അപരാജിതന്‍ 32 [Harshan] 8686

“മുത്തശ്ശനെ ഒന്നും ചെയ്യല്ലേ ഏമാനെ “ എന്നു കരഞ്ഞു കൊണ്ട് ശംഭു അയാള്‍ക്ക് സമീപത്തേക്ക് മുടന്തി നടന്നുചെന്നയാളുടെ കാലില്‍ വീണു.

 

“ഏമാനെ,,,,,,,,കൂയ് ,,,,,,,, ഞാനിവിടെയുണ്ടെ ,,,ഇവിടെ ഇവിടെ ഇങ്ങോട്ട് നോക്ക് ,,”

ഉറക്കെ ഒരു വിനയകുലീനമായ ശബ്ദം കേട്ടു.

എല്ലാവരും ശബ്ദം കേട്ടയിടത്തേക്ക് നോക്കി

ഗ്രാമീണര്‍ വഴിയൊതുങ്ങി നിന്നു.

നോക്കുമ്പോൾ കവാടത്തിനു അരികിലുള്ള തിണ്ണയിൽ കാലുമ്മേ കാലു കയറ്റി വെച്ച് ജാഗ്വ൪ ചുരുട്ടും വലിച്ചു നല്ലപോലെ പുകയൂതി അറിവഴകൻ ഇരിക്കുന്നു.

“ഞാനിവിടെയുണ്ടെ ,,, ഞാനൊള്ളേടത്ത് നോക്കണ്ടേ ,,,ഈ ഏമാന്റെ ഒരു കാര്യം ,,കൊച്ചു കള്ളന്‍ “

അവന്‍ ശക്തിയില്‍ പുക ഊതി പറഞ്ഞു.

തലേ ദിവസം തന്‍റെ കാലില്‍ വീണു ചവിട്ട് വാങ്ങി കരഞ്ഞവന്‍ , ഇന്ന് തനിക്ക് മുന്നില്‍ കാലില്‍ കാല്‍ കയറ്റി കാല്‍ വിറപ്പിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ഗുണശേഖരന് കോപം ഇരച്ചു കയറി.

ആദി ചിരിച്ചു കൊണ്ട് വീണ്ടും പുകയൂതി കഴുത്ത് തിരിച്ചു

ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്ന കസ്തൂരിയെ ഒന്നു നോക്കി ഒരു കള്ളചിരി ചിരിച്ചു.

അവന് നേരെ ദേഷ്യത്തില്‍ പാഞ്ഞുവന്ന ഗുണശേഖരന്‍ അവനെ “ബ്ലഡി റാസ്‌ക്കൽ ” എന്ന് വിളിച്ചു കൊണ്ട് അവന്‍റെ കോളറിൽ പിടിച്ചു എഴുന്നെപ്പിച്ചു നിര്‍ത്തി.

“സത്യം പറയെടാ ,,,ആരാ ഇതിൻറെയൊക്കെ പുറകിൽ ,,” അയാൾ അലറി

ആദി ചിരിച്ചു കൊണ്ട്  തല അല്പം നീക്കി ഷണ്‍മുഖനെ നോക്കി.

അയാൾ സ്വാമി മുത്തശ്ശനെ പിടിച്ചു വെച്ചിരിക്കുകയായിരുന്നു.

“മുത്തശ്ശനെ ആദ്യം നിങ്ങളങ്ങ് വിട്ടെ ,,ആ മനുഷ്യന്‍റെ പ്രായമെങ്കിലും നോക്കണ്ടേ ,,,”

“ഇല്ലേ നീ എന്ത് ചെയ്യുമെടാ നായെ ,,ഇന്നലെ എന്‍റെ കൈയിൽ നിന്നും കിട്ടിയത് പോരെടാ നിനക്ക് ,,”ഗുണശേഖരന്‍  ദേഷ്യത്തോടെ പറഞ്ഞു

“ഏമാന്  ചുരുട്ട് വേണോ ,,ചുരുട്ട് ,,,ചുരുട്ടെ ,,ചുരുട്ട് ,,   കിടിലന്‍ ചുരുട്ടാ  ,,ജാഗ്വര്‍ , മെയിഡ് ഇന്‍ ഗംഗമ്മഗൊണ്ട, വലിച്ചാ ചീറ്റ പുലി പോലെ പായും ,,എക്സ്പോര്‍ട്ട് ക്വാളിറ്റി സാധന൦ “

കോപം കൊണ്ട് ജ്വലിച്ച ഗുണശേഖരന്‍ ആദിയുടെ കരണം നോക്കി കൈ വീശി.

സകലരും അത് കണ്ടു ഞെട്ടി.

കസ്തൂരി “അനിയാ “ എന്നു ഭയത്തോടെ വിളിച്ചു.

എല്ലാരും നോക്കുമ്പോള്‍ അയാളുടെ വീശി വന്ന കൈ അറിവഴകന്‍ വലത്തെ കൈ കൊണ്ട് തടുത്തു പിടിച്ചിരിക്കുന്നു.

“എങ്ങോട്ടാ ഏമാനെ,,,  ഈ കുത്തികേറ്റി പോകുന്നേ “

ആദി ചിരിച്ചു കൊണ്ട് ഗുണശേഖരന്റെ കണ്ണില്‍  നോക്കി പറഞ്ഞു

അവന്‍റെ പിടിത്തത്തില്‍ അയാളുടെ കൈ കുഴഞ്ഞ് പോകുന്ന പോലെ അനുഭവപ്പെട്ടു.

ആദി പെട്ടെന്ന് കൈ കീഴെക്കൂടെ കറക്കി മുകളിലേക്ക് എടുത്തതും അയാളുടെ പിടി അയഞ്ഞു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.