അപരാജിതന്‍ 32 [Harshan] 8686

ഗ്രാമീണർ സകലരും മഹാത്ഭുതമെന്ന പോലെ പരസ്പര൦ നോക്കി

സര്‍ക്കാര്‍  പണി ആരംഭിച്ചു കഴിഞ്ഞു എന്നവർക്ക് ബോധ്യം വന്നപോലെ.

ഇതൊക്കെ കേൾക്കുമ്പോളും കസ്‌തൂരി ആദിയെ തന്നെയാണ് നോക്കി നിന്നത്.

അവർ പറയുന്നത് കേട്ടിട്ട് ആദിക്ക് ഒരു ഭാവവ്യത്യാസവും വരാത്തത് കസ്തൂരിയെ ഏറെ സംശയപെടുത്തി

“എന്നാൽ നമുക്കൊരു കാര്യം ചെയ്താലോ മുത്തശ്ശാ”
“എന്താ അറിവഴകാ ?” സ്വാമി മുത്തശ്ശൻ ചോദിച്ചു

“നമുക്ക് പോയി ആ കാഴ്‌ച കണ്ടാലോ ,,ഒന്നുമല്ലേലും ഈ മണ്ണിൽ വന്നു ഇന്നലെ അത്രമേൽ തോന്നിവാസം കാണിച്ചവരല്ലേ ,,, നമുക്കൊന്നു പോയി കണ്ടാലോ ?”
അവൻ പറയുന്നത് കേട്ട് മുത്തശ്ശന്മാർ രണ്ടു പേരും കൂടിയാലോചിച്ചു.

“ശരിയാ അറിവഴകൻ പറഞ്ഞത് ,,മൂന്നു മൈൽ ദൂരമല്ലേ ഉള്ളൂ , നമുക്കെന്നാൽ പോയാലോ?
“അയ്യോ ,,ഞങ്ങളില്ല സ്വാമി അയ്യാ ,,ആ കാഴ്‌ച കണ്ടുനിൽക്കാൻ സാധിക്കില്ല, ആ പരിസരമാകെ ചോരയാ , മനുഷ്യന്‍റെ ഇറച്ചിയാ അവിടെയെങ്ങും,, വല്ലാത്തൊരു മണമാ ഇറച്ചിയുടെയും ചോരയുടെയും “ വേലൻ പറഞ്ഞു
ആദി എല്ലാവരെയും നോക്കി
“ഇന്നലെ ഈ നാട്ടിൽ ആക്രമണ൦ നടത്തിയവരെയാണ് കൊന്നിട്ടിരിക്കുന്നത് ,, നിങ്ങൾക്കത് കാണാൻ താല്പര്യമുണ്ടെങ്കിൽ വരൂ ,,ഞങ്ങളെന്തായാലും  പോകാ” എന്ന് പറഞ്ഞുകൊണ്ട് ആദി നടന്നു
ആദിയെന്ന അറിവഴകനു പുറകെ മുത്തശ്ശന്മാരും ശങ്കരനും ശംഭുവും
അവർക്കു പിന്നാലെ ബലാൽക്കാരം ചെയ്യപ്പെട്ട യുവതികൾ.
അവർക്കു പുറകെ നാട്ടിലെ പുരുഷന്മാർ
അതിനു പിന്നാലെ ഭൂരിഭാഗം സ്ത്രീകളും
കസ്തൂരി കുഞ്ഞിനെ ശിവാനിയെ ഏല്പിച്ചിട്ട് അവരുടെ പുറകെ നടന്നു.
എല്ലാവരും കാൽനടയായി നടന്നു കൊണ്ടിരുന്നു
അവർ ശാംഭവിയുടെ നദിതീരത്തൂടെ നടന്നുനീങ്ങി.
എല്ലാവരുടെയും മനസ്സിൽ ആകാ൦ക്ഷനിറഞ്ഞിരുന്നുനടന്നു നടന്നു ഒടുവിൽ അവർ  വൈശാലിയുടെ അതിര്‍ത്തിയിലെ കുന്നിനു സമീപമെത്തി
നൂറ്റാണ്ടുകള്‍ക്ക് മുന്പെ തകർക്കപ്പെട്ട വൃഷഭേശ്വര ക്ഷേത്രത്തിലേക്ക് നടന്നു കയറി.അവിടെ അരുണേശ്വരത്തെ പോലീസുകാർ  വന്നിട്ടുണ്ട്.
ഗുണശേഖരനും തിമ്മയ്യൻ മുതലാളിയും മാവീരനും അടക്കം സകലരുമുണ്ട്.
അത് കൂടാതെ വൈശാലിയിലെ ഗ്രാമക്കാരുമുണ്ട്.

ആരും കൊലനടത്തിയിരിക്കുന്ന പ്രദേശത്തേക്ക് പോകുന്നെ ഇല്ല
പോയവർ പലരും ബോധം കെട്ടു വീണത്രേ
അത്രക്കും ഭീകരമാണ് അവിടത്തെ കാഴ്ചകൾ

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.