അപരാജിതന്‍ 32 [Harshan] 8686

“മോളെ കാണുമ്പോ എനിക്ക് അമ്മയെ ഓർമ്മ വരുന്നു ”

“എനിക്കും അങ്ങനെ തന്നെയാ സ്വാമി , ഈ മണ്ണിനോടും ഇവിടത്തെ മക്കളോടുമുള്ള അന്പും അലിവും കാണുമ്പോ  അത് തന്നെയാ ഓർമ്മ വരുന്നത് ”

“വൈദ്യരെ ,, അഞ്ചു നൂറ്റാണ്ടുകൾക്ക് മുൻപ് ഈ മണ്ണിന് നഷ്ടമായ  അവ്വയാ൪ പോലെ എനിക്കൊരു തോന്നൽ ”

വൈദ്യർ മുത്തശ്ശൻ അതിശയത്തോടെ സ്വാമിയേ നോക്കി.

“ഈ മണ്ണിന് അഞ്ചു നൂറ്റാണ്ടുകൾക്ക് മുൻപ് നഷ്ടമയതല്ലേ അവ്വയാറിനെ , അതിനു ശേഷം എത്ര ദുഃഖം നമ്മുടെ വംശമനുഭവിച്ചു , ആരെങ്കിലും നമ്മളോട് അലിവ് കാണിച്ചിട്ടുണ്ടോ , എന്തേ  നമുക്ക് ഈ കുഞ്ഞിനെ നമ്മുടെ അവ്വയാർ  ആയി കരുതിക്കൂടെ ”

“അങ്ങനെ പാടുണ്ടോ സ്വാമി , നമ്മുടെ കാരണവൻമാർ പറഞ്ഞു കേട്ടതി൯ പ്രകാരം  അവ്വയാർ ‘അമ്മ എന്ന സ്ഥാനത്തിന് അവകാശ൦ നമ്മുടെ സംരക്ഷകനായ അയ്യനാരുടെ പത്നിക്കല്ലേ ”

“വൈദ്യരെ അത് കഴിഞ്ഞു പോയ , ഇനിയൊരിക്കലും തിരികെ ലഭിക്കാത്ത സത്യമല്ലേ, അയ്യനാർ ഇനിയൊരിക്കലും ഈ മണ്ണിൽ വരില്ല , അപ്പോൾ പിന്നെ അയ്യനാർ പത്നിയും വരില്ല , കാരണവന്മാർ കൈമാറിയ ആ അവ്വയാർ മുദ്ര ഇന്നും നമ്മുടെ പൂജാമുറിയിൽ ഉള്ളത് തനിക്കും അറിവുള്ളതല്ലേ , അത് നമുക്ക് ഈ പാർവ്വതി മോളെ അണിയിച്ചാലോ , എന്തോ അങ്ങനെയാ എന്‍റെ മനസ് പറയുന്നത് ”

“സ്വാമി ,,,എന്റെയും മനസ് അത് തന്നെയാ പറയുന്നത് , എന്തോ അല്ലെങ്കിൽ എന്തിനാ ഈ മോൾ ഇങ്ങനെ നമ്മളെ  സ്നേഹിക്കുന്നത് , നമ്മളോട് അലിവ് കാണിക്കുന്നത് “അങ്ങനെയാവട്ടെ സ്വാമി , ”

വൈദ്യർ സ്വാമിയുടെ കൈയിൽ മുറുകെ പിടിച്ചു

സ്വാമി സന്തോഷത്തോടെ പൂജസ്ഥലത്തു ചെന്ന് അവിടെ സൂക്ഷിച്ചിരുന്ന ഒരു കൊച്ചു ലോഹചെപ്പ് കൈയിൽ  എടുത്തു.

അതുമായി ഇരുവരും പുറത്തെ തിണ്ണയിലേക്ക് വന്നു.

<<<<O>>>>

“മോളെ ”

“എന്താ മുത്തശ്ശ ” പാർവ്വതി വിളികേട്ടു

“ഈ വയസന്മാരുടെ ഉള്ളിലൊരു ആശയുണ്ട് , അതൊന്ന് പറഞ്ഞോട്ടെ ”

“പറഞ്ഞോ മുത്തശ്ശാ ”

“മോളെ , ഞങ്ങളുടെ ശിവശൈലത്തിന്‍റെ അവ്വയാറായി ഞങ്ങൾ കണ്ടോട്ടെ ”

“അവ്വയാറോ ?” അവൾ ആകാ൦ക്ഷയോടെ തിരക്കി

“മോളെ,,,ശിവശൈലത്തിന് മൂന്നമ്മമാരാണുള്ളത്  ,

ഒന്ന് ശങ്കരന്‍റെ പാതിയായ ആദിപരാശക്തി ദേവി പാർവ്വതി ,,

രണ്ടാമത്തേത്  ഞങ്ങളുടെ പെറ്റമ്മമാർ ,

മൂന്ന് ഞങ്ങളെ മക്കളെ പോലെ സ൦രക്ഷിക്കുന്ന പോറ്റമ്മ

ആയമ്മയെ ഞങ്ങൾ അവ്വയാർ എന്നാണു വിളിക്കുന്നത്

അഞ്ചു നൂറ്റാണ്ടുകൾക്ക് മുൻപ് നഷ്ടപ്പെട്ടതാ ഈ മണ്ണിന് അവ്വയാറേ

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.