അപരാജിതന്‍ 32 [Harshan] 8686

ആദി കുഞ്ഞിനേയും കൊണ്ട് തന്‍റെ  വീട്ടിലേക്ക് നടന്നു.

കുഞ്ഞിനെ അരികില്‍  ഇരുത്തി കൊഞ്ചിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അവള്‍ അവന്‍റെ താടിയില്‍ കൈ കൊണ്ട് പിടിച്ച് വലിച്ചു മീശ പിരിച്ചു താഴ്ത്തി അവനോടു കുഞ്ഞ് കുഞ്ഞ് വലിയ വര്‍ത്തമാനങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു.

അപ്പോളാണ്

കസ്തൂരി അങ്ങോട്ടേക്ക് വന്നത്.

കസ്തൂരിയും  അക്കാഴ്ചകള്‍ കണ്ടു ഭയന്ന് വീട്ടിലേക്ക് ഓടിയിരുന്നു.

അവളുടെ മുഖത്തു വല്ലാത്തൊരു ഭയവും ശങ്കയും  ഉണ്ടായിരുന്നു.

“അനിയൻ ഇന്നലെ എവിടെയായിരുന്നു ?”

“എന്തു പറയാനാ ചേച്ചി ,,ഇന്നലെ മൊത്തം ഞാൻ ഇവിടത്തെ മക്കളെ അന്വേഷിച്ചു നടക്കുകയായിരുന്നു,, എങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല ,,പട്ടണത്തിലും ഒക്കെ പോയി അന്വേഷിച്ചു , ഒപ്പം ദേഹവും ഒട്ടും വയ്യായിരുന്നു ”

“ഹമ് ,.,,,,,,,”കസ്തൂരി ഒന്നു മൂളി

“രാത്രി ഏറെവൈകിയാ ക്ഷീണമൊക്കെ മാറിയത് , പിന്നെ ഇവിടെക്ക് വന്നു , തിണ്ണയില്‍ വന്നു കിടന്നു…. എന്നാലൂം എന്‍റെ ചേച്ചി ,, എന്തൊക്കെയാ ഈ കണ്ടത് ,, സിനിമയിൽ പോലും ഇങ്ങനെയുള്ള ഭീകരദൃശ്യമൊന്നും കണ്ടിട്ടില്ല ,, അതും മനുഷ്യ൯മാരുടെ ശിരസ്സുകൾ ,, ഹോ ,,,,എനിക്ക് ഇപ്പോളും പേടി മാറിയിട്ടില്ല ,,,,, എന്നാലും എന്‍റെ വാവയ്ക്ക് ഒരു കുഴപ്പവു൦ വന്നില്ലല്ലോ ,,, ” എന്ന് പറഞ്ഞൊരു മുത്തം കൂടെ കൊടുത്തു.

ഗൗരി മോൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റു മുറ്റത്തെക്കിറങ്ങി കല്ലുകൾ പെറുക്കി കളിക്കാൻ തുടങ്ങി

കസ്തൂരി  ഇരിക്കുന്ന അവന്‍റെ മുഖത്തിന് നേരെ ചുരുട്ടി പിടിച്ച വലം  കൈ നീട്ടി.

“എന്താ,,,,,ചേച്ചി ?” അവൻ കൗതുകത്തോടെ ചോദിച്ചു

കസ്തൂരി മുഷ്ടി തുറന്നു.

അതോടെ അവളുടെ കൈകളിൽ സൂക്ഷിച്ചിരുന്ന  ഒരു അമൂല്യവസ്തു  താഴേക്ക് തൂങ്ങിയാടി

അവനത് കണ്ടു സ്തബ്ദനായി പോയി.

ഇതനിയന്‍റെ അല്ലെ ,,,,,? അനിയൻ കഴുത്തിൽ അണിഞ്ഞിരുന്ന പതിനാലുമുഖരുദ്രാക്ഷം ”

കസ്തൂരി ചോദിച്ചു

“ആ ,,അതേലോ ,,എന്‍റെ തന്നെയാ ,, ആ ,,ഇന്നലെ ആ അടിയിൽ ഗ്രാമത്തിനുള്ളിൽ വെച്ച് നഷ്ടപ്പെട്ടതാ ” അവൻ ഓർത്ത് പറഞ്ഞു എന്നിട്ട് അത് വാങ്ങി കൈയില്‍ പിടിച്ചു

കുഞ്ഞിനെ നോക്കി.

“അല്ല ,,,,,,,ഈ ഗ്രാമത്തിൽ നിന്നും കിട്ടിയതല്ല ,,,,,,,” കസ്തൂരി കൈ കെട്ടി പറഞ്ഞു.

“പിന്നെ ,,,,,,,?” ആദി ചോദിച്ചു

“എന്‍റെ മോളുടെ കൈയിൽ മുറുകെ പിടിച്ചേക്കുകയായിരുന്നു ഇത് …’

കസ്‌തൂരി സംശയത്തോടെ അവനെ നോക്കിപറഞ്ഞു

Updated: December 14, 2021 — 12:06 pm

462 Comments

  1. വിഷ്ണു ⚡

    വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?

    തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.

    അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??

  2. ❤️❤️❤️?❤️❤️❤️

  3. ❤️❤️❤️❤️♥️♥️♥️♥️

  4. Appurath vannu

  5. Dr. പശുപതി ??

    ???

Comments are closed.