അപരാജിതന്‍ 32 [Harshan] 8687

“അണ്ണാ ,,,,നമ്മുടെ ആളുകൾ  കൊല്ലപ്പെട്ടത് കണ്ടല്ലോ ,ഇനി നമ്മൾ എപ്പോളാണോ ഇങ്ങനെ മരിക്കാൻ പോകുന്നത് ” അവിടെ സമീപമിരുന്ന വേറൊരു കങ്കാണി  ഇദയക്കനിയോട് ചോദിച്ചു

ഇദയക്കനി ഭയത്തോടെ അയാളെ നോക്കി

“അണ്ണാ ,,ശിവശൈലത്തു കയറി ആക്രമിച്ച എല്ലാരും കൊല്ലപ്പെട്ടു,, അണ്ണനും അവരെ വെട്ടാൻ പോയതല്ലേ ,, മിക്കവാറും അണ്ണനെയും തല വെട്ടി കൊല്ലു൦ ”

“എടേ ,,,ഭയപ്പെടുത്താതെടാ ,,” വിറയലോടെ  ഇദയക്കനി പറഞ്ഞു.

“ഉള്ള കാര്യമാ പറഞ്ഞത് , പനി പിടിച്ചു കിടന്നു പോയത്  കൊണ്ട് ഞാൻ രക്ഷപ്പെട്ടു , അല്ലായിരുന്നെങ്കിൽ എന്റെയും തലയും ഉടലു൦ വേറിട്ട് കിടന്നിരുന്നേനെ , ജീവിക്കാൻ വേണ്ടിയാ ഈ പണി ചെയുന്നത് , ഇതുവരെ തിമ്മയ്യൻ മുതലാളിയുടെ കൂടെ നിന്ന് മരണത്തെ ഭയന്നിട്ടില്ല ,,ഇപ്പൊ ശരിക്കും ഭയമാ ,,അണ്ണാ ,,ഞാനീ  ഈ ഗുണ്ടാപണിയൊക്കെ നിർത്താണ് ,,ഇനി തിമ്മയ്യൻ മുതലാളിക്ക് വേണ്ടി ഈ പണിക്കില്ല,,കൂലിപണി എടുത്തു ജീവിക്കാൻ പോകാ, ഒന്നുമില്ലേലും സമാധാനത്തോടെ എന്‍റെ മക്കളെ കണ്ടു ജീവിക്കാല്ലോ ,, ‘

അയാൾ എഴുന്നേറ്റു

അയാളുടെ കൂടെ അവിടെയുണ്ടായിരുന്ന പത്തോളം പേരും

അവർ പോയി തിമ്മയ്യൻ മുതലാളിയെ കണ്ടു

കൈയിൽ ഉണ്ടായിരുന്ന കത്തിയും കൊടുവാളുകളും അയാളുടെ കാലിൽ ഇട്ടു

“പൊന്നു മുതലാളി ,,,,,ഞങ്ങള് ഇനി ഗുണ്ടാപ്പണിക്കില്ല ,,ജീവനിൽ കൊതിയുണ്ട് ,, കൂലി പോലും വേണ്ട ,,ജീവൻ മാത്രം മതി ,,,,”

അവർ അവിടെ നിന്നും ഇറങ്ങി

 

“മൊതലാളി ,,,നിങ്ങളും സൂക്ഷിച്ചോ ,,നിങ്ങളുടെ പുറകെ മരണമുണ്ട് ,,എപ്പോ വേണമെങ്കിലും നിങ്ങളെ പിടിക്കും ,,,,”

എന്നയാൾ ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു

ആ കങ്കാണികൾ അവിടെ നിന്നും നടന്നകന്നു.

 

തിമ്മയ്യൻ ഭയത്തോടെ നെഞ്ച് തടവി തന്‍റെ  കാൽച്ചുവട്ടിൽ കിടക്കുന്ന ആയുധങ്ങൾ നോക്കി നിന്നു.

കൊടൂരമായ പീഡനങ്ങൾ  ഏറ്റുവാങ്ങി മരണപ്പെട്ട മൃതദേഹങ്ങൾ കണ്ടതിന്‍റെ നടുക്കം അനുനിമിഷവും അയാളുടെയുള്ളിൽ വർധിച്ചു വരികയായിരുന്നു.

<<<<O>>>>

 

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.