അപരാജിതന്‍ 32 [Harshan] 8686

അല്പം കഴിഞ്ഞപ്പോൾ നിരനിരയായി ആറു ലോറികൾ അങ്ങോട്ടേക്ക് വന്നു.

ലോറികൾ കണ്ടു ഗ്രാമത്തിലുള്ളവര്‍  പുറത്തേക്ക് വന്നു

അവരുടെ കൂടെ മുത്തശ്ശന്‍മാരും.

അവളവരെ നോക്കി പുഞ്ചിരിച്ചു

“എന്താ മോളെ ,,ഒന്നും മനസിലാകുന്നില്ലല്ലോ ,,,?” സ്വാമി മുത്തശ്ശന്‍ ചോദിച്ചു

അപ്പോളേക്കും ലോറിയിൽ നിന്നും പണിക്കാർ പശുക്കളെ ഇറക്കാൻ തുടങ്ങി

എല്ലാവരും വിസ്മയിച്ചു നിൽക്കുകയാണ്

“മുത്തശ്ശാ ,,,,മുപ്പതു പശുക്കളെയല്ലേ നിങ്ങൾക്ക് നഷ്ടമായത് , ഇത് നൂറ്റമ്പതു പശുക്കളുണ്ട് ,പിന്നെ മുപ്പതു കിടാക്കളും ,, എന്‍റെ സ്നേഹമായി കണ്ടു ഇത് ഈ മണ്ണിൽ സ്വീകരിക്കണം സ്വീകരിക്കില്ലേ മുത്തശ്ശാ ,,,”

അവൾ രണ്ടു മുത്തശ്ശൻമാരുടെയും കൈകൾ പിടിച്ചു

അവർ സങ്കടത്തോടെ മണ്ണിൽ മുട്ടുകുത്തി അവളെ നോക്കി കൈകൾ കൂപ്പി

“അയ്യോ ,,എന്താ ഈ കാണിക്കുന്നേ ,?,”

എന്നുപറഞ്ഞവൾ നിലത്തു മുട്ടിൽ ഇരുന്നു കൊണ്ടവരുടെ കൈകൾ പിടിച്ചു

കസ്തൂരിയും അത് കണ്ടു വിഷമിച്ചു

“എന്തിനാ മുത്തശ്ശാ ,,,,,,,ഇങ്ങനെയൊക്കെ ?, ”

സ്വാമി മുത്തശ്ശൻ അവളുടെ കൈ പിടിച്ചു കൊണ്ട് സ്വന്തം കണ്ണിൽ മുട്ടിച്ചു

“ആരാ പറഞ്ഞേ ,,ഞങ്ങൾക്ക് അമ്മയില്ലായെന്ന് ,,,, ഈ മണ്ണിന്‍റെ അമ്മയല്ലേ ഈ മുന്നിൽ ,നിൽക്കുന്നത് , ഞങ്ങളുടെ അന്നപൂർണ്ണേശ്വരി ദേവി ,, “അവളുടെ കൈയിൽ മുത്തം കൊടുത്ത് കൊണ്ട് സ്വാമി മുത്തശ്ശൻ വിതുമ്പി പറഞ്ഞു.

ആ വാക്കുകൾ കേട്ടസമയം അവൾപോലുമറിയാതെ അവളുടെ കണ്ണുകൾ ഈറനായി

അവൾ ഒരുപാട് വിഷമത്തിലായിരുന്നു .

“താൻ ഈ മണ്ണിന്‍റെ അമ്മയാണെന്ന ,, ” ആ വാക്കുകൾ അവളെ ഉള്ളു വിങ്ങിപ്പിച്ചു.

അവൾ അവരെ എഴുന്നേൽപ്പിച്ചു

അവളവരുടെ കണ്ണുനീർ സ്വന്തം കൈകൾ കൊണ്ട് ഒപ്പി.

“കരയല്ലേ ,,,” എന്നവരെ ആശ്വസിപ്പിച്ചു

ശ്യാമും അത് കണ്ടു വല്ലാത്തൊരു അവസ്ഥയിലായിരുന്നു

തന്‍റെ  പെങ്ങൾക്ക് എന്തൊക്കെയോ ഒരു ദിവ്യത്വം ഉണ്ടെന്നവനും തോന്നി തുടങ്ങിയിരുന്നു.

അന്നേരം ഒരു ഫോണ്‍ വന്നത് കാരണം ശ്യാം സംസാരിക്കാനായി ദൂരേക്ക് മാറി

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.