അപരാജിതന്‍ 32 [Harshan] 8686

“എന്‍റെ ശങ്കരൻ ,,കണ്ണുതുറന്നൊരുവട്ടമെങ്കിലും എന്നെയൊന്നു നോക്കാൻ ,,എന്‍റെ മനസ്സൊന്നു കാണുവാൻ ,,എനിക്കറിയാതെ സംഭവിച്ചു പോയ പിഴകൾ പൊറുക്കുവാൻ ,, ” അവൾ മുഴുമിപ്പിക്കാനാകാതെ മുഖം താഴ്ത്തി അല്പം നേരമിരുന്നു തുളുമ്പുന്ന മിഴികളൊപ്പി.

“എന്‍റെ ശങ്കരനെ,,, എന്‍റെ ശങ്കരനെ,,,  എനിക്ക് നഷ്ടമാകാതെയിരിക്കാൻ ,,അതൊന്നു പ്രാർത്ഥിക്കാമോ നിങ്ങള്‍ ” അവൾ ഒരുപാട് വിഷമത്തോടെ കൈകൾ കൂപ്പി പറഞ്ഞു,

അതുകേട്ടല്ലാവർക്കും വിഷമമായി

“ആരെന്നോ എന്തെന്നോ ഒന്നുമറിയില്ല ,,പക്ഷേ ശങ്കരൻ മോളുടെ പ്രാണനാണെന്ന് മനസ്സിലായി ,, ഇത് ശങ്കരന്‍റെ മണ്ണാ ,, ഈ പ്രാർത്ഥന സാക്ഷാൽ ശിവശങ്കരൻ കേട്ടിട്ടുണ്ടാകും ,, ഈ ശിവശൈല ഗ്രാമത്തെ സകലരും ഞങ്ങളുടെ അവ്വയാർക്ക്   വേണ്ടി പ്രാർത്ഥിക്കും ,,ഈ ദേവിയെ  പിരിഞ്ഞു അധികം നാളിരിക്കാൻ ശങ്കരനാവില്ല ,, മോൾക്ക് ശങ്കരനെ നഷ്ടമാകില്ല , നൂറുകൊല്ലം സന്തോഷം വാഴും ,, നിറയെ കുഞ്ഞുങ്ങളും ജനിക്കും ” എന്ന് വൈദ്യർ മുത്തശ്ശൻ അവളോട് പറഞ്ഞു

“കണ്ടോ കരിനാവാ  ,,”  അദ്ദേഹം സ്വന്തം നാവും കാണിച്ചു കൊടുത്തു.

അതുകേട്ടപ്പോൾ അവൾക്കു ഒരുപാട് സന്തോഷമായി

ആര്‍ദ്രമായ മിഴികളോടെ അവള്‍ പുഞ്ചിരിച്ചു.

അല്പം നേരം കൂടെ അവിടെ ചിലവഴിച്ച ശേഷം അവർ അവിടെ നിന്നും തിരിച്ചു.

ഗൗരിയെ എടുത്തു കൊണ്ടാണ് പാർവ്വതി കാർ വരെ നടന്നത് കൂടെ മുത്തശ്ശ൯മാരും കസ്തൂരിയും അവളെ അനുഗമിച്ചു.

ഗൗരി പാർവ്വതിയുടെ ഇരു കവിളുകളിലും കുഞ്ഞിളം കൈകൾ കൊണ്ട് പിടിച്ചു.

“എന്താ ചുന്ദരി വാവേ ” അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു കൊണ്ട് പാർവ്വതി ചോദിച്ചു

“ആൻറി ആൻറി ആൻറി ”

“എന്താ പൊന്നുംകട്ടെ ”

അവൾ പറയുന്നത് കേൾക്കാൻ എല്ലാരും കാതോർത്തു

“വാവേടെ മാമനെ മ൦ഗലം കയിക്കോ ,,,?”

അവളുടെ ചോദ്യ൦ കേട്ട് കസ്തൂരി ചൂളിപോയ പോലെയായി.

മുത്തശ്ശന്മാർ പരസ്പരം നോക്കി

“മോളെ ,,,,എന്തൊക്കെയാ ചോദിക്കുന്നെ “: അല്പം ദേഷ്യത്തോടെ കസ്തൂരി ചോദിച്ചു

അത് കേട്ട് ഗൗരിമോളുടെ മുഖം വാടി

പാർവ്വതി അതുകണ്ടു  ചിരിച്ചു

“എന്തിനാ ആൻറി വാവേടെ മാമനെ മംഗലം കഴിക്കുന്നേ ?”

അവൾ മറുപടിയൊന്നും പറയാതെ പിണങ്ങി മുഖം തിരിച്ചു നിന്നു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.