അപരാജിതന്‍ 32 [Harshan] 8687

ആദി വേഗം മുന്നോട്ടേക്ക് ഓടിവന്നു

“നിനക്കെന്‍റെ പെങ്ങളെ കമഴ്ത്തണമല്ലെടാ പൊലയാടി മോനെ ,,,,,,”   കോപത്തോടെയലറിക്കൊണ്ടു കസ്തൂരിയെ പറഞ്ഞ വാസവനു നേരെ കാലുയർത്തി നെഞ്ചിൽ ശക്തിയായി ചവിട്ടി.

ചവിട്ടിന്‍റെ ആയത്തിൽ അയാൾ നേരെ പിന്നിലേക്ക് എറിഞ്ഞപോലെ വായുവിലൂടെ സഞ്ചരിച്ചു ഒരു വാറ്റ് ചാരായ ഡ്രമ്മില്‍ ഇടിച്ചു പിന്നിലേക്ക് പോയി വൈദ്യുതി സ്വിച്ചുകളുടെ പാനലിൽ പോയിടിച്ചു തീപ്പൊരികൾ പരത്തി നിലത്തേക്ക് വീണു.

പെട്ടെന്നതിൽ ഒരാൾ ബിയർ കുപ്പി പൊട്ടിച്ചു കൊണ്ട് പൊട്ടിയ ഭാഗവുമായി ആദിയെ കുത്താനായി വന്നതുംആദി പെട്ടെന്ന് തിരിഞ്ഞു അവന്‍റെ  കൈയിൽ പിടിച്ചു കറക്കി വലിച്ചെറിഞ്ഞു.അയാള് മുകളിലൂടെ തെറിച്ചു പോയി വീണത് എഴുന്നേറ്റ് നിന്ന വാസവന്‍റെ നേരെയും . അയാളുടെ കൈയിലെ ചില്ല് വാസവന്‍റെ മുഖത്തു തറച്ചു കയറി.

അയാള്‍ വേദന കൊണ്ട് അലറിക്കരഞ്ഞു.

ആദ്യം ചാക്കു പതിച്ച് വീണു പോയിരുന്ന വിജയനെ കഴുത്തിൽ പിടിച്ചു മുകളിലേക്കു ശക്തിയിൽ ഉയർത്തി വലിച്ചെറിഞ്ഞു.അയാൾ നേരെ മുകളിലേക്ക് ഉയർന്നു പൊങ്ങി  ശീലാന്തിയിൽ തലയിടിച്ചു നിലത്തേക്ക് വെട്ടിയിട്ട വാഴത്തടി വീണ പോലെ വീണു.

അതേ സമയം ശിവാനിയെ ഉപദ്രവിക്കാന്‍ പോയവന്‍  പിന്നിലൂടെ അവിടെ കിടന്ന ഒരു മരപ്പലക എടുത്തു കൊണ്ട് ആദിയുടെ പുറത്തു ആഞ്ഞടിച്ചതും ആദി മുന്നിലേക്ക് അല്പം ആഞ്ഞു.

കോപം കൊണ്ട് തിരിഞ്ഞ  ആദി അവിടത്തെ മേശവലിച്ചെടുത്ത് ശിവാനിയെ ഉപദ്രവിക്കാൻ പോയവന്‍റെ തല നോക്കി ആഞ്ഞടിച്ചു.മേശ പൊളിച്ചു  കൊണ്ട് അയാളുടെ തല മേശക്കുള്ളിൽ കയറി ബോധം മറഞ്ഞയാള്‍  നിലത്തേക്ക് വീണു.

അധികം നേരമില്ലാത്ത കാരണം ഒരോട്ട പ്രദക്ഷിണം നടത്തി സകലരുടെയും അടുത്തുചെന്നു ബോധം മറയുന്നതു വരെ മർദിച്ചു. എല്ലാവരെയും നിലത്തു വീഴ്ത്തിയപ്പോളെക്കും ചുടലയും ഭാസുരനും അങ്ങോട്ടേക്ക് വന്നു.

അവർ എല്ലാവരെയും ഒടിച്ചു മടക്കി ചുമന്നു കൊണ്ട് പോയി ജീപ്പിൽ കൊണ്ട് പോയി ചുരുട്ടി കിടത്തി.

ആദി പുറത്തേക്കിറങ്ങി

ആ വരിയിലുള്ള അഞ്ചു  കടകളും ഈ വെയർ ഹൗസും തിമ്മയ്യന്‍റെ സ്വന്തമാണെന്ന് ചുടല പറഞ്ഞിരുന്നു.ആദി വേഗം പോയി അവിടെയുണ്ടായിരുന്ന ഡ്രമ്മുകളിലെ ചാരായം നിലത്തേക്ക് മറിച്ചു, അതോടെ അതിലെ ചാരായം നിലത്തൊഴുകി പടര്‍ന്നു.

അവിടെ നിന്നും ഒരു ബക്കറ്റില്‍ ചാരായം നിറച്ചുകൊണ്ടു തിമ്മയ്യന്‍റെ മറ്റ് കടകളിലും ഒഴിച്ചു. വെയർ ഹൗസിൽ ചാക്കുകൾക്ക് മേലെ കൂടെ ചാരായം  തളിച്ചു.

കത്തിക്കും മുന്പ് വെയര്‍ഹൌസിലെ ലാന്ഡ് ഫോണിന് സമീപം ചെന്നു.അവിടത്തെ ഡയറി നോക്കി തിമ്മയ്യന്‍റെ മൊബൈല്‍ നമ്പര്‍ അതില്‍ ഡയല്‍ ചെയ്തു.

<<<O>>>

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.