അപരാജിതന്‍ 32 [Harshan] 8682

തിമ്മയ്യൻ ആകെ ഒരു വേവലാതിയിൽ തന്‍റെ  കൂട്ടാളികളെ നോക്കി.

“അണ്ണാ ,,,,,ജാഗ്രതയാ ഇരിക്കണോ൦ ,,,”

ഉള്ളിൽ നിറഞ്ഞ ഭയത്തോടെ മാവീരനും പറഞ്ഞു.

 

നിഷ്ടൂരമായ കൊലപാതകം കണ്ടപ്പോൾ ആണ് ഇതുവരെ ആരെയും ഭയക്കാത്ത അവർക്കു പോലും ചങ്കിടിപ്പ് വർദ്ധിച്ചത്.എതിരെ നിൽക്കുന്നവൻ ചില്ലറക്കാരനല്ല , രാക്ഷസൻ തന്നെയാണ് എന്നവർക്ക് ബോധ്യം വന്നിരുന്നു.

അപ്പോളാണ് എസ് ഐ  ഗുണശേഖരൻ അവിടേക്ക് വന്നത്.

അയാളെ കണ്ടു തിമ്മയ്യൻ എന്തെങ്കിലും വിവരം ലഭിച്ചോ എന്ന് ചോദിച്ചു

ഒപ്പം മാവീരന് ഫോൺ വഴി കിട്ടിയ വിവരവും പറഞ്ഞു.

“ഒരു മുടിനാരിഴ പോലും കിട്ടിയിട്ടില്ല തെളിവായി. പോലീസ് നായ പോലും മണം പിടിച്ചു ആ പൊട്ടിപൊളിഞ്ഞ ശിവലിംഗത്തിന്‍റെ അടുത്താണ് ചെന്ന് നിന്നിരിക്കുന്നത്”

അയാൾ തൊപ്പി ഊരികൊണ്ടു പറഞ്ഞു

“എന്‍റെ സർവീസിൽ ഇങ്ങനെ ഒരു കൊലപാതകം ഞാൻ കണ്ടിട്ടില്ല ,, ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല ,ഹോ ,,ആസനത്തിൽ കമ്പിപ്പാര കേറുന്ന കാര്യം ഓർത്തിട്ടു തന്നെ വിറയ്ക്കാ ,, “അതുപറയുമ്പോൾ ഗുണശേഖരന്‍റെ കണ്ണുകളിലും ഭയം നിഴലിച്ചിരുന്നു.

“എന്നാലൂം ഇത് ആരായിരിക്കും ” തലയിൽ തടവി ഗുണശേഖരൻ സ്വയം ചോദിച്ചു

“മഹാശയൻ സ്വാമിയും സ്ഥലത്തില്ല ,,എന്തോ പൂജക്കായി പോയിരിക്കുകയല്ലേ ഇനി കൊട്ടാരവുമായുള്ള മത്സരത്തിന്‍റെ അന്ന്  മാത്രമേ അവർ പുറത്തേക്ക് വരൂ ,,”

ഗുണശേഖര൯ കൂട്ടി ചേർത്തു.

“ഇവളോ പേരെ ഇന്ത മാതിരി കൊല സെയ്യരുത് യാര്, അവന്‍ എങ്കിട്ടെ ഫോണില്‍ സര്ക്കാര്‍ അപ്പടി ചൊല്ലിയാച്ച്  ”  തിമ്മയ്യ പറഞ്ഞു

“അതാ എനിക്കും മനസിലാകാത്തത് , ഏത് സര്‍ക്കാര്‍ ,, ശിവശൈലത്തു കയറിയവരൊക്കെ കൊല്ലപ്പെട്ടു , അതുപോലെ മാരിയപ്പ തേവർ പിടിച്ചു കൊണ്ടുപോയ സകല പിള്ളേരെയും രക്ഷിച്ചു ,, എന്തായാലും ശിവശൈലത്തെ ആർക്കും അതിനു ധൈര്യമുണ്ടാവില്ല , എന്നാലും ആരാ ഈ സര്‍ക്കാര്‍ ,,, ഇനി പുറമെ നിന്നുമാരെങ്കിലും ,, ആ ഞാൻ അന്വേഷിക്കട്ടെ ,,”

തൊപ്പി തലയിൽ വെച്ച് ഗുണശേഖരൻ തിരിഞ്ഞു നടന്നു.

തിമ്മയ്യന്‍റെ കങ്കാണിയായ ഇദയക്കനി പേടിച്ചു വിറച്ചു കൊണ്ട് അങ്ങോട്ടേക്ക് വന്നു.

അയാൾ കഴിഞ്ഞ ദിവസം വൈകീട്ട് അവിടെ ഉണ്ടായിരുന്നില്ല

അതുകൊണ്ടു മാത്രം രക്ഷപെട്ടതാണ്

അയാൾ ഒരു മൂലയിൽ കുത്തിയിരുന്നു.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.