അപരാജിതന്‍ 32 [Harshan] 8686

ഇത്ര കാലത്തിനു ശേഷം ആ അവ്വയാറിന്‍റെ കരുതലും സ്നേഹവും ഈ മണ്ണിനോടും മക്കളൊടും കാണിച്ചിട്ടുള്ളത്  മോള് മാത്രമേയുള്ളൂ ,,

ഈ മണ്ണിന്‍റെ അവ്വയാറായി വാഴിക്കാൻ ഈ വയസരെ അനുവദിക്കുമോ ”

ഏറെ ആശയോടെ അദ്ദേഹം ചോദിച്ചു

അവളതു കേട്ട് ആകെ വിഷമത്തിലായി.

“മുത്തശ്ശാ ,, അതൊന്നും വേണ്ടാ മുത്തശ്ശാ ,, ഞാൻ ഇന്നല്ലെങ്കിൽ നാളെ ഇവിടെ നിന്നും പോകില്ലേ , അത്ര വലിയ സ്ഥാനമൊന്നും  എനിക്ക് ദയവായി തരല്ലേ മുത്തശ്ശാ അതിനൊന്നുമുള്ള ഒരു യോഗ്യതയും എനിക്കില്ല ”

മുത്തശ്ശന്മാർ ഇരുവരും പരസ്പരം നോക്കി ചിരിച്ചു

“അത് ഞങ്ങൾ തീരുമാനിച്ചു കൊള്ളാം , ഞങ്ങളുടെയുള്ളിൽ ഇപ്പോൾ അങ്ങനെ യൊരു തോന്നൽ ഉണ്ടാക്കിയതും ‘ശങ്കരന്‍ തന്നെയാ ,,, ” എന്ന്   അവളുടെ കവിളിൽ സ്നേഹമസൃണമായ ഒരു തലോടലോടെ സ്വാമി മുത്തശ്ശൻ പറഞ്ഞു.

“മോനെ,,ശംഭു പോയി ഈ നാട്ടിലെ എല്ലാവരെയു൦ വിളിച്ചു കൊണ്ട് വാ ,, മോളെ കസ്തൂരി ഉള്ളിൽ നിന്നും ദീപ ധൂപങ്ങൾ കൊണ്ട് വരൂ ”

അത് കേട്ട് ശംഭുവും ശങ്കരനും അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്കിറങ്ങി

കസ്തൂരി ഉള്ളിൽ കയറി വിളക്കും ഭസ്മവും മറ്റു ദ്രവ്യങ്ങളും കൊണ്ടുവന്നു പുറത്തു വെച്ചുകൊണ്ട് എല്ലാം ഒരുക്കി.

ഗ്രാമീണരെല്ലാവരും അവിടെ ഒത്തു കൂടി

സ്വാമി മുത്തശ്ശൻ എഴുന്നേറ്റു.

എല്ലാവരെയും നോക്കി പറഞ്ഞു

“മക്കളെ ,,, അഞ്ചു നൂറ്റാണ്ടുകൾക്ക് ശേഷം നമ്മുടെ മണ്ണിനൊരു അമ്മയെ കിട്ടി , അതീ പാർവതിമോളാണ്, അഞ്ചു നൂറ്റാണ്ടുകൾക്ക് മുൻപാണ് നമ്മൾ ആചാരപ്രകാരം അവ്വയാ൪ സ്ഥാനം കൊടുത്തത് , ഇനി അതൊരിക്കലും സാധ്യമല്ല ,

അതിനാൽ  അഞ്ചു നൂറ്റാണ്ടുകളായി  ഈ മണ്ണിന്റെ  കൈവശമുള്ള അവ്വയാർമുദ്ര  ഞാനീ പാർവ്വതി മോൾക്ക് കൊടുത്തോട്ടെ , മരിക്കുന്നതിന് മുൻപേ അങ്ങനെ ഒരു ചടങ്ങു നടത്താനൊരു ഭാഗ്യം എനിക്ക് കിട്ടുമല്ലോ ”

ഗ്രാമീണർ ഒരാളും മറുത്തൊരക്ഷരം പറയാതെ അതിനെ അനുകൂലിച്ചു.

“എന്താ സ്വാമിയയ്യാ ഇത് , ഞങ്ങളോട് അനുവാദം ചോദിക്കേണ്ടതുണ്ടോ, ഞങ്ങൾ ഇപ്പോഴേ തായ്സ്ഥാനമാണ് ഈ കുഞ്ഞിന് കൊടുക്കുന്നത് , സന്തോഷം മാത്രമേയുള്ളൂ ”

അവിടെയുണ്ടായിരുന്ന അല്പം പ്രായമുള്ള വേറെയൊരു വൃദ്ധൻ അഭിപ്രായം പറഞ്ഞു

ഗ്രാമീണ൪ സകലരും ആ അഭിപ്രായത്തോട് യോജിച്ചു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.