മുത്യാരമ്മയുടെ മാളികയിൽ:
ചാരുലത അമ്രപാലിയുടെ മുറിയിലിരുന്ന് കുഞ്ഞുനാളിലെ വിശേഷങ്ങൾ പറയുകയായിരുന്നു.
അന്നേരമാണ് അമ്രപാലിയുടെ സഖിയായ സുഹാസിനി ഓടി അവരുടെ മുറിയിലേക്ക് വന്നത്.വന്നിട്ട് വേഗം വാതിലടച്ചു.
അവളാകെ അണയ്ക്കുകയായിരുന്നു.
“എന്താ ഹാസി, നീയെന്താ വാതിലടച്ചത് ?” അമ്രപാലി തിരക്കി.
സുഹാസിനി ടേബിളിൽ ഇരുന്ന മൺകൂജയുയർത്തി വെള്ളം കുടിച്ചു
അവൾ കൂജ വെച്ച് ദാവണി കൊണ്ട് മുഖമൊപ്പി കട്ടിലിൽ വന്നിരുന്നു.
“ഞാനൊരു കാര്യമറിഞ്ഞു ?” അവൾ ഇരുവരെയും നോക്കി പറഞ്ഞു.
“എന്ത് കാര്യം ?” ചാരുലത ചോദിച്ചു
സുഹാസിനി താഴെ നിന്നുമറിഞ്ഞ അരുണേശ്വരത്തും ശിവശൈലത്തും സംഭവിച്ച കാര്യങ്ങളും വൈശാലിയിലെ അതിർത്തിയിലെ പൊളിഞ്ഞ കോവിലിനു മുന്നിൽ കൊലനടന്ന കാര്യവുമെല്ലാം അവർക്കു വിവരിച്ചു.
ശിവശൈലത്തെ സംഭവങ്ങൾ അറിഞ്ഞപ്പോൾ ചാരുലത ഏറെ ദുഖിച്ചുവെങ്കിലും അതിനു ശേഷം നടന്ന കൊലകളെ കുറിച്ചറിഞ്ഞപ്പോൾ അവളിൽ നിന്നുമാ ദുഃഖം ഇല്ലാതെയായി.
അമ്രപാലി എല്ലാമൊരു വിറയലോടെ കേട്ടിരുന്നു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ
“കണ്ടോ അമിയേച്ചി ,,, ശിവശൈലത്തെ ഉപദ്രവിച്ചവരെയൊക്കെ ആരോ കാലന് കൊടുത്തത് ” ചാരുലത തന്‍റെ ഉള്ളിലെ സന്തോഷം പങ്കുവെച്ചു കൊണ്ട് പറഞ്ഞു .
‘അല്ല ,,തിമ്മയ്യൻ മുതലാളിയുടെ കടകളും കത്തിച്ചു കളഞ്ഞോ ,,?” ചാരുലത സുഹാസിനിയോട് ചോദിച്ചു
“ഉവ്വ് ,, അയാളുടെ സകല കടകളും കത്തിനശിച്ചു , കോടികളുടെ സാധനങ്ങൾ നശിച്ചു പോയി എന്നാ കേട്ടത് “സുഹാസിനി മറുപടി പറഞ്ഞു
“എന്നാലും അത് ആരായിരിക്കും ,,?” അമ്രപാലി എല്ലാവരും കേൾക്കെ ചോദിച്ചു
“ശങ്കരൻ തന്നെ അല്ലാതെയാരാ ,, കുലോത്തമനെ കിടപ്പിലാക്കി , തിമ്മയ്യനു നഷ്ടം വരുത്തി , തിമ്മയ്യന്‍റെ ഗുണ്ടകളെ കൊന്നു ,, ഇതൊന്നും മനുഷ്യന് ചെയ്യാൻ സാധിക്കുന്ന കാര്യമൊന്നുമല്ല അമിയേച്ചി ,,അപ്പൊ ശങ്കര൯ തന്നെയാകും ,, അപ്പൊ എനിക്കും ഉറപ്പിക്കാം ,,അമ്മ പറഞ്ഞ പോലെ ,എന്നെയും ഇവിടെ നിന്നും രക്ഷപ്പെടുത്തുമായിരിക്കും ,,,” അവൾ സ്വയം പ്രത്യാശിച്ചു
അതുകേട്ടു അമ്രപാലി അവളുടെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി പറഞ്ഞു
“അങ്ങനെ തന്നെ നടക്കും ചാരു ,, നീ ഇവിടെ നിന്നും രക്ഷപ്പെടും ,, ”
“എങ്കിൽ എന്‍റെ കൂടെ ഞാൻ അമിയേച്ചിയെയും കൊണ്ടോകും ,,ഇവിടെ നിക്കണ്ട അമിയേച്ചി ,, എന്‍റെ വീട്ടിൽ താമസിച്ചാൽ മതി ,,”
അവള്‍ പറഞ്ഞതു കേട്ട് അമ്രപാലി ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു.
<<<<O>>>>>
വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?
തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.
അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??
❤️❤️❤️?❤️❤️❤️
❤️❤️❤️❤️♥️♥️♥️♥️
Appurath vannu
???