“എന്നാലും എങ്ങനെയാ ഇങ്ങനെയൊക്കെ അഭിനയിക്കാൻ സാധിക്കുന്നത് ?”
“ജീവിക്കാൻ വേണ്ടി ഓരോ വേഷം കെട്ടലല്ലേ ചേച്ചി ”
“അല്ല എങ്ങോട്ടാ അനിയൻ പോകുന്നെ ”
“ചേച്ചി , ശ്മശാനത്തിൽ എത്തണം , ഇന്ന് പോസ്റ്റ് മോർട്ടം കഴിഞ്ഞു ശവങ്ങളൊക്കെ അങ്ങോട്ട് കൊണ്ട് വരും , ചുടലയെ സഹായിക്കണം , എല്ലാം കത്തിക്കാൻ ”
“ഞാൻ കുഞ്ഞിന് വേണ്ടിയുണ്ടാക്കിയതാ അനിയാ , എനിക്ക് കഴിക്കാൻ പറ്റണില്ല , രാവിലത്തെ കാഴ്‌ച കണ്ടിപ്പോഴും മനം പുരട്ടുവാ ”
“ആണോ ,,എനിക്കങ്ങനെയൊന്നുമില്ല , ഈ ഭക്ഷണം അവിടെ ആ ശവങ്ങൾ കിടക്കുന്നയിടത്തും ഇരുന്നു ഞാൻ കഴിക്കും ”
“അനിയാ ,,”
“എന്തോ ?”
“ഇതൊക്കെ ചെയ്തപ്പോ കൈ വിറച്ചില്ലേ ..”
അവനൊന്നു ചിരിച്ചു
‘ഇല്ലല്ലോ ,,ഓരോ കൊലയും നടത്തുമ്പോൾ , അവരുടെ ചോരയൊഴുകുമ്പോൾ അവരുടെ മരണപരാക്രമം കാണുമ്പോൾ അവരുടെ വേദന കൊണ്ട് നിലവിളി കേൾക്കുമ്പോൾ എനിക്ക് വല്ലാത്തൊരു ലഹരിയും ആനന്ദവുമായിരുന്നു ,, എന്താ പറയാ ശിവാനന്ദലഹരി എന്നൊക്കെ പറയില്ലേ ,,അതുപോലെ അത്രയും ആസ്വദിച്ച ഓരോന്നിനെയും ഞാൻ കൊന്നത് ”
“അയ്യോ, പറയല്ലേ അനിയാ ,,പേടിയാകുന്നു ,,ഇന്നിനി ഉറങ്ങാൻ പോലും സാധിക്കില്ല ”
“ശിവനെ ഭജിച്ചു കിടന്നാൽ മതി , ഉറക്കം വന്നോളും ‘
അവൻ ഭക്ഷണം കഴിച്ച് പാത്രം കഴുകാൻ പോയപ്പോൾ കസ്തൂരി അത് വാങ്ങി
അവൻ കൈ കഴുകി യാത്ര പറഞ്ഞു അവിടെ നിന്നും ചുടലയുടെ അടുത്തേക്ക് തിരിച്ചു.
ശ്‌മശാനത്തിൽ ശവമഞ്ചങ്ങളിൽ ജഡങ്ങൾ കൊണ്ട് വന്നിരുന്നു.
ആദിയും ചുടലയും ഭ്രാന്തനും ലോപമുദ്രയും കാളിചരൺ മാമനും കൂടെ അവിടെ കൊണ്ട് വന്ന എണ്ണമറ്റ ജഡങ്ങൾക്കു ചിത കൂട്ടി ചുടലയും ആദിയും കൂടെ ചിതക്ക് വേണ്ട കർമ്മങ്ങൾ ചെയ്തുതുടങ്ങി.
എന്തായാലൂം കാല൦ കരുതി വെച്ച കാവ്യനീതി എന്ന പോലെ
കൊന്നവൻ തന്നെ കൊല്ലപെട്ടവർക്ക് ചുടലകര്‍മ്മങ്ങള്‍ ചെയ്യുന്നു
അതിലൂടെ അവരുടെ ആത്മാക്കള്‍ക്ക് മോക്ഷം നല്‍കുന്നു.
<<<<<O>>>>>
വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?
തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.
അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??
❤️❤️❤️?❤️❤️❤️
❤️❤️❤️❤️♥️♥️♥️♥️
Appurath vannu
???