അപരാജിതന്‍ 32 [Harshan] 8687

ഭൃത്യ൯ പിത്തളകുഴലിൽ  ഇരുവശത്തും സ്ഫടികം പിടിപ്പിച്ച ഒരു ഉപകരണം കൊണ്ട് വന്നു.

“ദേവി ,,,ഇതിലൂടെ നോക്കൂ ,,”എന്നുപറഞ്ഞു കൊണ്ട് അവളുടെ കൈയിൽ ആ ഉപകരണം പിടിപ്പിച്ചു

“എന്തായിത് ?”

“ഇതാണ് ദൂരദർശിനി ,,ഞങ്ങള്‍ നാവികർ ഉപയോഗിക്കുന്നതാ ,,,”

പാർവ്വതി അവൻ പറഞ്ഞത് പ്രകാരം ആ ദൂരദർശിനിയിലൂടെ നോക്കി.

 

അതിലൂടെ അവൾക്കു അതിമനോഹരമായ ഒരു ദ്വീപ് വ്യക്തമായി കാണുവാൻ കഴിഞ്ഞു.

“ഏതാ ആ സ്ഥലം ?”

“അതാ മാലദ്വീപം  കേട്ടിട്ടുണ്ടോ ദേവി  ”

ഇല്ല  എന്ന് തലയാട്ടി

 

“സമുദ്രസഞ്ചാരികളുടെ ഇടത്താവളമാണ് മാലദ്വീപം,, ദ്രാവിഡദേശമായും സിംഹളദേശമായുമൊക്കെ ഒരുപാട് ബന്ധമുണ്ട് ,, കോയ്മള എന്ന സിംഹള രാജകുമാരനും ശ്രീലങ്കയിലെ രാജാവിന്‍റെ മകളായ അദ്ദേഹത്തിന്‍റെ ഭാര്യയും കയറിയ കപ്പൽ ഇവിടത്തെ  പവിഴപുറ്റിൽ കുടുങ്ങി നിന്നുപോയി. അവർ മടങ്ങി പോകാതെ ഇവിടെ തന്നെ താമസിച്ചു,,അങ്ങനെ ഒരുപാട് ചരിത്രങ്ങളുള്ള മണ്ണാ ,,,നമ്മളിവിടെ കപ്പൽ അടുപ്പിക്കുകയാണ്,, ഇനി അഞ്ചു  ദിവസം കഴിഞ്ഞേ യാത്ര തുടരുകയുള്ളു ,,ഇവിടത്തെ ചന്തകളിൽ കച്ചവടക്കാർക്ക് പട്ടുവസ്ത്രങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നമ്മൾ വിൽക്കും  ”

പാർവ്വതി അവനെ നോക്കി

ആ നോട്ടത്തിനു മുന്നിൽ അവന്‍റെ കണ്ണുകൾ താഴ്ന്നു

“ദേവി,,, ഈ തീക്ഷ്ണമായ ദൃഷ്ടി എന്നിൽ പതിപ്പിക്കല്ലേ ,,എന്‍റെ ബലമൊക്കെ ചോർന്നു പോകുന്ന പോലെ ,,”അതുകേട്ടവൾ പുഞ്ചിരിച്ചു

അവനവളെ കൊണ്ട് പായ്കപ്പലിന്‍റെ നടുവിലേക്ക് ചെന്നു.

അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നു.

“ദേവിയോട് എന്‍റെ പ്രാർത്ഥനയാണ്”

അവളതു എന്തെന്നറിയുവാനായി ആകാംഷയോടെ നിന്നു.

“എന്‍റെ ജീവിതത്തിന്‍റെ അവസാനം വരെ എനിക്കൊരു പാതി വേണം ,, എന്‍റെ പാതിയായി എന്‍റെ ജീവിതത്തിലേക്ക് വരാമോ ,, ഈ കഴുത്തിൽ ഒരു താലി ചാർത്തുവാൻ എന്നെ അനുവദിക്കുമോ ??”

അവൾ ലജ്ജയോടെ ഒരു പുഞ്ചിരിയോടെ മുഖം താഴ്ത്തി.

അവനവളുടെ വലം കാൽപാദം കൈയിൽ എടുത്തു

അവളുടെ പാദത്തിൽ അമർത്തി ചുംബിച്ചു.

കപ്പലിലെ തൊഴിലാളികൾ

ഉറക്കെ ആർത്തു വിളിച്ചു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.