അപരാജിതന്‍ 32 [Harshan] 8687

അതുകേട്ടു മാനവേന്ദ്ര വർമ്മൻ ഉറക്കെയുറക്കെ ചിരിച്ചു.

“അപ്പോൾ മരണപ്പെട്ടത് നമ്മുടെ ശത്രുക്കൾ ,,അത്ര മാത്രം ആലോചിച്ചാൽ മതി , അവരോടു വിദ്വേഷം ഉള്ള ആരുമാകാം ”

“അല്ല മുത്തശ്ശാ ,,മറ്റൊന്ന് കൂടെ കേട്ടു , ഡോഗ് സ്‌ക്വാഡ് മണം പിടിച്ചു എത്തിയത് പണ്ട് നശിപ്പിച്ചു കളഞ്ഞ ആ ക്ഷേത്രത്തിനുള്ളിലാണ് ,, വൃഷഭേശ്വരത്ത് ,,,” സൂര്യസേനൻ പറഞ്ഞു

“കുഞ്ഞേ ,,അതൊക്കെ വിട്ടേക്കൂ ,,അത് ഇത് ചെയ്ത ആളുകൾ പ്രഗല്ഭ്യം നേടിയ വിദഗ്ധരാകണം  ,,അതും അവരുടെ അടവായിരിക്കാം ,, അവരെ തിരിച്ചറിയാതെയിരിക്കാൻ ഒരു മാർഗ്ഗം ,  കൊലകൾ ഇവിടെ പുതിയതല്ലല്ലോ  ,,ഇനി നമ്മൾ എത്ര പേരെ കൊല്ലാൻ കിടക്കുന്നു ,, “അയാൾ താടി തടവികൊണ്ട് പറഞ്ഞു.

“ഇതൊക്കെ പോകട്ടെ ,,ഇന്നലെ നമ്മൾ പറഞ്ഞ കാര്യം ,, ശിവശൈലത്തതെല്ലാം നടപടി അല്ലെ ”

അയാൾ ഒരു മൂലയിൽ നിന്ന പാർത്ഥ സാരഥിയെ നോക്കി

പാർത്ഥ സാരഥി കൈകൾ കൂപ്പി

“ഉവ്വ് തമ്പുരാനേ , ഇന്നലെ അവരുടെ ജോലിഎല്ലാം നിർത്തിയിട്ടുണ്ട് , അതുപോലെ റേഷൻ ഇനി അവർക്കു കിട്ടില്ല ,, എല്ലാം അങ്ങ് പറഞ്ഞ പോലെ തന്നെ ,, ”

അതുകേട്ടു അയാൾ സന്തോഷത്തോടെ ചിരിച്ചു.

“തമ്പുരാനേ ,,ഇന്നലെ ശിവശൈലത്ത് തിമ്മയ്യന്‍റെ ഗുണ്ടകൾ കയറി ആക്രമണം നടത്തിയിരുന്നു , കുറെ പെൺകുട്ടികളെ ബലാൽക്കാരം ചെയ്തിരുന്നു ” പാർത്ഥസാരഥി പറഞ്ഞു

അതുകേട്ടു അയാൾ പൊട്ടിച്ചിരിച്ചു.

അയാൾ ഇശാനികയെ നോക്കി

“മോളെ ,,,,അവർ ഇതെല്ലാം അനുഭവിക്കേണ്ടവർ തന്നെയാണ് ,, അതിലൊരു കുഴപ്പവുമില്ല ,,ചണ്ടാലരായ നായ്ക്കൾ ,, ”

അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു

“തമ്പുരാനെ ,, ശിവശൈലത്തു കയറി ആക്രമണം നടത്തിയ ഗുണ്ടകളാ ക്രൂരമായി കൊല്ലപ്പെട്ടത്”

പാർത്ഥ സാരഥി പറഞ്ഞതും മാനവേന്ദ്രന്‍റെ ചിരി നിന്നു

അയാൾ ഒരു സംശയത്തോടെ  പാർത്ഥസാരഥിയെ നോക്കി

ഒപ്പം മറ്റുള്ളവരും

“ഇപ്പോൾ അറിഞ്ഞ കാര്യമാ,,, അതിൽ പെൺകുട്ടികളെ ബലാൽസംഗം ചെയ്തവരെയാണ് ഇരുമ്പ് കമ്പിയിൽ  പിന്നിലൂടെ കോർത്ത് തലയറുത്ത് കൊന്നത് ,,അല്ലാത്തവരെ കൈകാലുകളും തലയും  മുറിച്ചു മാറ്റി കൊന്നത് ,ഇവരെല്ലാം തിമ്മയ്യൻ മുതലാളിയുടെ ഗുണ്ടകളാ ,, ശാംഭവി നദിയിൽ നിന്നും കുറെ തലകൾ പോലീസ് കണ്ടെടുത്തു എന്നാ അറിഞ്ഞത്  ,,”

സകലരും നിശബ്ദരായിരുന്നു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.