അപരാജിതന്‍ 32 [Harshan] 8687

“എന്തു ചെയ്യാനാടാ ഞാനാ പിള്ളേരെ പൊക്കുന്ന തിരക്കിലല്ലായിരുന്നോ, അതുകൊണ്ട് ഒന്നും നടന്നില്ല , സാരമില്ല ,  അതിലൊരുത്തിയെ എനിക്കങ്ങു ബോധിച്ചു, കസ്തൂരിയോ അങ്ങനെ എന്തോ ആണ് പേര് , എന്തൊരു മുഴുപ്പാ ആ കൂത്തിച്ചിക്ക്, അവളുടെ മോളെയല്ലേ ഞാൻ എടുത്തുകൊണ്ട് വന്നത് , അവളെന്‍റെ പിന്നാലെ ഓടിയിരുന്നു ,,എന്തായാലും നാളെ ഉറപ്പായും പോകണം , നാളെ തന്നെ അവളെ ഞാന്‍ കമഴ്ത്തു൦..എനിക്കവളെ നല്ലപോലെ ഇഷ്ടായി, എന്‍റെ കോല് ഞാനവളീ തറക്കും,  നാളെ നമുക്കവളുടെ വീട്ടീകേറി ഒരു കൂട്ടക്കളി നടത്താം,, ഇനി നമ്മളവിടെ എന്തു കാണിച്ചാലും ഒരു പട്ടിയും ചോദിക്കില്ല”

വാസവന്‍ പറഞ്ഞത് കേട്ട് ഗ്ലാസിലെ മദ്യം അകത്താക്കി സകലരും ഉറക്കെ ചിരിച്ചു.

“അതിനു  നീയൊക്കെ  ഈ രാത്രി വെളുപ്പിച്ചിട്ടു വേണ്ടെടാ ,,,പൊലയാടികളെ “

ഘോരശബ്ദത്തിൽ ഒരലർച്ച കേട്ട് എല്ലാവരും ഞെട്ടി പിന്നിലേക്ക് നോക്കി.

തൂങ്ങി കിടക്കുന്ന ബൾബിനു കീഴെ അരിച്ചാക്കിൽ കയറി ഇരുന്നു അവരെ നോക്കിയിരിക്കുന്ന ആദിശങ്കരനെ അവിടെ കണ്ടുഎല്ലാവരും വേഗമെഴുന്നേറ്റു

“അണ്ണാ ഇതവനല്ലേ ,,എന്നെ തല്ലിയ ആ പന്നി “ ശിവാനിയെ പിടിച്ചതിന്  ആദിയുടെ കൈയില്‍ നിന്നും ബക്കറ്റിന് അടി വാങ്ങിയവന്‍ ഉറക്കെ എല്ലാരും കേള്‍ക്കെ പറഞ്ഞു.

അവനെ കണ്ടു വാസവൻ ചിരി തുടങ്ങി

“ഞങ്ങടെ കയ്യീന്ന് അടിയിരന്നു വാങ്ങിയ നീയാണോടാ  നായെ , നാളെ ഞങ്ങളെ വെളുപ്പിക്കാൻ നോക്കുന്നത് ,, ”

അതേടാ ,,, ഞാന്‍ തന്നെ ,, ഇനി നീയൊന്നും ആ മണ്ണില്‍ കാല്‍ വെക്കില്ല, അവരിലൊരുത്തരുടെയും രോമത്തില്‍ പോലും തൊടില്ല,,”

“അതിനു നീയാരെടാ പന്നീ  ,, നിന്നെ ഉച്ചക്ക് തീർക്കാൻ പറ്റിയില്ല ,,എന്തായാലും നീ ഇങ്ങോട്ടു വന്നത് നന്നായി ,,ഇപ്പോ തന്നെ നിന്നെ തീർത്തേക്കാം ,,,,” താഴെ വെച്ചിരുന്ന നീള൯ അരിവാളും കൊണ്ട്  വിജയന്‍ ആദിക്ക് നേരെ പാഞ്ഞടുത്തു

“വാടാ ,,വാടാ ,,,വാടാ “ എന്നു പറഞ്ഞു കൊണ്ട് ആദി അതിവേഗം താഴെക്കിറങ്ങി പിന്നിൽ നിന്നും അമ്പതു കിലോ അരിച്ചാക്കിന്‍റെ മൂലയിൽ പിടിച്ചു വലിച്ചു കൊണ്ട് അതിശക്തിയിൽ  വിജയന് നേരെ വലിച്ചെറിഞ്ഞു.

ആ ചാക്ക് അതിവേഗം  വായുവിലൂടെ വട്ടം കറങ്ങി ഓടി വരുന്ന വിജയന്‍റെ  നെഞ്ചിൽ പതിച്ചു നിലത്തു  വീഴ്ത്തി . വിജയന്‍റെ നെഞ്ചിനു മേലെ ആ ചാക്ക് കിടന്നു, വിജയന്‍ അമ്മേ എന്നു വിളിച്ച് കൈകാലിട്ടടിച്ചു.

എല്ലാവരും ആ കാഴ്ച കണ്ട്. ഒന്ന് നടുങ്ങി

ആദി കൈ കൈ ഒന്ന് കൊട്ടി പൊടി തട്ടി

വിജയന്‍ ചാക്കു മുകളിൽ വീണുകിടക്കുന്നതിനാൽ കൈ കൊണ്ടു അത് മാറ്റാനായുള്ള ശ്രമത്തിലായിരുന്നു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.