അപരാജിതന്‍ 32 [Harshan] 8687

“അപ്പോളാണ് അവനോർമ്മ വന്നത് ,, തലേന്ന് കുഞ്ഞിനെ തേവരിൽ നിന്നും രക്ഷിക്കുന്ന സമയത്തു മറ്റോ ചരട് പൊട്ടി പോയതാണ് ,, കുഞ്ഞിനെ  മാറോടു ചേർത്ത് പിടിച്ചപ്പോൾ ചിലപ്പോ അവളുടെ കൈയിലകപ്പെട്ടു കാണും ,,,,,,”

അവൻ കസ്തൂരിയെ ഒന്ന് പാളി നോക്കി

“ഒന്നു പോ ചേച്ചി , ഇതിവിടെ വീണതാ എനിക്കുറപ്പുണ്ട് “

“അനിയാ ,,കള്ളം പറയണ്ട , അനിയന്‍ ഇന്നലെ ഇഴഞ്ഞു എന്‍റെ മുന്നില്‍ വന്ന സമയവും അനിയന്‍റെ കുപ്പായത്തിന് വെളിയില്‍ ഞാനിത് കണ്ടിരുന്നു “

ആദിക്ക് മറുപടിയുണ്ടായിരുന്നില്ല .

“എന്നോടെങ്കിലും സത്യം പറ അനിയാ ,,എന്താ ശരിക്കും നടന്നത് ,,,,,,?’

ആകാംഷയോടെ കസ്തൂരി ചോദിച്ചു

“എനിക്കറിയില്ല ചേച്ചി .എന്‍റെ അവശത ഇന്നലെ കണ്ടതല്ലായിരുന്നോ ,,എനിക്കൊന്നുമറിയില്ല ,,ചേച്ചി  ”

അപ്പോളാണ് രണ്ടു ദിവസ൦ മുൻപ്  കൊട്ടാരത്തിലെ കുതിരലായത്തിനു കാവൽ പോയ ശിവശൈലത്തെ രണ്ടു ഗ്രാമീണർ അലറികൂവി ഗ്രാമകവാടത്തിലേക്ക് വന്നത്.

അവരുടെ വിളിച്ചു കൂവൽ കേട്ട് ആളുകൾ പുറത്തേക്കിറങ്ങി

“എന്താ ,,അവിടെ ,,,,,” എന്ന് ചോദിച്ചു കൊണ്ട് ആദി മുന്നോട്ടേക്ക് നടന്നു

ആദിയുടെ പുറകെ  കുഞ്ഞിനെ പിടിച്ച് കൊണ്ട് കസ്തൂരിയും

“വാർത്തയുണ്ട് ,,,,,,, ഭീകര വാർത്തയുണ്ട് .. നാട്ടാരെ ഓടിവാ ,,,ഓടിവാ …”

അവർ ഉറക്കെ വിളിച്ചു കൂവികൊണ്ടിരുന്നു

എല്ലാവരും അവിടെ വന്നു ചേർന്നു.

“എന്ത് വാർത്തയാ ,, വേലാ ,……” വൈദ്യർ മുത്തശ്ശൻ ചോദിച്ചു

“ഇന്നലെ രാത്രി ഈ പ്രദേശത്തു പല സംഭവങ്ങളും നടന്നതായി അറിഞ്ഞു ,,അതുകേട്ടു നിലം തൊടാതെ ഓടി വന്നതാ ,,,,,, ”

“നീ കാര്യം പറ വേലാ ,,,,,” ഗ്രാമീണർ ആശങ്കയോടെ ചോദിച്ചു

“നിങ്ങളൊക്കെ കേട്ടോളൂ ,,,,,,ഭീകരവാര്‍ത്തയാ ,,

ചന്ദ്രവല്ലി ചന്തയിൽ തിമ്മയ്യൻ മുതലാളിയുടെ സകലകടകളിലും തീപിടിത്തമുണ്ടായി , കോടികളുടെ നഷ്ട൦ വന്നു ,,ഇവിടത്തെ കുഞ്ഞുങ്ങളെ കൊണ്ടുപോയത് കുഞ്ഞുങ്ങളെ കൈയും കാലും വെട്ടി പിച്ചക്കു വിടുന്ന മാരിയപ്പ തേവരാണ് ,,കമോർവാഡയിൽ അയാളെയും കൂട്ടാളികളെയും ആരോ മൃഗീയമായി  കൊന്നു ,,അയാളെ ലിംഗം അറുത്തു പച്ചക്ക് തീറ്റിച്ചു നെഞ്ചില്‍ പാറകുത്തിയാ കൊന്നിരിക്കുന്നത്. അത് മാത്രവുമല്ല ,, തിമ്മയ്യ൯ മുതലാളിയുടെ ഗുണ്ടകളില്ലേ ,,വാസവനും വിജയനും  അടക്കമുള്ളവർ അവരെയൊക്കെ കൈകാലുകൾ ഉടലിൽ നിന്നും വേർപെടുത്തി കൊന്നിട്ടേക്കുവാ ,,അതുപോലെ  കുറെ പേരെ പിന്നിലൂടെ കമ്പികയറ്റി വകൊന്നിട്ടിരിക്കുന്നു ,,അവർക്കൊന്നും തലയുമില്ല , ഒന്നും രണ്ടുമല്ല ഇരുപത്തിഏഴു പേരെയാണ് നമ്മുടെ അതിര്‍ത്തി കുന്നിലെ ശിവകോവിലിന് സമീപം കൊന്നിട്ടിരിക്കുന്നത്  ”

വേലൻ ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.