അപരാജിതന്‍ 32 [Harshan] 8686

എന്നിട്ട് പിന്നിലേക്ക് തിരിഞ്ഞു കൊണ്ട് വീണ്ടും കൂവളത്തെ സ്പർശിച്ചു നെറ്റിയിൽ തൊഴുതു.

“ഒന്നു പറ അനിയാ ,,,ആരാ അനിയന്‍ ,, എന്നോടു പറ അനിയാ “

ആദി ഒരു പുഞ്ചിരിയോടെ കസ്തൂരിയെ നോക്കി

അറിവഴക൯ മാത്രമല്ല  ഞാൻ  

ഒരു നടുക്കത്തോടെ കസ്തൂരി ആദിയെ നോക്കി .

എന്തു ചോദിക്കണമെന്ന് പോലുമറിയില്ല.

“ഇനിയുമുണ്ട് പറയാന്‍ , ഞാന്‍ ആരെന്നല്ലേ എന്‍റെ കൂടപ്പിറപ്പ് ചോദിച്ചത്”

കസ്തൂരി അതേ എന്നു തലയാട്ടി.

ആദി ഉറക്കെഉറക്കെ ചിരിച്ചു

“ഹ ഹ ഹ ,,,,,ആഹാ ഹ ഹ ,,,,”

ആ ചിരി അവളുടെ ഹൃദയത്തെ കൂടുതല്‍ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നു.

സിവനുക്ക് വെട്രി

സിവസൈലത്തുക്ക് മഗിഴ്ചി

ഇത് ഉങ്കള്‍ സര്‍ക്കാരോടെ പാസ൦

എന്നോടെ പാസ൦

അന്ത സര്‍ക്കാറേ നാന്‍ താന്‍  “

ഉഗ്രഗാംഭീര്യത്തോടെ ആദി കസ്തൂരിയോട് പറഞ്ഞു കൊണ്ട് പൊട്ടിചിരിച്ചു.

ഒരു ഇടിമിന്നല്‍ തലയിലൂടെ പാദം വരെ തുളച്ച് കയറിപോയ അനുഭവമായിരുന്നു കസ്തൂരിക്ക്.

നടുക്കത്തോടെ കസ്തൂരി പിന്നിലേക്ക് നീങ്ങി മാറി

അവളുടെ മുഖത്താകെ ഭയമായിരുന്നു.

കൈകാലുകള്‍ തളര്‍ന്ന് പോകുന്ന പോലെ വിറച്ച്കൊണ്ടിരുന്നു .

അതെ നിമിഷം തന്നെ ആ ഗ്രാമമാകെ ശക്തിയിൽ ഒരു കാറ്റ് വീശി.

ആ കാറ്റിൽ സകല വൃക്ഷലതാദികളും ഇളകികൊണ്ടിരുന്നു.

ആദിയുടെ പിന്നിൽ നിന്ന അചലയമ്മ നട്ട കൂവളമരം ,

ആ അചലയമ്മയുടെ ആത്മാവ് ഉറങ്ങുന്ന കൂവളം കാറ്റിൽ ശക്തമായി ഉലഞ്ഞു കൊണ്ടിരുന്നു.

ആ ഉലച്ചിലിൽ കൂവളപത്രങ്ങൾ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു.

ആ തിരുശിവതിരുമരത്തിന്‍റെ ഇലകൾ  ഉഗ്രതേജസിൽ നിൽക്കുന്ന അചലയുടെ പൗത്രൻ ആദിശങ്കരനെന്ന രുദ്രതേജനില്‍ പതിച്ചുകൊണ്ടിരുന്നു.

ആ അത്ഭുതദൃശ്യം കണ്ട കസ്തൂരി കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി മുട്ട് കുത്തി യിരുന്നു.

മനുഷ്യരൂപത്തിൽ സാക്ഷാൽ മഹാദേവൻ പ്രത്യക്ഷപ്പെട്ടയനുഭവം.

അവന്‍റെ മുഖത്തേക്ക് നേരെ നോക്കാൻ പോലും കണ്ണുകൾ അനുവദിക്കുന്നില്ല.

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.