അപരാജിതന്‍ 32 [Harshan] 8686

“എങ്കിൽ കാണാം ഇന്ന് രാത്രി നിങ്ങളില്‍ ആരുടെയൊക്കെ തല പോകുമെന്ന് ,, നിങ്ങള്‍ ശിവശൈലത്ത് എത്ര നേരം നില്‍ക്കുന്നുവോ അത്രയും ആയുസ്സ് കുറഞ്ഞു പോകുമെന്നു മനസ്സിലാക്കിയാല്‍ നല്ലത് , നിങ്ങളെയൊക്കെ ഈ മണ്ണിന്‍റെ സര്‍ക്കാര്‍ കാണുന്നുണ്ട് , എന്നെ അറസ്റ്റ് ചെയ്യൂ സാര്‍”  അവന്‍ ഇരു കൈകളും നീട്ടി ഗുണശേഖരന്‍റെ അടുത്തേക്ക് ചെന്നു.

അവൻ പറയുന്നത് കേട്ട് പല  പോലീസുകാരുടെ മുഖത്ത് ഭീതി നിറഞ്ഞിരുന്നു

 

“എന്നെ അറസ്റ്റ് ചെയ്യൂ സാര്‍ ,

എന്നെ വിലങ്ങു വെക്കൂ സര്‍ ..

എനിക്കു ലോക്കപ്പില്‍ കിടന്നു കൊതുകിന്‍റെ  കടി കൊള്ളണം സര്‍

എനിക്കു ഗോതമ്പുണ്ട തിന്നണം സര്‍

എനിക്കു നിങ്ങളുടെ ലാത്തിയടി കൊള്ളണം സര്‍

എന്നെയൊന്ന് അറസ്റ്റ് ചെയ്യൂ സാര്‍ ,,

പ്ലീസ് സര്‍ “

 

അവന്‍ പറയുന്നത് കേട്ടു ഗ്രാമത്തിലെ സകലര്‍ക്കും ചിരി വന്നു.

“സാറേ , ഈ ഗ്രാമത്തിലെ ഏറ്റവും വലിയ പേടിത്തൊണ്ടനാ ഞാന്‍ , ആ എനിക്കു പോലും ഇത്രയും ധൈര്യം കിട്ടിയിട്ടുണ്ടെങ്കില്‍ ,,,,,,,,,” അവന്‍ ഒന്നു നിര്‍ത്തി

എന്നിട്ട് ഗ്രാമീണരെ മൊത്തം നോക്കി ചോദിച്ചു

“ആരെക്കൊണ്ടാ ,,,,,,,?”

“സര്‍ക്കാര്‍”

ആ പാവങ്ങള്‍ ഒന്നടങ്കം ഉറക്കെ കൈയുയര്‍ത്തി വിളിച്ച് പറഞ്ഞു.

അതാ പ്രദേശമാകെ അലയടിച്ചു

“ സര്‍ക്കാര്‍”

ഗുണശേഖരൻ  അവനോടൊന്നും പറയാതെ

“വാടോ ,,,,” എന്നുപറഞ്ഞു കൊണ്ട് ഷണ്മുഖനെ വിളിച്ചു തിരിഞ്ഞു.

“സാറേ ,,,,,,”

വിളികേട്ടു ഗുണശേഖരൻ തിരിഞ്ഞു നോക്കി

“ഇതിന്‍റെ പേരിൽ സാറോ,,  സാറിന്‍റെ മറ്റാപ്പീസർമാരോ ഇനി ഇവിടെ കയറിയാൽ ,,,,,,,”

അവൻ എല്ലാവരെയും നോക്കി

“ബാക്കി ഞാൻ പറയണ്ടല്ലോ ,,,,,,,,ഹ ഹ ഹ ഹ ,,,,,സര്‍ക്കാര്‍ ” അവനൊന്നു ചിരിച്ചു

ഗുണശേഖരന്‍റെ നെറ്റിയിൽ നിന്നും വിയർപ്പു പൊടിഞ്ഞു

“സാർ ,,,അങ്ങനെ സുഖമായി നടക്കണ്ട ,,സാറും ആ സര്‍ക്കാരിന്‍റെ  ലിസ്റ്റിൽ ഉണ്ട്,അടുത്തു തന്നെ കാണേണ്ടി വരും ,,,,ശംഭോ മഹാദേവാ ,,,,,ശങ്കരാ,,,,,ഈ കാക്കിയിട്ട പാവം മനുഷ്യനെ കാത്തു രക്ഷിക്കണേ ,,,,,,,” എന്ന് ആദി കൈകൾ  ശക്തിയിൽ അടിച്ചു കൂപ്പി ശിവലിംഗത്തിൽ നോക്കി പറഞ്ഞു

അവര്‍ അവിടെ നിന്നും വേഗം നടന്നു

“ഹോയി ,,,സാറേ ,,,,,,”

ആദി കൈകൊട്ടി ഗുണശേഖരനെ വിളിച്ചു .

അയാള്‍ തിരിഞ്ഞു നോക്കി

“ഇന്നലെ , ഇവിടത്തെ പെണ്ണുങ്ങളെ ചൂടറിയിക്കുമെന്ന് പറഞ്ഞു  സാറിന്‍റെ ആ കുരുട്ടടയ്ക്ക പോലുള്ള സാമാന൦  സിപ്പ് തുറന്നെടുത്തെന്നെ കാണിച്ചായിരുന്നല്ലോ ,,എന്തു മെനകെട്ട സാമാനമാ സാറേ ,,അയ്യേ ,, കഷ്ടം ”

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.