ആദി വളരെ നയത്തോടെ അവതരിപ്പിച്ചു.
അന്നേരം
“മാമാ ,,,,,” എന്ന് വിളിച്ചു ഗൗരി അപ്പോളേക്കും ഓടി വന്നു.
“മാമന്‍റെ പൊന്നേ ,,,,” എന്ന് പറഞ്ഞുകൊണ്ട് അവനവളെ വാരിയെടുത്തു.
“ആരാ എന്‍റെ മക്കളെ കൊണ്ടോയത് ?” ആദി ചോദിച്ചു
“കുറെ മാമന്മാരാ ,,വാവെനെ ഇവിടെ തല്ലി,മാമാ ,,,,” അവൾ സങ്കടത്തോടെ കവിള്‍ കാണിച്ചു പറഞ്ഞു.
“അയ്യോ ,,,,എന്‍റെ കുഞ്ഞിനെ തല്ലിയോ,,ഇനി അവരെ കാണട്ടെ ,,,നമുക്ക് നല്ല ഇടി കൊടുക്കാട്ടോ ,,”ആദി പറഞ്ഞു
“എന്നിട്ടവളുടെ തിണ൪ത്ത മുഖത്ത് മെല്ലെ തലോടി”
അവളെ തൊട്ടവനെ കൊടുക്കാവുന്ന പരമാവധി ശിക്ഷ കൊടുത്തു തന്നെ കൊന്നിട്ടുണ്ട് , എങ്കിലും കുഞ്ഞിന്‍റെ മുഖം കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.അച്ഛന് മകളുടെ നോവു കാണുമ്പോ ഉണ്ടാകുന്ന അതേ വിഷമം “ അവനാ കവിളില്‍ മെല്ലെ മുത്തം വെച്ചു
“എന്നാലൂം എന്തൊക്കെയാ മുത്തശ്ശാ ഈ കേൾക്കുന്നേ ,, ഇതിപ്പോ ഇവിടെ കയറി തോന്ന്യവാസം കാണിച്ചവരുടെ തലയൊക്കെ അറുക്കാൻ മാത്രം ശക്തിയുള്ള സര്‍ക്കാര്‍ ആരാണാവോ ?”
“ഒന്നുമറിയില്ല മോനെ ,,എല്ലാം ശങ്കരന് മാത്രമറിയാം ,, “സ്വാമി മുത്തശ്ശൻ ആ ശിവലി൦ഗത്തെ വണങ്ങി ഉള്ളിലേക്ക് നടന്നു.
ആദി കുഞ്ഞിനെ അവിടെ നിര്‍ത്തി ശിവലിംഗത്തെ ചെന്നു കെട്ടിപിടിച്ചു.
ആരും കേൾക്കാതെ സ്വകാര്യമായി അവനറിയുന്ന തമിഴിൽ മഹാദേവനോട് പറഞ്ഞു
“തലൈവരെ
ഉനക്ക്
വെട്രി വേണ്ടും
ഇന്ത മണ്ണുക്ക്,,,,,
മകിഴ്ച്ചി വേണ്ടും ,,,
ഇത് താന്‍ എന്‍ പാസം
അപ്പൊ ഇത് താനേ….
ആരംഭം,,,,,,,
ഇന്ത തിരു,നയനാരോടെ
തിരു,,,വിള,,,,യാടല്‍ ആ,രംഭം,
നീ എൻ കൂടെ ഇരുക്കുമ്പോത്
ഇന്ത മണ്ണുക്ക് സർക്കാരേ നാനേ താ൯
ഹ ഹ ഹ ഹ ഹ
തലൈവരെ
അപ്പൊ വെട്രി ഉനക്ക്
മകിഴ്ച്ചി ഇന്ത മണ്ണുക്ക്,,,,,
ഇരപ്പ് എണ്ട്ര ഭയോം ,,,,
അവര്ക്ക്
നമ്മ എതിരികള്‍ക്ക്
ഹ ഹ ഹ ഹ ഹ
<<<<O>>>>
വെട്രി(വിജയം) മകിഴ്ച്ചി(സന്തോഷം) ഇരപ്പ് (മരണം)

വീണ്ടും അവസാനം ആയപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥയായി?
തുടക്കത്തിൽ തന്നെ ശിവശൈലതെ ആളുകളെ ഉപദ്രവിച്ച എല്ലാവരെയും ഇല്ലാതാക്കിയ സര്ക്കാര് അത് ആദി തന്നെ ആണെന്ന് പറയുന്ന സീൻ അത് ഒരുപാട് ഇഷ്ടമായി.അതേപോലെ ആ തലകൾ എല്ലാം കുട്ടികളെ കൊണ്ട് തന്നെ പുഴയിൽ ഒഴിക്കിയത്തും?.പോലീസ് വന്നപ്പോ അവരും ഭയന്നു.ഇനി എല്ലാവരും ഭയക്കണം?.അതുപോലെ പോലീസ്കരോട് പറഞ്ഞ സീൻ. എന്നെ അറസ്റ്റ് ചെയ്യണം സാർ?.
അവസാനം ആയപ്പോൾ ആദി പറഞ്ഞ കഥ കേട്ട് കസ്തൂരി പറഞ്ഞത് ആദ്യമൊക്കെ കാര്യമുണ്ടയിരുന്നൂ.എന്നാലും അമ്മയ്ക്ക് വട്ട് ആയിരുന്നു എന്ന് പറഞ്ഞ സീൻ.അത് വായിച്ചപ്പോ ഒരുപാട് സങ്കടം ആയി.ലക്ഷ്മി അമ്മയെ കുറിച്ച് അങ്ങനെ എന്തേലും ഒക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടം വന്നുപോവും.എന്തായാലും ഇങ്ങനെ ഒരു കഥ കേൾക്കുന്ന ആളുകൾ പ്രതികരിക്കുന്നത് പോലെ അവളും പറഞ്ഞുള്ളൂ..എങ്കിലും പെട്ടെന്ന് അത് കേട്ടപ്പോ ആധിയുടെ മുഖം താഴ്‌ന് എന്ന് കണ്ടപ്പോ ചങ്കിൽ എന്തോ ഒരു ഇത് പോലെ ആയിരുന്നു.??
❤️❤️❤️?❤️❤️❤️
❤️❤️❤️❤️♥️♥️♥️♥️
Appurath vannu
???