അപരാജിതന്‍ 32 [Harshan] 8687

“ഭയക്കണം ,, എന്നെ ഭയക്കണം ,,അത് ശിവശൈലത്തുള്ളവരല്ല ,, ശിവശൈലത്തെ ഓരോ ജീവനും എതിര് നില്‍ക്കുന്നവര്‍ ,,അവരെന്നെ ഭയന്നേ ,മതിയാവൂ ,,, ഞാനെന്ന മരണത്തെ ഭയന്ന് ഭയന്നവര്‍ കഴിയണം “

അവള്‍ കൈകള്‍ കൂപ്പി

“സമാധാനമായിരിക്കൂ ,, ഇനിയും എന്‍റെ വരിയിൽ പലരുമുണ്ട് ,, എല്ലാത്തിനെയും തീർത്തിട്ട് മാത്രമേ ഞാൻ ഇവിടെ നിന്ന് പോകൂ ,,ഞാൻ ഇവിടെ പഠനത്തിനും ഗവേഷണത്തിനും വന്നതല്ല ,,,,തത്കാലം ഇത്രയും അറിഞ്ഞാൽ മതി എന്‍റെ ഉടപ്പിറന്നോൾ ,, പിന്നെ  ഇവളെന്‍റെ മോളാ ,, ഇവള്‍ ഇവിടെ ഒരാളെയും പേടിക്കാതെ വളരണം ,, അഭിമാനത്തോടെ വളരണം, അതിനിപ്പോ ഇതൊക്കെ എന്‍റെ മുന്പില്‍ മാര്‍ഗ്ഗമുള്ളൂ . മാര്‍ഗ്ഗമല്ല ലക്ഷ്യം അത് മാത്രമാണു പ്രധാനം ”

ആദി ഗൌരിയുടെ നെറുകയില്‍ മുത്തം കൊടുത്തു.

അവള്‍ കുഞ്ഞരിപ്പല്ലു കാണിച്ചു പുഞ്ചിരിച്ചു.

“മാമന്‍റെ ചുന്ദരിപ്പെണ്ണാരാ  ?” ആദി അവളെ കൊഞ്ചിച്ചു

“ഞാനാ “ അവള്‍ പുഞ്ചിരിയോടെ  നാണത്തോടെ പറഞ്ഞു

അതുകണ്ട് ആനന്ദാശ്രുക്കളോടെ കസ്തൂരി അവരിരുവരെയും നോക്കി നിന്നു

“ചേച്ചി പോയി,, എന്‍റെ അളിയന്‍റെ ഫോട്ടോയിൽ നോക്കി പറയണം അറിവഴകൻ എന്ന കൂടപ്പിറപ്പ് ഇവിടെയുണ്ട് ,,അവനാണ് ഈ മണ്ണിന്‍റെ സര്‍ക്കാര്‍ , അതുകൊണ്ട് ഇനി ഒരു ഭയവും വേണ്ടാ എന്ന് ,,,”

“എനിക്കിന്ന് കുറച്ചു പണി കൂടെ  .. ചില൪ക്കുള്ള പതിനെട്ടിന്‍റെ പണി ,, എന്തായാലും ഇനിയൊരുത്തനും ഇവിടെ കയറി കളിക്കില്ല .ഒക്കെ പേടിച്ചിരിക്ക്യാ ,,,”

“അനിയാ ,,,”

“എന്താ ചേച്ചി ?”

“അനിയാ ,,, ഒരുപാടു പ്രതീക്ഷയോടെ കാത്തിരുന്നതാ രുദ്രതേജന്‍ എന്ന പുണ്യാത്മാവിനെ , പക്ഷേ വന്നില്ല ,,പകരം എന്‍റെ മഹാദേവന്‍ ഈ മണ്ണിനൊരു സര്‍ക്കാരിനെ പറഞ്ഞയച്ചില്ലെ , എന്‍റെ കുഞ്ഞിനെയും ഈ മണ്ണിലെ ആളുകളെയും രക്ഷിച്ചില്ലെ ,,എങ്ങനെയാ മഹാദേവനോടു നന്ദി പറയുക എന്നാ അറിയാത്തത്”

ആദി അത് കേട്ടു പുഞ്ചിരിച്ചു.

“ഞാനിവിടെയുണ്ടാകും നിങ്ങളുടെ എല്ലാ ദുരിതങ്ങളും മാറ്റിയിട്ടേ ഞാനിവിടെ നിന്നും പോകൂ ,, എന്‍റെ ഉടപ്പിറന്നോള്‍ ഇനി വിഷമിക്കരുത്

ആദി പിൻവശത്തൂടെ വീടിന്‍റെ ഉള്ളിലേക്ക് കടന്നു

മനസ്സിൽ മഹാദേവനോട് ഒരുപാട് നന്ദി പറഞ്ഞു കൊണ്ട് കസ്തൂരി കുഞ്ഞിനേയും എടുത്ത് വീട്ടിലേക്ക് നടന്നു.

ആ സമയവും കസ്തൂരി ആശ്ചര്യത്തിന്‍റെ മഹാകൈലാസം കയറിയ ലഹരിയില്‍ തന്നെയായിരുന്നു.

<<<<O>>>>

 

ആദി മനപ്പൂർവം തന്നെയാണ് താൻ രുദ്രതേജനാണ് എന്ന സത്യം അവളോട്‌ മറച്ചുപിടിച്ചത് , അന്നേരം അവന്‍റെ മനസ് അതാണവനെ പ്രേരിപ്പിച്ചതും.

<<<<O>>>>

 

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.