അപരാജിതന്‍ 32 [Harshan] 8687

ആദി പോയി കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ദേവർമഠത്തിൽ നിന്നും പാർവതിയു൦ ശ്യാമും എത്തിചേർന്നു.

അവരെ കണ്ടു മുത്തശ്ശന്മാരും ശങ്കരനും ശംഭുവും കസ്തൂരിയും അങ്ങോട്ടേക്ക് വന്നു.

പാർവതി ആകെ വിഷമത്തിലായിരുന്നു.

അവൾ ശിവശൈലത്തു തലേ ദിവസം നടന്ന അക്രമസംഭവങ്ങൾ ഒക്കെ അറിഞ്ഞിരുന്നു.

“എല്ലാം ഞാനറിഞ്ഞു മുത്തശ്ശാ ” എന്നുപറഞ്ഞുകൊണ്ടു അദ്ദേഹത്തിന്‍റെ കൈകളിൽ പിടിച്ചുകൊണ്ട് നിറമിഴികളോടെ വിഷമത്തിൽ പങ്കു ചേർന്നു.

“ഒരുപാട് ഉപദ്രവിച്ചു മോളെ , പലരെയും കൊല്ലാക്കൊല ചെയ്തു , കുഞ്ഞുങ്ങളെ കൊണ്ട് പോയി , മക്കളെ ബലാല്‍ക്കാരം ചെയ്തു “ അദ്ദേഹം വിഷമത്തോടെ പറഞ്ഞു.

“ഒന്നും പറയണ്ട മുത്തശ്ശാ , എല്ലാം അറിഞ്ഞു , കേട്ടപ്പോ ഒരുപാട് സങ്കടമായി” ഒരു തേങ്ങലോടെ അവള്‍ പറഞ്ഞു.

‘അല്ല മോളെ ,, മോളറിഞ്ഞില്ലേ ,,ഇന്ന് നടന്ന സംഭവങ്ങൾ ,,, ”

“ഉവ്വ് മുത്തശ്ശാ ,, മഠത്തിൽ പറഞ്ഞു കേട്ടു ,, ഒരുപാട് പേരെ എവിടെയോ അറുത്തു മുറിച്ചു കൊന്നിട്ടത് ,”

“മോളെ ,,ഇവിടെ കയറി ഞങ്ങളെ ഉപദ്രവിച്ചവരെയാണ് കൊല ചെയ്തിരിക്കുന്നത്”

“എന്തൊക്കെയാ ഇവിടെ നടക്കുന്നത് മുത്തശ്ശാ “ അവള്‍ ആകുലതയോടെ ചോദിച്ചു.

അപ്പോളാണ് പിന്നിൽ പുതുതായി നിർമ്മിച്ച ശിവലിംഗം കണ്ടത്.

“ഇത് ,,,,,” അവൾ സംശയത്തോടെ ചോദിച്ചു

“ഇന്നലെ രാത്രി , ഇവിടെ നിന്നും നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളെയും കൊണ്ട് വന്നവർ നിർമ്മിച്ചതാ മോളെ ,,ഈ ശങ്കരനാ ഞങ്ങളുടെ കാവൽ ,,,,,”

അത് കേട്ടപ്പോൾ അവളുടെ ഹൃദയത്തിൽ ഒരു കുളിരു നിറഞ്ഞു

ശങ്കരൻ എന്ന വാക്കുകേട്ടാൽ പോലും  ഇപ്പോളവൾക്ക് അങ്ങനെയാണ്.

“ആരാ മുത്തശ്ശാ ,,ഈ സര്‍ക്കാര്‍ “ പാര്‍വ്വതി ആകാംഷയോടെ ചോദിച്ചു.

“ഞങ്ങടെ ശങ്കരനയച്ച മഹാത്മാവാ മോളെ ,,അല്ല ശങ്കരന്‍ തന്നെയാ ,,ഞങ്ങളുടെ വിഷമം അകറ്റാന്‍ വന്നതാ മോളെ “ അദ്ദേഹം ഏറെ സന്തോഷത്തോടെ പ്രതീക്ഷകളോടെ പറഞ്ഞു.

“മക്കളുള്ളിലേക്ക് വരുന്നില്ലേ ,,”

“വരാം മുത്തശ്ശാ ,, ഒരു കാര്യമുണ്ട് ,, ” എന്ന് പറഞ്ഞവര്‍ കാത്തിരുന്നു

അപ്പോളാണ് ഗൗരി ഒരു പന്തും പിടിച്ചു കൊണ്ട് ഓടിവന്നത്

അവൾ പാർവതിയെ കണ്ടപ്പോൾ ആൻറി എന്ന് വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക്  ചെന്നു. പാർവതി അവളെ എടുത്ത് ഒക്കത്തിരുത്തി മുത്തം കൊടുത്തു .

“ഈ പന്ത് ആന്‍റിക്ക് തരോ ?’

“അയ്യോ ഇതേ വാവെടെ മാമന്‍ തന്നതാ ,,ഇത് തരൂല്ല ആന്റി “ അവള്‍ പറഞ്ഞു

“ആന്റി ഇതിനേക്കാള്‍ നല്ല പന്ത് വാങ്ങി തരാം , അപ്പോ തരോ “

“ഇല്ലാ ,,ഇത് വാവെടെ മാമന്‍ തന്നതല്ലേ “ അവള്‍ കൊഞ്ചി പറഞ്ഞു

“അയ്യോ എന്‍റെ മോള്‍ടെ കവിളത്ത് എന്താ പറ്റിയെ ?” ഭീതിയോടെ ഗൗരിയുടെ തിണർത്ത പാട്  നോക്കി പാർവ്വതി ചോദിച്ചു.

“ഇന്നലെ വാവേനെ പിടിച്ചോണ്ടും പോയി,ഒരു മാമൻ അമ്പ തന്നതാ ആൻറി ” അവൾ വിഷമത്തോടെ പറഞ്ഞു

ഇടനെഞ്ചു വിങ്ങിയവൾ ഗൗരിയെ കെട്ടിപിടിച്ചു മുത്തം കൊടുത്തു.

അപ്പോളേക്കും കസ്തൂരിയും അവിടെയ്ക്ക് വന്നു.

കസ്തൂരി പാര്‍വ്വതിക്ക് തലേന്ന് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തു.

എല്ലാം കേട്ടപ്പോള്‍ അവള്‍ക്ക് ഭയവും വിഷമവും ഒടുവില്‍ ആശ്വാസവും അനുഭവപ്പെട്ടു.

******

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.