീവിക്കുന്നുണ്ടെന്ന  തിരിച്ചറിവ്  പോലും മനസ്സിൽ വെക്കില്ല

എനിക്കെല്ലാം നേടണം  എന്ന മനസ് മാത്രം

ചില ഘട്ടങ്ങളിൽ അലിവോ ദയയോ കാരുണ്യമോ ഒന്നുമുണ്ടാവില്ല

ചിലർക്ക്  ഭ്രാന്ത്  ധന൦ ചിലർക്ക് മണ്ണ്  , ചിലർക്ക് പെണ്ണ്  , ചിലർക്ക് ലഹരി ,, ചിലർക്ക് മത൦

ഞാൻ മാത്രം ശരി ,,മറ്റുള്ളവർ ഒക്കെ തെറ്റ്

ഇങ്ങനെ ഭ്രാന്ത് പിടിച്ചവനെ പോലെ ജീവിച്ച്‌ ഒരുനാൾ അവൻ ജീവൻ വെടിയും.

എന്നാൽ നേടിയത് എന്തെങ്കിലും കൊണ്ടുപോകുമോ ,,ഇല്ല

ചിലർ അഗ്നിയോടു ചേരും , ചിലർ മണ്ണോടു൦ ,,,,

എങ്കിലും ഇനിയും ജനിക്കും ഇനിയും മരിക്കും

ഈ ലോകം ഇങ്ങനെ തന്നെ മുന്നോട്ടു പോകും ,,,,,,”

ചുടല ആദിയുടെ കൈയിൽ നിന്നും കുപ്പി വാങ്ങി ഒറ്റയടിക്ക് കുടിച്ചു തീർത്തു

കുപ്പി ദൂരെ എറിഞ്ഞു.വീണ്ടും തത്വങ്ങൾ പറഞ്ഞു കൊണ്ടിരുന്നു

കുറച്ചു  കഴിഞ്ഞപ്പോൾ  ആദി അവിടെ നിന്നും യാത്ര പറഞ്ഞു.

<<<<O>>>>

 

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.