അപരാജിതന്‍ 32 [Harshan] 8682

ഗ്രാമവാസികളുടെ അനുവാദം കിട്ടിയപ്പോൾ സ്വാമി മുത്തശ്ശൻ ഏറെ സന്തോഷത്തോടെ പ്രാർത്ഥനകൾ ചെയ്ത് ആ ലോഹചെപ്പ്   തുറന്നു . അതിനുള്ളിലെ ചെമ്പട്ടിന്‍റെ ഒരു കുഞ്ഞു കിഴിയെടുത്തു.

എന്നിട്ടതിൽ നിന്നും അവ്വയാർ മുദ്ര കൈകളിൽ എടുത്തു മുഷ്ടിക്കുള്ളിലാക്കി പിടിച്ചു കണ്ണടച്ച് പ്രാര്‍ത്ഥിച്ചു.

“വലത്തേ കൈ നീട്ടു മോളെ ” വൈദ്യർ മുത്തശ്ശൻ പറഞ്ഞു

പാർവ്വതി അല്പം ആശങ്കയോടെ  അവളുടെ വലം കൈ നീട്ടി

സ്വാമി കണ്ണുകൾ തുറന്നു നോക്കിയപ്പോൾ അവളുടെ വലം കൈ കണ്ടു ഞെട്ടിപ്പോയി.

ഒരു വിറയലോടെ അദ്ദേഹം അവളെ നോക്കി

‘വൈദ്യരെ ,,,,,,ഇത് നോക്ക് ” അദ്ദേഹം ആ നടുക്കത്തോടെ പറഞ്ഞു.

വൈദ്യര്‍ അത് കണ്ടു സ്തബ്ദനായി സ്വാമിയേ നോക്കി.

“എന്താ മുത്തശ്ശാ,,എന്താ  ?’ അവൾ പേടിയോടെ അവരോടു തിരക്കി

“മോളെ ,,, ” എന്ന് പറഞ്ഞദ്ദേഹം അവളുടെ വലത്തേ കൈയിൽ പിടിച്ചിരുന്ന അവ്വയാര്‍ മുദ്ര അവളെ കാണിച്ചു കൊടുത്തു.

അവള്‍ നെഞ്ചിടിപ്പോടെ ആ കാഴ്ച കണ്ടത്ഭുതപ്പെട്ടു.

“സ്വാമി മുത്തശ്ശന്‍റെ കൈയിൽ  മയൂരതാമ്രത്താൽ പൊതിഞ്ഞതായ ഗൗരിശങ്കരരുദ്രാക്ഷം ,

അതു പാർവ്വതിയുടെ കൈയിൽ മുൻപേ അണിഞ്ഞതിനു  സദൃശമായതായിരുന്നു.

അവളുടെ വല്യപ്പൂപ്പൻ അവൾക്കായി കൊണ്ടുവന്നു കുടുംബക്ഷേത്രത്തിൽ പൂജിച്ച്‌ അവൾ അണിഞ്ഞിരിക്കുന്ന ഗൗരിശങ്കരം.

സകലരും ആശ്ചര്യത്തിലായി.

മുത്തശ്ശൻമാർക്ക് സംസാരിക്കാൻ പോലുമായില്ല.

“മോളെ ,,ഈ മുദ്ര എങ്ങനെ നിനക്കു കിട്ടി ,ഇത് ഞങ്ങളുടെ അവ്വയാറിനു സമ്മാനിക്കുന്ന  അവ്വയാര്‍ മുദ്രയാണ്, അഞ്ഞൂറു വര്‍ഷത്തിനു മേലെ പഴക്കമുണ്ട് ഈ അവ്വയാര്‍ മുദ്രക്ക് , ഇത് ഞങ്ങളുടെ അവസാനത്തെ അവ്വയാരുടെ കൈയില്‍ ഞങ്ങളുടെ അന്നത്തെ കാരണവര്‍ ധരിപ്പിച്ച മുദ്രയാണ് മോളുടെ കയ്യില്‍ കെട്ടിയിരിക്കുന്നത്  ”

അത്ഭുതത്തോടെ പാര്‍വ്വതി അവളുടെ കൈയിലെ ഗൌരിശങ്കരത്തില്‍ നോക്കി.

അദ്ദേഹം അത്ഭുതത്തോടെ അതിൽ പരം ആദരവോടെ അവളുടെ കൈയിലെ ഗൗരിശങ്കരത്തിൽ സ്പർശിച്ചു നമഃശിവായ ജപിച്ചുകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ ചുറ്റിലും നോക്കി.

“മോളെ ,,എവിടെ ,,എവിടെ നിന്നാ നിനക്കിത് കിട്ടിയത്?” അദ്ദേഹം എങ്ങനെയൊക്കെയോ വാക്കുകൾ കണ്ടെത്തിചോദിച്ചു

അവളും ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടി

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.